HOME
DETAILS

നീറ്റ് യുജി പുനഃപരീക്ഷ നാളെ; കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുമായി എന്‍.ടി.എ

  
Web Desk
June 20, 2026 | 12:14 PM

NEET exam tomorrow NTA with strict security arrangements

ന്യൂഡല്‍ഹി: വിവാദങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ നാളെ (ജൂണ്‍ 21) വീണ്ടും നടക്കും. ഇതോടനുബന്ധിച്ച് പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി
(എന്‍ടിഎ) ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മേയ് 3ന് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ശക്തമാക്കുകയും ഇതുവരെ ഡല്‍ഹി, ജയ്പൂര്‍, ലാത്തൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ നിന്നായി 13 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തവണ പരിശോധനകള്‍ കൂടുതല്‍ കടുപ്പിച്ചത്.

പരീക്ഷാ ഹാളില്‍ നിരോധിച്ചിരിക്കുന്ന സാധനങ്ങള്‍:

ഇലക്ട്രോണിക് ഉപകരണങ്ങള്‍

മൊബൈല്‍ ഫോണ്‍

ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

ഇയര്‍ഫോണ്‍

മൈക്രോഫോണ്‍

സ്മാര്‍ട്ട് വാച്ച്

ഹെല്‍ത്ത് ബാന്‍ഡ്

കാല്‍ക്കുലേറ്റര്‍

പേജര്‍

ക്യാമറ


സ്റ്റേഷനറി സാധനങ്ങള്‍:

സ്വന്തം പേന, പെന്‍സില്‍

പെന്‍സില്‍ ബോക്‌സ്

പ്ലാസ്റ്റിക് പൗച്ച്

റൈറ്റിങ് പാഡ്

ലോഗ് ടേബിള്‍

പുസ്തകങ്ങള്‍


വ്യക്തിഗത വസ്തുക്കള്‍:

വാലറ്റ്

സണ്‍ഗ്ലാസ്

ഹാന്‍ഡ്ബാഗ്

ബെല്‍റ്റ്

തൊപ്പി


ആഭരണങ്ങള്‍:

സ്വര്‍ണം ഉള്‍പ്പെടെയുള്ള എല്ലാ ലോഹാഭരണങ്ങളും

കമ്മല്‍, മാല, വള, മോതിരം തുടങ്ങിയവ


ഭക്ഷണസാധനങ്ങള്‍:

കുപ്പിവെള്ളം

ചായ, കാപ്പി

സ്‌നാക്ക്‌സ്

മിഠായികള്‍

പ്രമേഹ രോഗികളായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അനുമതിയോടെ ചില ഭക്ഷണസാധനങ്ങളും സുതാര്യമായ കുപ്പിവെള്ളവും കരുതാന്‍ അനുവദിക്കും.

ക്ലോക്ക് റൂം സൗകര്യം ഉറപ്പില്ല:

നിരോധിത വസ്തുക്കള്‍ സൂക്ഷിക്കാന്‍ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ക്ലോക്ക് റൂം സൗകര്യം ഉണ്ടായിരിക്കണമെന്നില്ല. അതിനാല്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് എന്‍ടിഎ നിര്‍ദേശിച്ചു.

പരീക്ഷാ സമയത്തില്‍ മാറ്റം:

ഈ വര്‍ഷം പരീക്ഷാ സമയം 15 മിനിറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. 180 മിനിറ്റിന് പകരം 195 മിനിറ്റ് (3 മണിക്കൂര്‍ 15 മിനിറ്റ്) സമയമാണ് ലഭിക്കുക. റഫ് വര്‍ക്കിനുള്ള പേജുകളുടെ എണ്ണം രണ്ടില്‍ നിന്ന് നാലായി ഉയര്‍ത്തിയിട്ടുണ്ട്. ഇടംകയ്യന്‍ വിദ്യാര്‍ഥികളുടെ സൗകര്യവും പരിഗണിച്ച് ചോദ്യപേപ്പറിന്റെ ക്രമീകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

സൗജന്യ ബസ് യാത്ര:

പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഒഡീഷ, ഡല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശില്‍ എന്നിവിടങ്ങളിലും ഡല്‍ഹിയിലും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് കാണിച്ചാല്‍ ഈ സൗകര്യം ലഭിക്കും.

പരീക്ഷാ കേന്ദ്രത്തില്‍ എത്തുമ്പോള്‍ നിര്‍ബന്ധമായും കൈവശം കരുതേണ്ടത്:

അഡ്മിറ്റ് കാര്‍ഡ്

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് തുടങ്ങിയ സാധുവായ തിരിച്ചറിയല്‍ രേഖ


ഗേറ്റ് അടയ്ക്കുന്ന സമയത്തിന് മുമ്പ് തന്നെ പരീക്ഷാ കേന്ദ്രത്തില്‍ എത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വൈകിയെത്തുന്നവരെ യാതൊരു കാരണവശാലും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല.

The NEET exam, which was cancelled following controversies and question paper leak allegations, will be held again tomorrow, June 21. In connection with this, the National Testing Agency (NTA) has put strict security protocols in place at exam centers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ കൈയിൽ എല്ലാം സേഫാണ് സർ! ചരിത്രത്തിലേക്ക് നടന്നുകയറി രോഹിത്

Cricket
  •  3 hours ago
No Image

'മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം'; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളില്‍ മുന്നറിപ്പുമായി മില്‍മ

Kerala
  •  3 hours ago
No Image

ഇതിഹാസ താരം റൊണാൾഡീഞ്ഞോയെ വീഴ്ത്തി; ലോകകപ്പിൽ വിനീഷ്യസിന്റെ റെക്കോർഡ് വേട്ട തുടരുന്നു

Football
  •  4 hours ago
No Image

ദുബൈയില്‍ വന്‍ സൈബര്‍ തട്ടിപ്പ്; പ്രീമിയം സാറ്റലൈറ്റ് ചാനലുകള്‍ അനധികൃതമായി സംപ്രേഷണം ചെയ്ത സംഘത്തെ പിടികൂടി

uae
  •  4 hours ago
No Image

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്ന് വീണു; ജീവനക്കാരിക്ക് പരുക്ക്

Kerala
  •  4 hours ago
No Image

ഇന്ത്യൻ ക്രിക്കറ്റിന്റെ 1,078 ഏകദിന ചരിത്രത്തിൽ ആദ്യം; അഫ്ഗാൻ ടോപ് ഓർഡറിന്റെ തലയറുത്ത് പ്രസിദ്ധും രോഹിത്തും

Cricket
  •  4 hours ago
No Image

20 വര്‍ഷങ്ങള്‍, 128 സാക്ഷികള്‍; പവന്‍രാജെ നിംബാല്‍ക്കര്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതേവിട്ടു

National
  •  4 hours ago
No Image

ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച സംഭവം; പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

Kerala
  •  4 hours ago
No Image

ഒരിക്കലും എഴുന്നേറ്റു നടക്കില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാർ തോറ്റു; ലോകകപ്പ് റെക്കോർഡുകൾ തകർത്ത് മൊറോക്കോയുടെ അത്ഭുത ബാലൻ

Football
  •  4 hours ago
No Image

കൊയിലാണ്ടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ, ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ് 

Kerala
  •  5 hours ago