HOME
DETAILS

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

  
May 05, 2026 | 7:11 AM

cpim-flex-board-kannur-pinarayi-vijayan-mv-govindan-party-protest

കണ്ണൂര്‍: കണ്ണൂരില്‍ എം.വി ഗോവിന്ദനും പിണറായി വിജയനുമെതിരെ ഫഌക്‌സ് ബോര്‍ഡ്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയില്‍ ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ' പാര്‍ട്ടിയാണ് വലുത് നേതാക്കളല്ലെന്ന് ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.  

ഇനി നയിക്കാന്‍ ഇവരുണ്ടെങ്കില്‍ ഇവരുടെ കൂടെ ഞങ്ങളുമുണ്ടെന്ന് എം.സ്വരാജിന്റെയും പി ജയരാജന്റെയും ചിത്രം നല്‍കിയും എഴുതിയിട്ടുണ്ട്. ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലി എന്ന പേരിലാണ് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

സി.പി.എം കോട്ടയായ കണ്ണൂരില്‍ ഉള്‍പ്പെടെ  വലിയ തിരിച്ചടിയാണ് എല്‍.ഡി.എഫിന് നേരിടേണ്ടിവന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരള ജനത ഒറ്റ മനസോടെ വിധിയെഴുതിയപ്പോള്‍ അഞ്ച് ജില്ലകളില്‍ കനലൊരു തരിപോലും ബാക്കിയില്ലാതായി. എറണാകുളം, മലപ്പുറം, കോട്ടയം, ഇടുക്കി,വയനാട് ജില്ലകളില്‍ യു.ഡി.എഫിന് സമ്പൂര്‍ണ ആധിപത്യം. കോഴിക്കോട് ബേപ്പൂരും, പത്തനംതിട്ടയില്‍ കോന്നിയും ഒഴികെ മുഴുവന്‍ സീറ്റുകളും യു.ഡി.എഫ് തൂത്തുവാരി.

98 സീറ്റില്‍ നിന്ന് 35 സീറ്റിലേക്ക് നിലതെറ്റി വീഴുമ്പോള്‍ വിമര്‍ശനമുന നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നേരെ തന്നെയാണ്. പിണറായി ആയിരുന്നു ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ഏക പ്രചാരണമുഖം. കണ്ണു പതിയുന്നിടത്തൊക്കെ പിണറായിയുടെ ഭീമന്‍ ഹോര്‍ഡിങ്ങുകള്‍. സമൂഹമാധ്യമങ്ങളില്‍ സി.പി.എം ഹാന്‍ഡിലുകളില്‍നിന്നുള്ള നിലയ്ക്കാത്ത പിണറായി വാഴ്ത്തുകള്‍. മറ്റു മന്ത്രിമാരും ഘടകകക്ഷി നേതാക്കളുമൊന്നും ചിത്രത്തിലില്ലാതായി.

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളുമായി എല്‍.ഡി.എഫ് പ്രതിപക്ഷത്തിരിക്കേണ്ടി വരുമ്പോള്‍ അതിന്റെ മുഖ്യകാരണക്കാരനെന്ന പേരുദോഷം പിണറായി വിജയനെ വിട്ടുപോകില്ല. ഏകപക്ഷീയവും സ്വജനപക്ഷപാതം നിറഞ്ഞതുമായ സ്ഥാനാര്‍ഥിനിര്‍ണയവും സി.പി.എം തോല്‍വിയുടെ കാരണങ്ങളിലൊന്നാണ്. തളിപ്പറമ്പില്‍ പി.കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വമാണ് സി.പി.എം അണികളെപ്പോലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാന്‍ പ്രേരിപ്പിച്ചത്.

ഇക്കാര്യത്തില്‍ എം.വി ഗോവിന്ദനു നേരെയാണ് സൈബറിടങ്ങളില്‍ അണികള്‍ പൊങ്കാലയിടുന്നത്. കണ്ണൂരില്‍ ഉള്‍പ്പെടെ യോഗ്യരായ മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയാണ് പാര്‍ട്ടി സെക്രട്ടറി സ്വന്തക്കാരെയും ബന്ധുക്കളെയുമൊക്കെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ തിരുകിക്കയറ്റിയത്. തെക്കന്‍ കേരളവും മധ്യകേരളവും കൈയൊഴിഞ്ഞാലും വടക്കന്‍ കേരളം കൂടെ നില്‍ക്കുമെന്ന അമിത ആത്മവിശ്വാസവും സി.പി.എമ്മിനെ തിരിഞ്ഞുകുത്തി.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ ഗോവിന്ദന്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് കണ്ണൂര്‍ പ്രസ്‌ക്ലബില്‍ പത്രസമ്മേളനത്തിനു വന്നത് മുതിര്‍ന്ന നേതാവ് ഇ.പി ജയരാജന്റെ വീട്ടില്‍നിന്നായിരുന്നു. പുറമേക്കു കാണാനില്ലെങ്കിലും പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരില്‍ കുറേക്കാലമായി വിഭാഗീയത പരകോടിയിലാണ്. സംഘടിത വിഭാഗീയതയ്ക്കു പകരം പല നേതാക്കളും ചെറുതുരുത്തുകളായി നിന്നാണ് പാര്‍ട്ടിയിലെ ഭിന്നിപ്പിന് വളംനല്‍കിയത്. സംഘടിത ശക്തിയല്ലെന്നതിനാല്‍ തന്നെ പിണറായിപക്ഷം അതിനെ ഗൗരവത്തിലെടുത്തുമില്ല.

ഇ.പി ജയരാജനു പുറമേ എം.വി ജയരാജന്‍, പി. ജയരാജന്‍, പി.കെ ശ്രീമതി തുടങ്ങിയവരൊക്കെ ഇത്തരത്തില്‍ ചെറുതുരുത്തുകളായി നില്‍ക്കുകയായിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ ഗോവിന്ദനും ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനും പാര്‍ട്ടിവിട്ടിട്ടും പിണറായിയും എം.വി ഗോവിന്ദനും കുലുങ്ങിയില്ല.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷിതമായ കാല്‍നടയാത്ര പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം നിര്‍മ്മിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

National
  •  2 days ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് എം.എൽ.എ ഏറ്റെടുക്കും

Kerala
  •  2 days ago
No Image

കോഴിക്കോട്ട് വീണ്ടും പനിമരണം; മാവൂരിൽ 54കാരി മരിച്ചു, ഷിഗെല്ലയെന്ന് സംശയം

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവർക്കെതിരെ പുതിയ കേസെടുക്കാൻ എസ്‌ഐടി

Kerala
  •  2 days ago
No Image

ലക്ഷദ്വീപിനെ മദ്യക്കടലാക്കരുത്: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സംഗമം ഇന്ന് ബേപ്പൂരിൽ

Kerala
  •  2 days ago
No Image

കേരള ബജറ്റ് 2026 : ഉടമകൾക്ക് തലോടൽ; തൊഴിലാളികളെ കണ്ടില്ല

Kerala
  •  2 days ago
No Image

പുതുയുഗയാത്രയിൽ മുഴങ്ങിയ ജനാഭിലാഷങ്ങൾ

Kerala
  •  2 days ago
No Image

പുതിയ ജില്ലകളും താലൂക്കുകളും പഠിക്കാൻ കമ്മിഷൻ; ജില്ല രൂപീകരിച്ചിട്ട് 42 വർഷം

Kerala
  •  2 days ago
No Image

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി; പ്രതീക്ഷയോടെ മലയോര മേഖല

Kerala
  •  2 days ago
No Image

കുന്നത്തുനാട് 'സ്ലേറ്റ്' വിദ്യാഭ്യാസ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; മുൻ എംഎൽഎ പി.വി ശ്രീനിജിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  2 days ago