HOME
DETAILS

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

  
May 09, 2026 | 4:36 AM

Woman detained at UAE airport over fake handbag comment

അജ്മാൻ: ഇൻസ്റ്റഗ്രാമിലെ ഒരു കമന്റിന്റെ പേരിൽ നിയമനടപടി നേരിടുന്ന പ്രവാസി യുവതി ദുബൈ വിമാനത്താവളത്തിൽ പിടിയിലായി. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ എമിഗ്രേഷൻ നടപടികൾക്കിടെയാണ് അധികൃതർ തടഞ്ഞത്. സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപങ്ങൾക്കെതിരെ യുഎഇയിലെ സൈബർ നിയമം എത്രത്തോളം കർശനമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

അജ്മാൻ പോലീസ് സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് ഡെവലപ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് ബിൻ ഹാസിം അൽ സുവൈദിയാണ് കേസിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.

 സംഭവത്തിന്റെ പശ്ചാത്തലം:

മറ്റൊരു സ്ത്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ, ബാഗ് ഒറിജിനൽ അല്ലെന്ന അർത്ഥത്തിൽ 'വ്യാജമാണ്' എന്ന് യുവതി കമന്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് മറ്റു ചിലർ കൂടി ചിത്രത്തിന് താഴെ പരിഹാസവുമായി എത്തിയതോടെ ബാഗിന്റെ ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഓൺലൈൻ ബുള്ളിയിംഗിന് പ്രേരിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞത്. അജ്മാനിൽ ഇവർക്കെതിരെ കേസുള്ളതിനാൽ അവിടേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഒരു രാത്രി കസ്റ്റഡിയിൽ കഴിയേണ്ടി വന്ന യുവതിയെ പിന്നീട് അജ്മാനിലേക്ക് മാറ്റി. ഒടുവിൽ ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെയാണ് കേസ് അവസാനിച്ചത്.

സൈബർ നിയമം ശ്രദ്ധിക്കുക:

യുഎഇയിലെ സൈബർ ക്രൈം നിയമപ്രകാരം സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തലുകൾക്ക് കനത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. പരാതി പിൻവലിച്ചില്ലായിരുന്നുവെങ്കിൽ 2.5 ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ തടവോ ശിക്ഷയായി ലഭിക്കുമായിരുന്നു. വെറും തമാശയ്ക്കോ ലാഘവത്തോടെയോ പറയുന്ന കാര്യങ്ങൾ പോലും മറ്റൊരാളുടെ അന്തസ്സിനെ ബാധിക്കുന്നതാണെങ്കിൽ ക്രിമിനൽ കുറ്റമായി പരിഗണിക്കപ്പെടുമെന്ന് അൽ സുവൈദി ഓർമ്മിപ്പിച്ചു.

English summary : A woman travelling with her husband and children was detained at one of UAE airport and transferred to Ajman after authorities discovered she was wanted over an Instagram comment that triggered a legal complaint, according to an Ajman Police official.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

Kerala
  •  5 days ago
No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  5 days ago
No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  5 days ago
No Image

പി.എം ശ്രീ; സമിതി റിപ്പോര്‍ട്ട് വന്നിട്ട് പ്രതികരണം; ജിഫ്‌രി തങ്ങള്‍

Kerala
  •  5 days ago
No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  5 days ago
No Image

യുഎസ് - ഇറാൻ സമാധാന കരാർ തൊഴിൽ മേഖലയ്ക്ക് ആശ്വാസം; യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്ക് വഴിതെളിയുന്നു

uae
  •  5 days ago
No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  5 days ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  5 days ago