HOME
DETAILS

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

  
May 02, 2026 | 6:29 AM

Cause of death is not watermelon Hearts and livers turned green mystery surrounds the deaths of a four-member family in Mumbai-new

മുംബൈ: മുംബൈയിലെ ഒരു കുടുംബത്തിലെ നാല് പേര്‍ മരണത്തിന് കാരണം തണ്ണിമത്തന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മരിച്ച നാലുപേരുടെയും ആന്തരികാവയവങ്ങള്‍ ഒരേ തരത്തില്‍ പച്ചനിറത്തിലേക്ക് മാറി. ഇത് ഭക്ഷ്യവിഷബാധയല്ല. വിഷം കഴിച്ചാലാണ് ഇങ്ങനെ സംഭവിക്കുക എന്നാണ് റിപ്പോര്‍ട്ട്. അബ്ദുള്ള ദൊകാഡിയയുടെ ഭാര്യ നസ്രീന്‍ ദൊകാഡിയയുടെ വയറില്‍ നിന്ന് മോര്‍ഫിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ കേസില്‍ ദുരൂഹതയുണ്ടാക്കിയിട്ടുണ്ട്. ഇത് എങ്ങനെ ശരീരത്തില്‍ എത്തി എന്നത് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.  

സംസ്ഥാന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കുന്ന വിവരമനുസരിച്ച്, മരണവും തണ്ണിമത്തനും തമ്മില്‍ നേരിട്ടുള്ള ബന്ധം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

ഏപ്രില്‍ 27നായിരുന്നു ദക്ഷിണ മുംബൈയിലെ പൈധുനിയില്‍ മൊബൈല്‍ ഷോപ്പ് ഉടമയായ അബ്ദുള്ള ദൊകാഡിയ (45), ഭാര്യ നസ്രീന്‍ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവര്‍ മരിച്ചത്. രാത്രി വീട്ടില്‍ വന്ന അതിഥികള്‍ക്കൊപ്പം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. അതിഥികള്‍ പോയ ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവര്‍ തണ്ണിമത്തന്‍ കഴിച്ചത്. പുലര്‍ച്ചെ അഞ്ചു മണിയോടെ നാലുപേര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയുമായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ റിപ്പോര്‍ട്ട് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും ആരോഗ്യ മന്ത്രി സ്ഥലത്തെത്തിയില്ല; നിപ പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരേ മുഹമ്മദ് റിയാസ്

Kerala
  •  4 days ago
No Image

ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  4 days ago
No Image

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ സ്‌നേഹ കുട്ടിയുടെ അമ്മയെ പരിചയപ്പെട്ടത് ജയിലില്‍ വച്ച്, ഉപദ്രവം അമ്മ വീട്ടിലുള്ളപ്പോഴും

Kerala
  •  4 days ago
No Image

അസമിലെ വ്യോമസേനാ വിമാനാപകടം: അഞ്ച് സൈനികർ കൊല്ലപ്പെട്ടു

National
  •  4 days ago
No Image

കെങ്കേരിയിലൂണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: പി.എസ് പ്രശാന്തിനും അജികുമാറിനും എസ്.ഐ.ടി നോട്ടിസ്

Kerala
  •  4 days ago
No Image

സമാധാന കരാര്‍ തൊട്ടടുത്തെന്ന് ഇറാനും യു.എസും; ഒപ്പുവെച്ചിട്ടില്ലെന്ന് സൂചന

International
  •  4 days ago
No Image

വരനായി എത്തിയത് പിതാവ്, തട്ടിപ്പ് നടത്തിയത് മകനൊപ്പം; കോടികൾ നഷ്ടപ്പെട്ടത് ഇരുപത്തിയഞ്ചിലധികം സ്ത്രീകൾക്ക്

National
  •  4 days ago
No Image

നീലയും വെള്ളയും ജേഴ്സിയുടെ കറുത്ത നിഴലുകൾ; അർജന്റീനൻ ഫുട്ബോൾ മറച്ചുവെക്കുന്ന വംശവെറിയുടെ ചരിത്രം; In-Depth Story

Football
  •  4 days ago
No Image

കള്ളന്മാർക്ക് 'റേഞ്ച്' കൂടി! പാലത്തിനും റെയിൽവേ ട്രാക്കിനും പിന്നാലെ ബിഹാറിൽ ജനവാസ മേഖലയിൽ 132 അടി ഉയരമുള്ള മൊബൈൽ ടവർ മോഷണം പോയി

National
  •  4 days ago