കൊടുവള്ളിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം; ഏഴുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറില്‍ നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളിലിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്. തെറ്റായ ദിശയില്‍ അമിത വേഗതയിലെത്തിയ കാര്‍ ലോറിയിലും, മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. മാരുതി സുസുകി റിറ്റ്‌സ് കാറാണ് ഇടിച്ചത്.
അപകടത്തില്‍ കൈതപ്പൊയില്‍ സ്വദേശികളായ ആദം (6), ഫര്‍സാന (27), സലീം (53), സുഹൈല്‍ (25), റസിയ (47), കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി (70), താമരശ്ശേരി കുടുക്കില്‍ ഉമ്മാരം സ്വദേശിനി വനജ (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
താമരശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലാണ് കാര്‍ ഇടിച്ചുകയറിയത്. പരിക്കേറ്റവരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും, കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
Seven people were injured after an out-of-control car hit vehicles at a market area in Koduvally.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."