ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍
റമല്ല: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ നഗരത്തിന്റെ ചരിത്രപരവും നിയമപരവുമായ പദവി മാറ്റാന്‍ ഇസ്‌റാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ (ഒ.ഐ.സി) മുന്നറിയിപ്പ് നല്‍കി. ഹെബ്രോണ്‍ മുനിസിപ്പാലിറ്റിക്ക് ഇബ്രാഹിമി മസ്ജിദിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്ന അധികാരം എടുത്തുമാറ്റിയ ഇസ്‌റാഈല്‍ തീരുമാനമാണ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
ഇസ്‌റാഈല്‍ ധനമന്ത്രി ബെസാലല്‍ സ്‌മോട്രിച്ച് പ്രഖ്യാപിച്ച നടപടി 1997ലെ ഹെബ്രോണ്‍ കരാറിന്റെ ലംഘനമാണെന്ന് ഒ.ഐ.സി ജനറല്‍ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 1967 മുതല്‍ അധിനിവേശം തുടരുന്ന ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്‌റാഈലിന് യാതൊരു പരമാധികാരവുമില്ലെന്നും, ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃക കേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഇസ്‌റാഈലിന്റെ ഏകപക്ഷീയമായ തീരുമാനത്തെ പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഇബ്രാഹിമി മസ്ജിദിന്റെയും സമീപ പ്രദേശങ്ങളുടെയും ഭരണപരമായ അധികാരം പിടിച്ചെടുക്കുന്നത് നഗരത്തിന്റെ പദവി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ മണ്ണില്‍ തുടരുന്ന ഫലസ്തീനികളുടെ അവകാശങ്ങള്‍ ഇസ്‌റാഈലിന്റെ നിയമവിരുദ്ധമായ നടപടികളിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇബ്രാഹിമി മസ്ജിദിലെയും സമീപത്തെ ജൂത കുടിയേറ്റ കേന്ദ്രത്തിലെയും ആസൂത്രണനിര്‍മ്മാണ ചുമതലകള്‍ ഫലസ്തീന്‍ അതോറിറ്റിയില്‍നിന്ന് ഇസ്‌റാഈല്‍ അധികൃതര്‍ക്ക് കൈമാറിയതായി സ്‌മോട്രിച്ച് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇസ്‌റാഈലിന്റെ സുരക്ഷാ കാബിനറ്റ് ഫെബ്രുവരിയില്‍ അംഗീകരിച്ച പദ്ധതിയുടെ ഭാഗമായാണിത് നടപ്പിലാക്കുന്നത്. ഹെബ്രോണ്‍ നഗരത്തിലെ സംഘര്‍ഷങ്ങള്‍ ഇതോടെ വീണ്ടും രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.
English Summary: The Organisation of Islamic Cooperation (OIC) has warned against what it described as Israeli measures aimed at altering the political, historical and legal status of Hebron in the occupied West Bank, following a decision that removes municipal authority over key parts of the city.
In a statement issued on Tuesday, June 16, the OIC General Secretariat expressed concern over a move announced by Israeli Finance Minister Bezalel Smotrich that strips Hebron Municipality of its powers over the Ibrahimi Mosque, the Old City and surrounding areas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."