HOME
DETAILS

പൊള്ളാർഡിനും മുകളിൽ കൗമാര വിസ്മയം; സിക്സറുകളിൽ 'സെഞ്ചുറി' അടിച്ച് വൈഭവ് സൂര്യവംശിയുടെ ലോക റെക്കോർഡ്

  
May 10, 2026 | 2:28 AM

vaibhav suryavanshi breaks pollard record with 100 t20 sixes

ജയ്പൂർ: ലോക ക്രിക്കറ്റിലെ വമ്പൻമാരെ അമ്പരപ്പിച്ച് സിക്സർ വേട്ടയിൽ പുതിയ ചരിത്രമെഴുതി രാജസ്ഥാൻ റോയൽസിന്റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. ടി20 ക്രിക്കറ്റിൽ 20 വയസ്സ് തികയുന്നതിന് മുൻപ് 100 സിക്സറുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരം എന്ന അപൂർവ്വ നേട്ടമാണ് ഈ 15-കാരൻ സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മുഹമ്മദ് സിറാജിനെ സിക്സറിന് പറത്തിയാണ് വൈഭവ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്.

പൊള്ളാർഡിനെ പിന്നിലാക്കിയ വേഗത

സിക്സറുകളുടെ എണ്ണത്തിൽ മാത്രമല്ല, അത് നേടിയ വേഗതയിലും വൈഭവ് ഇതിഹാസങ്ങളെ ബഹുദൂരം പിന്നിലാക്കി. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്‌റോൺ പൊള്ളാർഡിന്റെ ദീർഘകാലത്തെ റെക്കോർഡാണ് വൈഭവ് തകർത്തത്.

  • വൈഭവ് സൂര്യവംശി: 100 സിക്സറുകൾ തികയ്ക്കാൻ എടുത്തത് വെറും 514 പന്തുകൾ.
  • കെയ്‌റോൺ പൊള്ളാർഡ്: ഇതേ നേട്ടത്തിനായി എടുത്തത് 843 പന്തുകൾ.
  • നേരത്തെ കരൺബീർ സിംഗ് (813 പന്തുകൾ) സ്ഥാപിച്ച റെക്കോർഡും വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ വഴിമാറി.

സിറാജിനെതിരെ വെടിക്കെട്ട് തുടക്കം

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 99 സിക്സറുകളുമായാണ് വൈഭവ് ക്രീസിലെത്തിയത്. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി പന്തെറിഞ്ഞ മുഹമ്മദ് സിറാജിന്റെ ആദ്യ പന്തിൽ തന്നെ ലോങ് ഓണിന് മുകളിലൂടെ സിക്സർ പറത്തിയാണ് വൈഭവ് തന്റെ നൂറാം സിക്സ് ആഘോഷിച്ചത്. മത്സരത്തിൽ 16 പന്തിൽ നിന്ന് 3 ഫോറും 3 സിക്സും ഉൾപ്പെടെ 36 റൺസ് നേടിയ താരം ഒടുവിൽ സിറാജിന്റെ തന്നെ ബൗൺസറിലാണ് പുറത്തായത്.

അഭിഷേക് ശർമ്മയുടെ റെക്കോർഡും അപകടത്തിൽ

ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡും വൈഭവിനെ കാത്തിരിക്കുകയാണ്.നിലവിലെ റെക്കോർഡ്:അഭിഷേക് ശർമ്മയുടെ 42 സിക്സുകൾ  2024 സീസൺ നേടിയതാണ്.എന്നാൽ ഈ സീസണിൽ വൈഭവിന്റെ നിലവിലെ സമ്പാദ്യം  40 സിക്സുകളാണ് ഇതുവരെ.

ഇനി വെറും മൂന്ന് സിക്സുകൾ കൂടി നേടിയാൽ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന നേട്ടം വൈഭവിന് സ്വന്തമാകും. ഈ സീസണിൽ ഇതിനോടകം തന്നെ 15 പന്തിൽ രണ്ട് അർദ്ധ സെഞ്ചുറികളും 36 പന്തിൽ ഒരു സെഞ്ചുറിയും നേടി വൈഭവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലീഷ് ചരിത്രത്തിൽ ഇനി രണ്ടേ രണ്ട് പേർ; ഇതിഹാസ താരത്തിന്റെ സിംഹാസനത്തിലേക്ക് നായകന്റെ മാസ് എൻട്രി!

Football
  •  6 days ago
No Image

യുഎസ്-ഇറാൻ സമാധാന കരാർ; തൊഴിൽ നഷ്ടവും ശമ്പള വെട്ടിക്കുറവും മൂലം പ്രതിസന്ധിയിലായ യുഎഇ പ്രവാസികൾ പുത്തൻ പ്രതീക്ഷയിൽ

uae
  •  6 days ago
No Image

ആർ.എസ്.എസിന്റെ സ്വത്ത് പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടു; ചോദ്യം ചെയ്യാൻ ദളിതന് എന്ത് അധികാരം? പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ബി.ജെ.പി എം.പി

National
  •  6 days ago
No Image

ചരിത്രനേട്ടത്തിലും നിഴലായി സിആർ7; പോർച്ചുഗലിന് ആശങ്കയായി റൊണാൾഡോയുടെ ഫോം ഔട്ട്

Football
  •  6 days ago
No Image

ഇന്ത്യൻ ചരിത്രത്തിൽ അഞ്ചാമനായി ഹിറ്റ്മാൻ; സച്ചിനും കോഹ്‌ലിയും വാഴുന്ന ഇതിഹാസ ലിസ്റ്റിലേക്ക് രോഹിത് ശർമയുടെ മാസ് എൻട്രി!

Cricket
  •  6 days ago
No Image

ബ്ലഡ് ബാങ്ക് കോള്‍ഡ് റൂമുകളുടെ കോപ്പര്‍ വയറുകള്‍ മോഷണം പോയി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്തം സൂക്ഷിക്കാന്‍ സംവിധാനമില്ല, പ്രതിസന്ധി

Kerala
  •  6 days ago
No Image

തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങി വിദ്യാര്‍ഥികള്‍; കാര്‍ കസ്റ്റഡിയിലെടുത്ത് എം.വി.ഡി

Kerala
  •  6 days ago
No Image

"മമതയെ അപായപ്പെടുത്താൻ കേന്ദ്രത്തിന്റെ ഗൂഢാലോചന?" 20 വർഷത്തെ വിശ്വസ്തനായ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി; വീടിന് മുന്നിൽ കാവൽ പോലുമില്ലെന്ന് തൃണമൂൽ കോൺഗ്രസ് 

National
  •  6 days ago
No Image

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഷിഗെല്ല: ജാഗ്രതാ നിര്‍ദേശം

Kerala
  •  6 days ago
No Image

ഐഎംഡി ആഗോള മത്സരക്ഷമത സൂചിക 2026; സാമ്പത്തിക പ്രകടനത്തിൽ ആ​ഗോള തലത്തിൽ ഒന്നാമതെത്തി യുഎഇ

uae
  •  6 days ago