HOME
DETAILS

വിജയത്തിന്റെ ശോഭ കെടുത്തരുത്'; ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും ഫ്ലക്സുകളും വേണ്ട; പ്രവർത്തകർ അച്ചടക്കം പാലിക്കണമെന്ന് വി.ഡി. സതീശൻ

  
Web Desk
May 08, 2026 | 12:49 PM

vd satheeshan udf victory guildlines

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, പാർട്ടി പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി വി.ഡി. സതീശൻ. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം ഘട്ട നടപടികളിലേക്ക് ഹൈക്കമാൻഡ് കടക്കാനിരിക്കെ, ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേതൃസ്ഥാനത്തെ ചൊല്ലി പ്രവർത്തകർ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതോ ഫ്ലക്സുകൾ ഉയർത്തുന്നതോ ആയ നടപടികളിൽ നിന്ന് സ്നേഹപൂർവ്വം പിന്മാറണം. 102 സീറ്റുകൾ നേടി യുഡിഎഫ് ചരിത്ര വിജയം കുറിച്ച ഈ വേളയിൽ, പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു നീക്കവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. എഐസിസി നേതൃത്വം ഉചിതമായ തീരുമാനമെടുക്കും. അച്ചടക്കം പാലിച്ച് ഐക്യത്തോടെ മുന്നോട്ട് പോകേണ്ട നിമിഷമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

2026-05-0818:05:03.suprabhaatham-news.png
 
 

"നമുക്കിത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ്. വിജയത്തിന്റെ ശോഭ കെടുത്തുന്ന പ്രവണതകൾ അനുവദിക്കില്ല. പ്രിയപ്പെട്ട പ്രവർത്തകർ ഇത്തരം നടപടികളിൽ നിന്ന് പിന്മാറണം,"എന്നും  വി.ഡി. സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായതായും എഐസിസി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്ര വിജയം ആഘോഷിക്കുമ്പോൾ പാർട്ടിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ എല്ലാ പ്രവർത്തകരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

 

 

Following the UDF's historic win of 102 seats in the Kerala Assembly elections, V.D. Satheesan has issued a strong appeal for party discipline. Via a Facebook post, he urged workers to refrain from group-based rallies and the erection of flex boards promoting specific leaders.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിര്‍മിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു, കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

Kerala
  •  6 days ago
No Image

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫില്‍ ബന്ധുനിയമനം; സഹോദരീഭര്‍ത്താവിനെ അഡീഷണനല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കി

Kerala
  •  6 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

Kerala
  •  6 days ago
No Image

'ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട'; നിയമസഭയില്‍ ആദ്യ അടിയന്തരപ്രമേയ നോട്ടിസുമായി പ്രതിപക്ഷം; അനുമതി നിഷേധിച്ചു

Kerala
  •  6 days ago
No Image

നീറ്റ് പുനഃപരീക്ഷ ഒ.എം.ആർ മാതൃകയിൽ തന്നെ; കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി

National
  •  6 days ago
No Image

'കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലേത് പോലെ ശക്തമായ നിയമം വേണം, അവിടെ നിയമം പ്രതിരോധമായി നിലകൊള്ളുന്നു' കര്‍ണാടക ഹൈക്കോടതി; പരാമര്‍ശം ബലാത്സംഗക്കേസ് പരിഗണിക്കവേ

National
  •  6 days ago
No Image

മുൻ ഗതാഗത മന്ത്രിയുടെ 'പ്രത്യേക താല്പര്യത്തിൽ' ഓടുന്ന കെഎസ്ആർടിസി ഇ-ബസിന് മാത്രം ഇപ്പോഴും പഴയ നിരക്ക്; അപാകത പരിഹരിക്കുമെന്ന് അധികൃതർ

Kerala
  •  6 days ago
No Image

ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കി; പിന്നാലെ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

Kerala
  •  6 days ago
No Image

കണ്ണൂരില്‍ നിര്‍ത്തിയിട്ട കാറില്‍ രക്തക്കറ; സമീപത്ത് സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങള്‍

Kerala
  •  6 days ago
No Image

ഇസ്‌റാഈല്‍- ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ധാരണയായെന്ന് ട്രംപ്; സമാധാന പ്രതീക്ഷയില്‍ ലബനാന്‍ ജനത

International
  •  6 days ago


No Image

വീട്ടുജോലി ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി വ്യായാമം ഒഴിവാക്കാറുണ്ടോ?; കേരളത്തിലെ സ്ത്രീകളിൽ പകുതിയോളം പേർക്കും അമിതവണ്ണം; ആശങ്കയേറ്റി ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട്

National
  •  6 days ago
No Image

ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മിഠായി കൈയ്യില്‍ നല്‍കിയില്ല, മേശപ്പുറത്ത് തട്ടിയിട്ട് വി മുരളീധരന്‍; സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം

Kerala
  •  6 days ago
No Image

വൈദ്യുതിയോ യന്ത്രങ്ങളോ വേണ്ട; വാളൻപുളി കുരു ഉപയോ​ഗിച്ച് വെള്ളത്തിലെ പ്ലാസ്റ്റിക് മാറ്റാം; അന്താരാഷ്ട്ര 'എർത്ത് പ്രൈസ്' പുരസ്കാരം കരസ്ഥമാക്കി ഇന്ത്യൻ കൗമാരക്കാർ

International
  •  6 days ago
No Image

ലബനനിലെ സയണിസ്റ്റ് കടന്നുകയറ്റം: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് സഊദി അറേബ്യ

Saudi-arabia
  •  6 days ago