'മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം'; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളില്‍ മുന്നറിപ്പുമായി മില്‍മ
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ 'മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം' എന്ന പേരില്‍ പ്രചരിക്കുന്ന വാട്ട്‌സ്ആപ്പ് സന്ദേശവും ലിങ്കും പൂര്‍ണമായും വ്യാജമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു.
വാട്ട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കിയ ചിലര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മില്‍മയുടെ മുന്നറിയിപ്പ്. അതിനാല്‍ ഇത്തരം സന്ദേശങ്ങളില്‍ വിശ്വസിക്കാതെയും ലിങ്കുകള്‍ തുറക്കാതെയും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും വ്യക്തിഗത സന്ദേശങ്ങളിലൂടെയും ആണ് ഈ വ്യാജ പ്രചാരണം നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ സന്ദേശം വ്യാജമാണെന്നും അത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
46 വര്‍ഷത്തെ പാരമ്പര്യമുള്ള മില്‍മയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളും ലിങ്കുകളും സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച പരാതി പോലിസിന് കൈമാറിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ടത്:
അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.
ബാങ്ക് വിവരങ്ങള്‍, ഒടിപി, പാസ്‌വേഡുകള്‍ തുടങ്ങിയവ പങ്കുവെക്കരുത്.
സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളുടെ ആധികാരികത ഔദ്യോഗിക ഉറവിടങ്ങളില്‍ പരിശോധിക്കുക.
സംശയാസ്പദമായ സന്ദേശങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യുക.
Milma authorities have clarified that the WhatsApp message and link circulating on social media as "Milma's anniversary celebration gift" are completely fake.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."