HOME
DETAILS

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍, പോസ്റ്റല്‍ വോട്ടുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

  
Web Desk
May 04, 2026 | 2:48 AM

election-counting-starts-ldf-ahead-in-postal-votes

തിരുവനന്തപുരം: ഇരുപത്തിനാല് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ കേരളം വിധിദിനത്തില്‍.
വോട്ടെണ്ണല്‍ ആരംഭിച്ച് ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ യു.ഡി.എഫ് നില മെച്ചപ്പെടുത്തുന്നു. ആദ്യമണിക്കൂര്‍ എല്‍.ഡി.എഫിനായിരുന്നു ലീഡെങ്കില്‍ പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. നിലവില്‍ യു.ഡി.എഫാണ് മുന്നേറുന്നത്. നാലിടത്ത് എന്‍.ഡി.എ മുന്നേറുന്നു.

 

ലീഡ്

ആകെ സീറ്റ്: 140

എല്‍.ഡി.എഫ്- 66

യു.ഡി.എഫ്- 50

എന്‍.ഡി.എ- 4

വോട്ടെണ്ണലിന്റെ കൃത്യത ഉറപ്പാക്കാന്‍ ഓരോ റൗണ്ടിലും എണ്ണുന്ന രണ്ട് കണ്‍ട്രോള്‍ യൂനിറ്റുകള്‍ വീതം നിരീക്ഷകര്‍ പ്രത്യേകം പരിശോധിക്കും. വൈകീട്ട് അഞ്ചോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിജയിയെ ഒ!ൗദ്യോഗികമായി പ്രഖ്യാപിക്കാനാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നടപടികള്‍ ഇങ്ങനെ

പോളിങ് സാമഗ്രികള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ രാവിലെ ഏഴോടെ തുറക്കും. തത്സമയ വിഡിയോ റെക്കോര്‍ഡിങ് ഉണ്ടാകും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യമെണ്ണുക. 500 പോസ്റ്റല്‍ ബാലറ്റിന് ഒന്നെന്ന ക്രമത്തില്‍ പ്രത്യേകം ക!ൗണ്ടിങ് ടേബിളുകളും ഓരോന്നിനും അസി. റിട്ടേണിങ് ഓഫിസറെയും ക്രമീകരിക്കും. ഇ.വി.എമ്മില്‍ (ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍) ഒരു റ!ൗണ്ടില്‍ പരമാവധി 14 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. അതിനായി ഓരോ കേന്ദ്രത്തിലും 14 ക!ൗണ്ടിങ് മേശകള്‍ ക്രമീകരിക്കും. resustl.eci.gov.inഎന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലൂടെ രാവിലെ എട്ടുമുതല്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാകും. 


ഇ.വി.എമ്മില്‍ ബൂത്തില്‍ പോള്‍ ചെയ്ത വോട്ടുകളുടെയും എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നു കണ്ടാല്‍ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണും. വിവി പാറ്റ് സ്ലിപ്പുകളില്‍ സ്ഥാനാര്‍ഥിയുടെ ക്രമനമ്പറും പേരും ചിഹ്നവും ഉള്‍പ്പെടും. ഇ.വി.എമ്മിലെ വോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം പോളിങ് ദിവസത്തില്‍ രേഖപ്പെടുത്തിയ വോട്ടര്‍മാരുടെ വിവരങ്ങള്‍ പരിശോധിക്കും. ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഇ!ൗ പരിശോധനകള്‍ നടത്തുക. കൂടാതെ ഓരോ മണ്ഡലത്തിലേയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് നിര്‍ബന്ധമായും എണ്ണും.

വീഴ്ച വരുത്തിയാല്‍ നടപടി

വോട്ടെണ്ണലില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കുമെങ്കിലും നടപടികളില്‍ അനാവശ്യ ധൃതി വേണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം. ആദ്യം വോട്ടെണ്ണിത്തീരുന്നവര്‍ക്ക് അവാര്‍ഡൊന്നും നല്‍കുന്നില്ല. ചട്ടപ്രകാരവും കമ്മിഷന്റെ നിര്‍ദേശാനുസരണവും കുറ്റമറ്റ രീതിയില്‍ കൗണ്ടിങ് പൂര്‍ത്തിയാക്കണം. കൗണ്ടിങ് ഏജന്റുമാര്‍ക്ക് കാര്യങ്ങള്‍ ബോധ്യമായിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോകാവൂ .

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ ക്യൂ.ആര്‍ കോഡുള്ള ഐ.ഡി കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. റിട്ടേണിങ് ഓഫിസര്‍മാര്‍, കൗണ്ടിങ്ങിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, കൗണ്ടിങ് ഏജന്റമാര്‍, സാങ്കേതിക ചുമതലയുള്ളവര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി 15 വിഭാഗങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഐ.ഡി കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തതിനു ശേഷമാണ് ഇവരെ വോട്ടെണ്ണല്‍ കേന്ദത്തിലേക്ക് പ്രവേശിപ്പിക്കുക.

മൊബൈല്‍ ഫോണ്‍ പാടില്ല
വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍ക്കും റിട്ടേണിങ് ഓഫിസര്‍ക്കും മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. മറ്റുള്ളവര്‍ പുറത്ത് സജ്ജമാക്കിയിട്ടുള്ള ഡെപ്പോസിറ്റ് യൂനിറ്റില്‍ മൊബൈല്‍ ഫോണ്‍ നിക്ഷേപിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രിയദര്‍ശിനി സൗജന്യ യാത്ര ഉദ്ഘാടനത്തിന് അവഗണിച്ചു; മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പരാതി നല്‍കി കണ്ണൂര്‍ മേയര്‍

Kerala
  •  11 days ago
No Image

ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; ഇറാഖി സായുധ ഗ്രൂപ്പുകൾക്കെതിരെ സംയുക്ത പ്രസ്താവനയുമായി യുഎസ് ഉൾപ്പെടെ 80-ലധികം രാജ്യങ്ങൾ

uae
  •  11 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  11 days ago
No Image

സ്പാ ജീവനക്കാരിയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമം; അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  11 days ago
No Image

യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കിയത് നയതന്ത്ര മികവിലൂടെ; പരമാധികാരം സംരക്ഷിക്കുന്നതിൽ യുഎഇ മാതൃകയെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  11 days ago
No Image

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം; വയോധികന്റെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമം

Kerala
  •  11 days ago
No Image

സൗജന്യയാത്രയുടെ സമയം മാറ്റണമെന്ന് പി.കെ ശ്രീമതി, സമയപരിധിയില്ലല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍, അമളി തിരിച്ചറിഞ്ഞതോടെ ക്ഷമാപണം

Kerala
  •  11 days ago
No Image

വിനോദസഞ്ചാരിയുടെ കൈ തല്ലിയൊടിച്ചു; വണ്ടിപ്പെരിയാറില്‍ രണ്ട് ജീപ്പ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Kerala
  •  11 days ago
No Image

പ്രണയം നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

Kerala
  •  11 days ago
No Image

കോഴിക്കോട് വീണ്ടും മലേറിയ; ഇരിങ്ങല്ലൂര്‍ സ്വദേശിയായ 62 കാരന് രോഗം സ്ഥിരീകരിച്ചു

Kerala
  •  11 days ago