നീലഗിരി വസന്തോത്സവം; ഊട്ടിയിൽ റോസ് ഷോ ഇന്നാരംഭിക്കും
ഊട്ടി:നിയമസഭാ തെരഞ്ഞെടുപ്പ് കാരണം വൈകിയ നീലഗിരി വസന്തോത്സവ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. ഊട്ടി വിജയനഗരം റോസ് ഗാർഡിൽ റോസ് ഷോ ഇന്നു മുതൽ 18 വരെ നടക്കും. അതേസമയം ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെ ഫ്ളവർ ഷോ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വിജയ് വരാൻ സാധ്യത കണക്കിലെടുത്ത് ഗാർഡനിൽ ജോലികൾ പുരോഗമിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ചാവും തിയതി പ്രഖ്യാപനമെന്നാണ് വിവരം.
ഫ്ളവർ ഷോ കൂടുതൽ ആകർഷകമാക്കാൻ ജപ്പാൻ, അമേരിക്ക, ജർമനി, നെതർലാൻഡ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിത്തുകൾ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച 275 ഇനം പത്തുലക്ഷത്തോളം പൂക്കൾ ഗാർഡനിൽ വിരിഞ്ഞ് നിൽക്കുന്നുണ്ട്. ഇത് കൃത്യമായി സ്ഥാപിക്കുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഫ്ളവർ ഷോയിൽ പങ്കെടുക്കാനായി മുൻ മുഖ്യമന്ത്രിമാർ എത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയിയും എത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇതോടെ ഫ്ളവർഷോ കൂടുതൽ മനോഹരമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ്.
the annual rose show, a key highlight of the nilgiri summer festival, begins today at the government rose garden in ooty. the event features thousands of rose varieties in full bloom and elaborate floral models. following the rose show, the much-anticipated 128th ooty flower show is scheduled to commence on may 15 at the botanical garden
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."