HOME
DETAILS

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദന്‍; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

  
Web Desk
May 06, 2026 | 9:18 AM

tk-govindan-visits-kodiyeri-balakrishnan-residence-smrithi-mandapam-tribute

കണ്ണൂര്‍: തളിപ്പറമ്പിലെ നിയുക്ത എം.എല്‍.എ ടി.കെ ഗോവിന്ദന്‍ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഭാര്യ കെ പി രമണിക്കൊപ്പമാണ് ടി.കെ ഗോവിന്ദനെത്തിയത്. വീട്ടിലെത്തിയ ടി.കെ. ഗോവിന്ദനെയും ഭാര്യയെയും വിനോദിനി ബാലകൃഷ്ണന്‍ സ്വീകരിച്ചു. 

കോടിയേരിയുടെ കുടുംബാംഗങ്ങളുമായി ഗോവിന്ദന്‍ കൂടിക്കാഴ്ച്ച നടത്തി.കോടിയേരി ബാലകൃഷ്ണന്റെ കുടുംബവുമായി ടി.കെ. ഗോവിന്ദനുംകുടുംബത്തിനും അടുത്ത ബന്ധമാണുള്ളത്. 

കോടിയേരിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ഗോവിന്ദന്‍ വീട്ടിലെ ഓര്‍മ്മ ചിത്രങ്ങളും മ്യൂസിയവും സന്ദര്‍ശിച്ചു. ടി.കെ ഗോവിന്ദന്റെ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.  

അതേസമയം, പാര്‍ട്ടി വിട്ട് പാര്‍ട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സി.പി.എം നേതാവിന്റെ വീട്ടിലെത്തുന്നത് ആദ്യമാണ്. പാര്‍ട്ടിയില്‍ പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഗോവിന്ദന്റെ സന്ദര്‍ശനം.

സി.പി.എമ്മില്‍ നിന്ന് വിട്ട് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ഗോവിന്ദന്‍ ഇടതുകോട്ടയായ തളിപ്പറമ്പില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ വന്‍ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. 

 

CPI(M) leader T.K. Govindan visited the residence of the late party veteran Kodiyeri Balakrishnan. During the visit, he paid his respects at the Smrithi Mandapam (memorial) located on the house premises by offering floral tributes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  a day ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  a day ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  a day ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  2 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  2 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  2 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  2 days ago
No Image

ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ സൗജന്യമായി പ്രദർശിപ്പിക്കാം; കേരളത്തിന് മാത്രം പ്രത്യേക അനുമതി

Kerala
  •  2 days ago
No Image

പീഡനവും അധിക്ഷേപവും: അച്ഛന്റെ മരണത്തിൽ ഭർത്താവിനും പൊലിസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

Kerala
  •  2 days ago
No Image

എക്സ് പണിമുടക്കി; യുഎഇയിലും ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ, പോസ്റ്റുകൾ ലോഡ് ആകുന്നില്ല

uae
  •  2 days ago