HOME
DETAILS

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

  
Web Desk
May 09, 2026 | 5:22 PM

major kuwait citizenship fraud uncovered using dead man identity

കുവൈത്ത് സിറ്റി: സിനിമാക്കഥകളെ പോലും വെല്ലുവിളിക്കുന്ന രീതിയിൽ പൗരത്വ രേഖകളിൽ കൃത്രിമം കാണിച്ച് കുവൈത്ത് അധികൃതരെ കബളിപ്പിച്ച തട്ടിപ്പ് പുറത്ത്. 1977-ൽ അന്തരിച്ച ഒരു കുവൈത്ത് പൗരന്റെ ഐഡന്റിറ്റി കൈക്കലാക്കി, അദ്ദേഹത്തിന്റെ പേരിൽ 21 പേരെ കൂടി പൗരത്വ ഫയലിൽ ഉൾപ്പെടുത്തിയ വിചിത്രമായ കേസാണ് ഇപ്പോൾ അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

1947-ൽ ജനിച്ച ഒരു കുവൈത്ത് പൗരന്റെ പേരിലാണ് ആൾമാറാട്ടം നടന്നത്. പ്രതിരോധ മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം 1977-ൽ അവിവാഹിതനായിരിക്കെയാണ് അന്തരിച്ചത്. ഔദ്യോഗിക രേഖകൾ പ്രകാരം ശവസംസ്കാര അനുമതിയോടെ ഇദ്ദേഹത്തെ അടക്കം ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം ഇറാഖി അധിനിവേശത്തിൽ നിന്നും കുവൈത്ത് മോചിതമായ കാലയളവിലെ ഭരണപരമായ വിടവുകൾ മുതലെടുത്ത് ഒരു അജ്ഞാതൻ ഇദ്ദേഹത്തിന്റെ ഐഡന്റിറ്റി തട്ടിയെടുക്കുകയായിരുന്നു.

1993 മുതലാണ് മരിച്ച വ്യക്തിയുടെ പേരിൽ പുതിയ ഔദ്യോഗിക നീക്കങ്ങൾ ആരംഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഏകീകൃത ഇലക്ട്രോണിക് സംവിധാനങ്ങൾ നിലവിലില്ലാതിരുന്ന ആ കാലത്ത്, മരിച്ച പൗരന്റെ ഫയലിൽ ഇയാൾ 21 പേരെ മക്കളായി രജിസ്റ്റർ ചെയ്തു. എന്നാൽ ഈ കുട്ടികളുടെ ജനനത്തീയതികൾ പരിശോധിച്ചപ്പോൾ പലതും അധിനിവേശത്തിന് മുൻപുള്ളവയാണെന്ന് കണ്ടെത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, കുവൈത്ത് പൗരത്വ ഫയലിൽ രേഖപ്പെടുത്തിയിരിക്കുന്ന അതേ പേരും അതേ കുട്ടികളുമുള്ള ഒരു വ്യക്തി മറ്റൊരു ഗൾഫ് രാജ്യത്ത് പൗരനായി കഴിയുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി. ഇതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് മരിച്ച പൗരന്റെ യഥാർത്ഥ സഹോദരങ്ങളെ വിളിച്ചുവരുത്തി മൊഴിയെടുത്തു. തന്റെ സഹോദരൻ 1977-ൽ തന്നെ മരിച്ചുവെന്ന് ഇവർ സ്ഥിരീകരിക്കുകയും തെളിവായി മരണ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തു. നിലവിൽ രേഖകളിൽ കാണുന്ന വ്യക്തിയെ തങ്ങൾക്ക് അറിയില്ലെന്നും തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ഇവർ മൊഴി നൽകി.

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ പൗരത്വ ഫയലുകൾ പുനഃപരിശോധിക്കുന്നതിനിടെയാണ് ഈ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. ദേശീയതയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കർശനമായി പരിശോധിക്കാൻ കുവൈത്ത് അധികൃതർ തീരുമാനിച്ചതോടെ വരും ദിവസങ്ങളിൽ കൂടുതൽ വ്യാജരേഖാ കേസുകൾ പുറത്തുവരുമെന്നാണ് സൂചന. പൗരത്വ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ നടത്തിയ ഈ വലിയ ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

kuwait authorities uncovered a major citizenship fraud case involving the identity of a deceased man. officials found records linking him to 21 children, exposing a large-scale manipulation of civil documents and nationality records.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  3 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  3 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  3 days ago
No Image

ആറു വയസുകാരി ഹിന്ദ് റജബിനെ കൊന്ന ഇസ്‌റാഈല്‍ സൈനികര്‍ ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  3 days ago
No Image

'ഓൾ ഇന്ത്യ' മാറി 'ഭാരത്' വരുന്നു! പേര് മാറ്റാനൊരുങ്ങി എ.ഐ.എഫ്.എഫ്; പുതിയ ഐ.എസ്.എൽ സീസൺ സെപ്റ്റംബർ 4 മുതൽ

Football
  •  3 days ago
No Image

ലെബനനിലെ ഇസ്‌റാഈല്‍ ആക്രമണം; കടുത്ത തീരുമാനത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു

International
  •  3 days ago
No Image

സ്പെയിനെ തളച്ച കേപ് വെർദെ മതിൽ; പക്ഷെ 'വൊസീഞ്ഞ'യുടെ മാർക്കറ്റ് വാല്യു വെറും 40 ലക്ഷം! ഇന്ത്യൻ താരങ്ങൾക്ക് ഇതിലും കൂടുതൽ

Football
  •  3 days ago
No Image

സ്‌നേഹത്തണല്‍ വൃദ്ധസദനത്തിലെ ബാലപീഡനക്കേസ്; മാനേജര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍ 

Kerala
  •  3 days ago
No Image

സഊദിയിൽ ബാങ്ക് ലോൺ പേരിൽ മലയാളി സംഘത്തിന്റെ തട്ടിപ്പ്, കോഴിക്കോട് സ്വദേശിക്ക് പണം നഷ്ടമായി

Saudi-arabia
  •  3 days ago
No Image

റൊണാൾഡോയുമല്ല മെസ്സിയുമല്ല! 18-കാരൻ ലാമിൻ യമാലിന്റെ ഫുട്ബോൾ ഐഡൽ ആരാണെന്ന് അറിയാമോ? വൈറലായി പുതിയ വെളിപ്പെടുത്തൽ

Football
  •  3 days ago