HOME
DETAILS

അടിയന്തര മുന്നറിയിപ്പുകള്‍ ഇനി മൊബൈലില്‍; സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം നിലവില്‍ വന്നു

  
May 03, 2026 | 4:11 AM

Emergency warnings now on mobile Cell Broadcast Alert system launched

ന്യൂഡല്‍ഹി: പ്രകൃതിക്ഷോഭങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും ജനങ്ങളെ തത്സമയം അറിയിക്കുന്നതിനുള്ള സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം രാജ്യത്ത് നിലവില്‍ വന്നു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതോടെ അപകട മുന്നറിയിപ്പുകള്‍ നിമിഷങ്ങള്‍ക്കകം അതത് പ്രദേശത്തെ മൊബൈല്‍ ഫോണുകളില്‍ ശബ്ദസന്ദേശമായും എസ്.എം.എസ് ആയും എത്തും.

സിഡോട്ട്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുമായി സഹകരിച്ച് തദ്ദേശീയമായാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇതിന്റെ പരീക്ഷണാര്‍ത്ഥം ഏപ്രില്‍ 29ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള മൊബൈലുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇന്നലെ ഔദ്യോഗികമായി ലോഞ്ച് ചെയ്തതോടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംവിധാനം പ്രവര്‍ത്തനസജ്ജമായി. 

ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ജനങ്ങളെ വേഗത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ജീവഹാനി കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും. നിലവില്‍ രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സേവനം ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. 

സാധാരണ എസ്.എം.എസുകളില്‍ നിന്ന് വ്യത്യസ്തമായി, ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള എല്ലാ മൊബൈലുകളിലേക്കും ഒരേസമയം സന്ദേശം എത്തിക്കുന്ന രീതിയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിലെ ആ തകർപ്പൻ പ്രകടനം വെറുതെയായില്ല; വൈഭവ് സൂര്യവംശിയുടെ വില കുതിച്ചുയരുന്നു; ബ്രാൻഡ് ലോകം കീഴടക്കാൻ പുതിയ പോസ്റ്റർ ബോയ്

Cricket
  •  2 days ago
No Image

ഖാർഗെയും പവൻ ഖേരയും വീണ്ടും രാജ്യസഭയിലേക്ക്; പ്രവീണിനും മൻസൂറിനും സീറ്റ്, ദിഗ്‌വിജയ് സിംഗിനെ വെട്ടി കോൺഗ്രസ്

National
  •  2 days ago
No Image

വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Kerala
  •  2 days ago
No Image

സ്റ്റാർട്ടപ്പുകൾക്ക് വൻ ആശ്വാസം; 80,000 ദിർഹത്തിലേറെ ലാഭിക്കാൻ പുതിയ എസ്‌എംഇ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  2 days ago
No Image

പതിനാലാം വയസ്സിൽ റേഷൻ കാർഡ് ഉണ്ടാക്കി നടന്ന ആ പയ്യൻ ഇന്ന് ആർസിബിയുടെ കോടീശ്വരനായ താരം; ക്രുനാൽ പാണ്ഡ്യയുടെ ആരും അറിയാത്ത ആ പഴയ ജീവിതം

Cricket
  •  2 days ago
No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  2 days ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  2 days ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  2 days ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  2 days ago