HOME
DETAILS

ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാറിന് വധഭീഷണി, അസഭ്യവര്‍ഷം; പൊലിസ് കേസെടുത്തു

  
July 10, 2026 | 10:17 AM

chathannoor-mla-bb-gopakumar-death-threat-abusive-calls-police-case

കൊല്ലം: ബി.ജെ.പി നേതാവും ചാത്തന്നൂര്‍ എം.എല്‍.എയുമായ ബി.ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് എം.എല്‍.എയെ അജ്ഞാതന്‍ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തില്‍ കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് എം.എല്‍.എ പരാതി നല്‍കി.

ചാത്തന്നൂര്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. 

അപരിചിതനായ വ്യക്തി എം.എല്‍.എയെ ഫോണില്‍ വിളിച്ച് ഒരു ജോലി ആവശ്യം ഉന്നയിച്ചു. എന്നാല്‍ ജോലി നല്‍കാനുള്ള മാര്‍ഗ്ഗമില്ലെന്ന് എം.എല്‍.എ അറിയിച്ചതോടെ ഫോണ്‍ കട്ട് ചെയ്യുകയും ഉടന്‍ തന്നെ വീണ്ടും വിളിച്ചു.എന്നിട്ട് കഴക്കൂട്ടം എം.എല്‍.എയുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടു. അത് നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് ഇയാള്‍ അസഭ്യവര്‍ഷം നടത്തിയും വധഭീഷണി മുഴക്കിയതുമെന്ന് ഗോപകുമാര്‍ പരാതിയില്‍ പറയുന്നു.

എറണാകുളം സ്വദേശിയുടെ പേരിലുള്ള സിംകാര്‍ഡില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ തന്നെയാണോ ഫോണ്‍ ഉപയോഗിച്ചതെന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. പൊലിസിന് പുറമെ കേന്ദ്ര ഇന്റലിജന്‍സും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 

 

 

Chathannoor MLA B. B. Gopakumar has reportedly received death threats and abusive messages, following which the police have registered a case. Authorities have begun an investigation into the incident and are examining the source of the threats.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ തൂഫാന്‍ ദക്ഷിണേന്ത്യയിലേക്ക്; ഡി.ജി.പിമാരുമായുള്ള യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി

Kerala
  •  3 hours ago
No Image

കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടി; പെണ്‍കുട്ടിക്ക് നല്‍കിയ പൊലിസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു

Kerala
  •  3 hours ago
No Image

അഞ്ച് വര്‍ഷമായി കസ്റ്റഡിയിലെടുത്ത ജെ.സി.ബി വിട്ടുനല്‍കാതെ വനംവകുപ്പ്; ഉടമയുടെ ആത്മഹത്യ ഭീഷണി, പിന്നാലെ ഇടപെട്ട് മന്ത്രി

Kerala
  •  3 hours ago
No Image

'കോടതിയോട് ഏറ്റുമുട്ടാന്‍ നില്‍ക്കരുത്, ഒരു സര്‍ക്കാരിനും രക്ഷിക്കാനാവില്ല'; കെ.ബിജുവിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം, മാപ്പപേക്ഷ കോടതി തള്ളി

Kerala
  •  3 hours ago
No Image

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: പി. വിജയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു

National
  •  3 hours ago
No Image

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ വീണ്ടും വിവാദം; എസ്.എഫ്.ഐ മുന്‍നേതാവിന്റെ നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി കെ.എസ്.യു

Kerala
  •  4 hours ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ ഭൂമി ഇടപാടുകള്‍ പരിശോധിക്കും; മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട്

National
  •  4 hours ago
No Image

രാമക്ഷേത്ര സംഭാവനക്കൊള്ള; അന്വേഷണം തുടരുന്നതിനിടെ ജീവനക്കാരുടെ കൂട്ടരാജി

National
  •  4 hours ago
No Image

പ്രണയപ്പക: നവവധുവിനെ വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ച് 18 കാരനായ മുന്‍കാമുകന്‍

Kerala
  •  5 hours ago
No Image

സ്‌പെയിനില്‍ കാട്ടുതീ: 12 പേര്‍ക്ക് ദാരുണാന്ത്യം

International
  •  5 hours ago