HOME
DETAILS

അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മകൻ മരിച്ച നിലയിൽ; കണ്ണൂർ ചെറുപുഴയിൽ ദാരുണ സംഭവം

  
Web Desk
May 03, 2026 | 7:01 AM

son found dead after attacking father in kannur cherupuzha suicide suspected

കണ്ണൂർ: സ്വന്തം അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ. കണ്ണൂർ ചെറുപുഴ പെരിങ്ങാലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പെരിങ്ങാല സ്വദേശി കൊന്നാങ്കൽ രാഘവനെ (76) മകൻ സനൽ (45) ആണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് കൈഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന നിലയിലാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്:

ശനിയാഴ്ച രാത്രിയോടെയാണ് അക്രമം നടന്നത്. രാഘവനെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം സനൽ സ്വയം കൈഞരമ്പ് മുറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സനലിന് കഴിഞ്ഞ കുറച്ച് കാലമായി മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. വീടിനുള്ളിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ സനലിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അച്ഛൻ ഗുരുതരാവസ്ഥയിൽ

മകന്റെ ആക്രമണത്തിൽ തലയ്ക്കും കൈകൾക്കും പരിക്കേറ്റ രാഘവനെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ചെറുപുഴ പൊലിസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  7 days ago
No Image

കൊവിഡ് ഉത്ഭവം: വുഹാന്‍ ലാബിന് ആന്റണി ഫൗചി വൻതുക നൽകിയെന്ന് തുളസി ഗബ്ബാര്‍ഡ്

International
  •  7 days ago
No Image

നിക്ഷേപകരെ ഇതിലേ ഇതിലേ; നിക്ഷേപക സൗഹൃദമാകാൻ കേരളം

Kerala
  •  7 days ago
No Image

ഹൈഡ്രോഫോയിൽ ജലഗതാഗതം: വിജയമാതൃക കേരളത്തിലേക്ക്

Kerala
  •  7 days ago
No Image

'ഓപ്പറേഷൻ തൂഫാൻ': വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്താൻ ഖത്തീബുമാർക്ക് ജിഫ്‌രി തങ്ങളുടെ ആഹ്വാനം

Kerala
  •  7 days ago
No Image

സഊദി തീരങ്ങളിൽ ആയിരത്തിലധികം പുരാവസ്തുക്കൾ; 1,293 സമുദ്ര പൈതൃക കേന്ദ്രങ്ങൾ കണ്ടെത്തി

Saudi-arabia
  •  7 days ago
No Image

എബോള ഭീതി ഒഴിയുന്നു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ് 

Kerala
  •  7 days ago
No Image

ലഹരിക്കെതിരെ കൈകോർത്ത് ആഭ്യന്തര വകുപ്പും സമസ്തയും; ജിഫ്‌രി തങ്ങൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  7 days ago
No Image

കിഫ്ബി പൂട്ടിക്കെട്ടാൻ സർക്കാർ? അനുമതി നൽകിയ പദ്ധതികൾക്കും പണം നൽകില്ല; നിർണായക നീക്കം

Kerala
  •  7 days ago
No Image

സുരക്ഷിതമായ കാല്‍നടയാത്ര പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം നിര്‍മ്മിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

National
  •  7 days ago