ദുബൈയില്‍ വന്‍ സൈബര്‍ തട്ടിപ്പ്; പ്രീമിയം സാറ്റലൈറ്റ് ചാനലുകള്‍ അനധികൃതമായി സംപ്രേഷണം ചെയ്ത സംഘത്തെ പിടികൂടി
ദുബൈ: എന്‍ക്രിപ്റ്റ് ചെയ്ത അന്താരാഷ്ട്ര സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകള്‍ അനധികൃതമായി സംപ്രേഷണം ചെയ്യുകയും പൈറസി നടത്തുകയും ചെയ്ത സംഘത്തെ ദുബൈ പോലീസ് പിടികൂടി. നിയമവിരുദ്ധമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പകര്‍പ്പവകാശമുള്ള ഉള്ളടക്കങ്ങള്‍ (Copyrighted content) പൊതുജനങ്ങള്‍ക്ക് വില്‍പ്പന നടത്തിയിരുന്ന സംഘത്തെയാണ് പോലീസ് വലയിലാക്കിയത്.
അനുമതിയില്ലാതെ സാറ്റലൈറ്റ് ചാനലുകളുടെ സംപ്രേഷണാവകാശം കൈക്കലാക്കിയാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഓണ്‍ലൈന്‍ ലിങ്കുകള്‍, അനാധികൃത വെബ്‌സൈറ്റുകള്‍, പ്രത്യേക റിസീവര്‍ ഉപകരണങ്ങള്‍ എന്നിവ വഴി ചാനലുകള്‍ പുനഃസംപ്രേഷണം ചെയ്യുകയായിരുന്നു ഇവര്‍. ഇതിനായി വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ പാക്കേജുകള്‍ തയ്യാറാക്കി പൊതുജനങ്ങള്‍ക്ക് വില്‍പ്പന നടത്തി വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഈ സംഘത്തിന്റെ പ്രവര്‍ത്തനം മൂലം ഉള്ളടക്കങ്ങളുടെ അവകാശികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. യു.എ.ഇയിലെ പകര്‍പ്പവകാശ നിയമങ്ങളുടെ കടുത്ത ലംഘനമാണ് ഇതെന്നും പോലീസ് വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്ത് നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്
അംഗീകൃതമായ പ്ലാറ്റ്‌ഫോമുകള്‍ വഴി മാത്രം ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ദുബൈ പോലീസ് മുന്നറിയിപ്പ് നല്‍കി. അജ്ഞാതമോ ലൈസന്‍സില്ലാത്തതോ ആയ ഉറവിടങ്ങളില്‍ നിന്ന് സബ്‌സ്‌ക്രിപ്ഷനുകള്‍ വാങ്ങുന്നത് നിയമപരമായ നടപടികള്‍ക്കും, സൈബര്‍ സുരക്ഷാ ഭീഷണികള്‍ക്കും, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും വഴിവെച്ചേക്കാം.
English Summary: Dubai Police have dismantled an organised criminal network for pirating encrypted international satellite television channels and illegally rebroadcasting their content. The gang made the pirated content available through receiver devices, online links, and unauth
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."