HOME
DETAILS

യു.എ.ഇയില്‍ ചൂട് ഉയര്‍ന്ന് തന്നെ; ഇന്ന് താപനില 40 ഡിഗ്രി വരെയെത്തും

  
May 03, 2026 | 3:01 AM

Abu Dhabi Dubai Sharjah temperatures to hit over 40

ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ചൂട് വര്‍ധിക്കുന്നു. ഇന്ന് അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം) അറിയിച്ചു. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ചിലയിടങ്ങളില്‍ ഭാഗികമായി മേഘാവൃതമായിരിക്കും.
ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 43.9 ഡിഗ്രി സെല്‍ഷ്യസാണ്. അല്‍ ദഫ്ര മേഖലയിലെ ഹമീമിലാണ് ഉച്ചയ്ക്ക് 3.30ഓടെ ഈ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇന്ന് ദുബൈയിലും അബൂദബിയിലും പരമാവധി താപനില 40 ഡിഗ്രിയും കുറഞ്ഞ താപനില 27 ഡിഗ്രിയുമായിരിക്കും. ഷാര്‍ജയില്‍ ഇത് 26 ഡിഗ്രി മുതല്‍ 40 ഡിഗ്രി വരെയായിരിക്കും. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചില സമയങ്ങളില്‍ ഇത് 35 കിലോമീറ്റര്‍ വരെ വേഗത പ്രാപിച്ചേക്കാം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ ശാന്തമോ ഭാഗികമായി പ്രക്ഷുബ്ധമോ ആയിരിക്കും.

UAE weather on Sunday, May 3, is expected to be fair in general and partly cloudy at times, according to the National Center of Meteorology. The met department said in their bulletin that on Sunday, winds will be light to moderate Northwesterly to Northeasterly, freshening at times, with a speed of 10-25 reaching 35 km/hr.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  11 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  11 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  11 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  11 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  11 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  11 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  11 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  11 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  11 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  11 days ago