HOME
DETAILS

പണം നല്‍കാത്തതില്‍ വിരോധം: കോട്ടത്തറയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പതിനാറുകാരന്‍ പിടിയില്‍ 

  
June 16, 2026 | 9:51 AM

teen-arrested-in-kottathara-elderly-woman-murder-over-money-dispute

കല്‍പ്പറ്റ: കോട്ടത്തറ വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് പിടിയിലായത്. കോട്ടത്തറ, വൈപ്പടിയില്‍ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടില്‍ പാത്തു(85)വിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ മാസം 25 ന് വൈകീട്ടോടെയാണ് സംഭവം. പണം ചോദിച്ചത് നല്‍കാത്തതിലുള്ള വിരോധത്തിലാണ് വയോധികയെ കൊലപ്പെടുത്തിയത്. കൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വച്ച് കഴുത്തില്‍ വള്ളി ചുറ്റിയാണ് ഇവരെ കൊലപ്പെടുത്തിയത്. 

മോഷണം, സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കല്‍, പണം ആവശ്യപ്പെട്ട് പ്രായമായ സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നയാളാണ് പിടിയിലായ പ്രതി. 

വയോധികയുടെ കഴുത്തിലെ എല്ലുകള്‍ക്ക് ഫ്രാക്ചര്‍ സംഭവിക്കുകയും ശരീരത്തിലെ പല ഭാഗങ്ങള്‍ക്കും പരുക്കുകളും, ഇടതു വാരിയെല്ലുകള്‍ പൊട്ടുകയും ചെയ്തിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്‌ക്വാഡ്, പൊലിസിലെ മറ്റു വിഭാഗങ്ങളെല്ലാം സംയോജിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്.

നിരന്തരം ശല്യക്കാരനായതിനെ തുടര്‍ന്ന് കുട്ടിയെക്കുറിച്ച് മുന്‍പും പരാതികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും ഈ വര്‍ഷം ജനുവരിയിലുമായി മുന്‍പ് രണ്ടു തവണ കുട്ടിക്കെതിരേ പൊലിസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.

 

 

A 16-year-old boy has been taken into custody in connection with the murder of an elderly woman in Kottathara. According to investigators, the crime was allegedly motivated by resentment over a dispute involving money. The victim was found dead under suspicious circumstances, prompting a police investigation that led to the juvenile suspect.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡി.വൈ.എഫ്.ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

ദുബൈയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു

uae
  •  2 hours ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥശിശു മരിച്ചു: ചികിത്സാ പിഴവെന്ന് ആരോപണം, സ്വകാര്യ ആശുപത്രിക്കെതിരേ ബന്ധുക്കള്‍

Kerala
  •  2 hours ago
No Image

ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ഒമ്പതുകാരിക്ക് പുതിയ ജീവിതം; ലാവണ്യയുടെ കഥ പങ്കുവെച്ച് നിത അംബാനി

International
  •  2 hours ago
No Image

പ്രിയദര്‍ശിനി സൗജന്യ യാത്ര ഉദ്ഘാടനത്തിന് അവഗണിച്ചു; മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പരാതി നല്‍കി കണ്ണൂര്‍ മേയര്‍

Kerala
  •  2 hours ago
No Image

ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; ഇറാഖി സായുധ ഗ്രൂപ്പുകൾക്കെതിരെ സംയുക്ത പ്രസ്താവനയുമായി യുഎസ് ഉൾപ്പെടെ 80-ലധികം രാജ്യങ്ങൾ

uae
  •  2 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 hours ago
No Image

സ്പാ ജീവനക്കാരിയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമം; അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കിയത് നയതന്ത്ര മികവിലൂടെ; പരമാധികാരം സംരക്ഷിക്കുന്നതിൽ യുഎഇ മാതൃകയെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  2 hours ago
No Image

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം; വയോധികന്റെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമം

Kerala
  •  3 hours ago

No Image

ബെംഗളൂരു സിറ്റി സ്റ്റേഷനില്‍ നവീകരണം; 58 ട്രെയിനുകള്‍ റദ്ദാക്കി, വന്ദേഭാരത് സര്‍വീസുകള്‍ക്കും നിയന്ത്രണം

National
  •  5 hours ago
No Image

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈപവര്‍ കമ്മിറ്റി; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍, അഞ്ച് മരണം; കെ. മുരളീധരന്‍

Kerala
  •  5 hours ago
No Image

'വെള്ളയും നീലയും നിറത്തിലുള്ള ബസ്സെല്ലാം ഓര്‍ഡിനറിയല്ല, ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്'; സിറ്റി ഫാസ്റ്റില്‍ വീണ്ടും വിശദീകരണവുമായി കെ.എസ്.ആര്‍.ടി.സി

Kerala
  •  5 hours ago
No Image

ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ മുന്‍ സൈനികനെ ആശുപത്രിയില്‍വെച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

National
  •  5 hours ago