പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്ന് വീണു; ജീവനക്കാരിക്ക് പരുക്ക്
കോഴിക്കോട്: പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീണ് പഞ്ചായത്ത് ജീവനക്കാരിക്ക് പരുക്കേറ്റു. ജീവനക്കാരിയായ ശ്വേതയ്ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
ഇന്ന് രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ സ്ലാബിന്റെ ഒരു ഭാഗം അടര്‍ന്ന് ശ്വേതയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഓഫീസിലുണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്.
പരുക്കേറ്റ ശ്വേതയെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
58 വര്‍ഷത്തോളം പഴക്കമുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് നേരത്തേ തന്നെ ആശങ്കകള്‍ ഉയര്‍ന്നിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ സുരക്ഷാ നില പരിശോധിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി അധികൃതര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.
A panchayat employee was injured after a concrete slab from the Perambra Koothali Grama Panchayat office building broke and fell. The injured employee has been identified as Shwetha.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."