HOME
DETAILS

'സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ അഞ്ചു തവണ മാപ്പപേക്ഷ നല്‍കി, പശുവിനെ ദൈവമായല്ല ഉപകാരമുള്ള ഒരു മൃഗമായാണ് കണക്കാക്കിയത്' കോടതിയില്‍ സവര്‍ക്കറുടെ ചെറുമകന്‍

  
Web Desk
May 03, 2026 | 10:52 AM

savarkar filed mercy petitions five times grandson sathyaki reveals in courtdescription

പുനെ: ഹിന്ദുത്വവാദി വിനായക് ദാമോദര്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് മുന്നില്‍ അഞ്ച് തവണ മാപ്പപേക്ഷ നല്‍കിയിരുന്നതായി കൊച്ചുമകന്‍ സത്യകി സവര്‍ക്കറുടെ വെളിപെടുത്തല്‍. പുനെയിലെ പ്രത്യേക എം.പി/എം.എല്‍.എ കോടതിയിലായിരുന്നു സത്യകിയുടെ തുറന്നു പറച്ചില്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസിലെ ക്രോസ് വിസ്താരത്തിനിടെയായിരുന്നു നിര്‍ണായക മൊഴി നല്‍കിയത്.

സവര്‍ക്കര്‍ പശുവിനെ ദൈവമായി പരാമര്‍ശിച്ചിട്ടില്ലെന്നും ഉപയോഗപ്രദമായ മൃഗമായി മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂവെന്നും സത്യകി കോടതിയില്‍ പറഞ്ഞു.

'സെല്ലുലാര്‍ ജയിലില്‍ ആയിരുന്നപ്പോള്‍ സവര്‍ക്കര്‍ അഞ്ച് തവണ ദയാഹരജികള്‍ സമര്‍പ്പിച്ചിരുന്നുവെന്ന് പറയുന്നത് ശരിയാണ്. സവര്‍ക്കര്‍ മാത്രമല്ല, നിരവധി രാഷ്ട്രീയ തടവുകാരും ബ്രിട്ടീഷ് സര്‍ക്കാരിന് സമാനമായ അപേക്ഷകള്‍ അയച്ചിട്ടുണ്ട്' സത്യകി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ മിലിന്ദ് പവാര്‍ നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു സത്യകിയുടെ പ്രതികരണം.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാനും സവര്‍ക്കര്‍ ആഹ്വാനം ചെയ്തിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ പരിശീലനം സിദ്ധിച്ച ഒരു സൈന്യം സ്വന്തമായി ഉണ്ടാകണമെന്ന ദീര്‍ഘവീക്ഷണത്തോടെയാണ് അദ്ദേഹം ഇത് ചെയ്തതെന്ന് ഇതിനെ സത്യകി ന്യായീകരിച്ചു. പശുവിനെ ദൈവമായി കാണുന്ന സങ്കല്‍പ്പത്തോട് സവര്‍ക്കര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. പശു കേവലം ഒരു ഉപയോഗപ്രദമായ മൃഗം മാത്രമാണ്- ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ദ്വിരാഷ്ട്ര വാദം സവര്‍ക്കറുടെ ആശയമാണെന്ന വാദവും സത്യകി തള്ളി. സര്‍ സയ്യിദ് അഹമ്മദ് ഖാനാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്ന് സത്യകി ചൂണ്ടിക്കാട്ടി. സവര്‍ക്കര്‍ അതിലെ വസ്തുതകളെ കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും സത്യകി കോടതിയില്‍ പറഞ്ഞു.

'സവര്‍ക്കര്‍ ദ്വിരാഷ്ട്ര ആശയം മുന്നോട്ടുവച്ചതായി ചില ചരിത്രകാരന്‍മാര്‍ ആരോപിക്കുന്നു. എന്നാല്‍ ഇത് ശരിയല്ല. ദ്വിരാഷ്ട്ര തര്‍ക്കത്തെക്കുറിച്ച് സവര്‍ക്കര്‍ വസ്തുതാപരമായ അഭിപ്രായങ്ങള്‍ പറഞ്ഞു, പക്ഷേ യഥാര്‍ത്ഥ ആശയം അദ്ദേഹത്തിന്റേതല്ല. മറിച്ച് സര്‍ സയ്യിദ് അഹമ്മദ് ഖാനാണ് മുന്നോട്ടുവച്ചത്' സത്യകി പറഞ്ഞു. 

ഓരോ മഹത്വ്യക്തികള്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകുമെന്നും അത് ചര്‍ച്ച ചെയ്യേണ്ടത് സര്‍ക്കാരാണെന്നുമായിരുന്നു ഭഗത് സിങ്, ബടുകേശ്വര്‍ ദത്ത് തുടങ്ങിയ വിപ്ലവകാരികളേക്കാള്‍ സവര്‍ക്കര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്തിനാണെന്ന ചോദ്യത്തിന് സത്യകി മറുപടി നല്‍കിയത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 2023 മാര്‍ച്ച് അഞ്ചിന് ലണ്ടനില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് സത്യകി സവര്‍ക്കര്‍ കോടതിയെ സമീപിച്ചത്. സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. സവര്‍ക്കറെ കുറിച്ചുള്ള രാഹുലിന്റെ വിവാദ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്നും പ്രസംഗം യൂട്യൂബില്‍നിന്ന് നീക്കം ചെയ്യണമെന്നും സത്യകി  ആവശ്യപ്പെട്ടു. 

സവര്‍ക്കറെ വിമര്‍ശിച്ചതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വേറെയും കേസുകളുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ നാസിക്കിലെ കോടതിയിലുണ്ടായിരുന്ന ഒരു കേസ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റദ്ദാക്കിയിരുന്നു. പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഹരജിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്.

vinayak damodar savarkar filed five mercy petitions before the british government, his grandson sathyaki savarkar revealed during a defamation case hearing against rahul gandhi in pune court



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  8 days ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  8 days ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  8 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  8 days ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  8 days ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  8 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  8 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  8 days ago