HOME
DETAILS

10 വര്‍ഷം 30 വിദേശയാത്രകള്‍: മുഖ്യമന്ത്രി സന്ദര്‍ശിച്ചത് 17രാജ്യങ്ങള്‍, ചികിത്സയ്ക്കുള്‍പ്പെടെ വിദേശത്ത് ചെലവഴിച്ചത് 194 ദിവസം

  
ബാസിത് ഹസന്‍
May 06, 2026 | 7:44 AM

pinarayi-vijayan-foreign-trips-10-years-17-countries-expenditure

തൊടുപുഴ:പത്തുവര്‍ഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് 30 വിദേശയാത്രകള്‍. ചികിത്സയ്ക്കും സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്കുമുള്‍പ്പെടെ 194 ദിവസമാണ് ഈ കാലയളവില്‍ അദ്ദേഹം വിദേശത്ത് ചെലവഴിച്ചത്. പതിനേഴ് രാജ്യങ്ങളിലായിട്ടായിരുന്നു സന്ദര്‍ശനങ്ങള്‍. കാസര്‍കോട് സ്വദേശി എ.എസ് മുഹമ്മദ് അഷ്‌റഫിന് കഴിഞ്ഞ 28ന് പൊതുഭരണ വകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയിലാണ് കണക്കുകള്‍. യാത്രകളുടെ ചെലവ് സംബന്ധിച്ച മറുപടി ലഭ്യമായിട്ടില്ല.

യു.എ.ഇ, ബഹ്‌റൈന്‍, യു.എസ്.എ, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്,യു.കെ, ജപ്പാന്‍, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ, ഇന്‍ഡോനേഷ്യ, സിങ്കപ്പൂര്‍, സഊദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ആറ് ജി.സി.സി രാജ്യങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ തവണ സന്ദര്‍ശിച്ചത് യു.എ.ഇയാണ്, 10 തവണ.

വിദേശയാത്രകളെ ഔദ്യോഗികം, സ്വകാര്യം, ചികിത്സ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. 30 യാത്രകളില്‍ നാലെണ്ണം സ്വകാര്യ സന്ദര്‍ശനങ്ങളായിരുന്നു. സിങ്കപ്പൂര്‍, ഇന്‍ഡോനേഷ്യ, യു.എ.ഇ, യു.എസ്.എ എന്നിവിടങ്ങളിലേക്കായിരുന്നു ഈ യാത്രകള്‍. ചികിത്സയ്ക്കായി മൂന്ന് തവണ അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചു. യു.എസ്.എയിലേക്ക് ഏഴ് തവണയും, യു.കെയിലേക്ക് രണ്ട് തവണയും യാത്ര നടത്തി. സ്വകാര്യയാത്രകളിലും ചില ഔദ്യോഗിക യാത്രകളിലും ഭാര്യ കമല അനുഗമിച്ചിട്ടുണ്ട്. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഗവ. സെക്രട്ടറിമാര്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരാണ് ഔദ്യോഗിക യാത്രകളില്‍ അനുഗമിച്ചിട്ടുള്ളത്. ആദ്യയാത്ര 2016 ഡിസംബര്‍ 21 മുതല്‍ 25 വരേയും ഒടുവിലത്തേത് 2025 നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടുവരേയുമായിരുന്നു. ഇതു രണ്ടും യു.എ.ഇ യിലേക്കുള്ള ഒദ്യോഗിക യാത്രയായിരുന്നു.

ബന്ധപ്പെട്ട രേഖകളില്‍ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. 2018ല്‍ നടത്തിയ രണ്ട് അമേരിക്കന്‍ സന്ദര്‍ശനങ്ങളില്‍ അനുഗമിച്ച വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖകളില്‍ ലഭ്യമല്ല. ഇത് യാത്രകളിലെ സുതാര്യതയെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രിയദര്‍ശിനി സൗജന്യ യാത്ര ഉദ്ഘാടനത്തിന് അവഗണിച്ചു; മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പരാതി നല്‍കി കണ്ണൂര്‍ മേയര്‍

Kerala
  •  11 days ago
No Image

ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; ഇറാഖി സായുധ ഗ്രൂപ്പുകൾക്കെതിരെ സംയുക്ത പ്രസ്താവനയുമായി യുഎസ് ഉൾപ്പെടെ 80-ലധികം രാജ്യങ്ങൾ

uae
  •  11 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  11 days ago
No Image

സ്പാ ജീവനക്കാരിയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമം; അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  11 days ago
No Image

യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കിയത് നയതന്ത്ര മികവിലൂടെ; പരമാധികാരം സംരക്ഷിക്കുന്നതിൽ യുഎഇ മാതൃകയെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  11 days ago
No Image

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം; വയോധികന്റെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമം

Kerala
  •  11 days ago
No Image

സൗജന്യയാത്രയുടെ സമയം മാറ്റണമെന്ന് പി.കെ ശ്രീമതി, സമയപരിധിയില്ലല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍, അമളി തിരിച്ചറിഞ്ഞതോടെ ക്ഷമാപണം

Kerala
  •  11 days ago
No Image

വിനോദസഞ്ചാരിയുടെ കൈ തല്ലിയൊടിച്ചു; വണ്ടിപ്പെരിയാറില്‍ രണ്ട് ജീപ്പ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Kerala
  •  11 days ago
No Image

പ്രണയം നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

Kerala
  •  11 days ago
No Image

കോഴിക്കോട് വീണ്ടും മലേറിയ; ഇരിങ്ങല്ലൂര്‍ സ്വദേശിയായ 62 കാരന് രോഗം സ്ഥിരീകരിച്ചു

Kerala
  •  11 days ago