HOME
DETAILS

സ്‌പെയിനില്‍ കാട്ടുതീ: 12 പേര്‍ക്ക് ദാരുണാന്ത്യം

  
July 10, 2026 | 8:11 AM

Wildfire tragedy in Spain 12 people meet a tragic end

ബാഴ്‌സലോണ: സ്‌പെയിനിലെ അന്‍ഡലൂഷ്യ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ കാട്ടുതീയില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതോടെ ജനങ്ങളെ വ്യാപകമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സമീപകാലത്ത് രാജ്യം നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.

അന്‍ഡലൂഷ്യയിലെ ബെദാര്‍, ലോസ് ഗല്ലാര്‍ഡോസ് ഗ്രാമങ്ങളിലാണ് തീ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ നിലയിലാണ് ചിലരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊള്ളലേറ്റും പുക ശ്വസിച്ചും ഗുരുതരാവസ്ഥയിലായ ആറുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

40 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തിയ ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റും തീ അതിവേഗം പടരാന്‍ കാരണമായി. തീ നിയന്ത്രണവിധേയമാക്കാന്‍ 150-ലധികം അഗ്‌നിശമന സേനാംഗങ്ങളും സൈനികരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കാട്ടുതീയുടെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വൈദ്യുത ലൈന്‍ തകര്‍ന്നുവീണ് ഉണങ്ങിയ ഇലകള്‍ക്ക് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും ഉറപ്പുനല്‍കുമെന്ന് അറിയിച്ചു.

12 people have died in a massive wildfire in the Andalusia province of Spain.Several others were injured and people have been widely evacuated to safe centers. The incident is being described as one of the biggest natural disasters the country has faced in recent times.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര കാണിക്ക മോഷണം: കൊള്ളപ്പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചു; 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പൊലിസ്

National
  •  4 hours ago
No Image

12 ശതമാനത്തിലധികം ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ക്ക് കര്‍ശന നിയന്ത്രണം; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

National
  •  4 hours ago
No Image

ദുരന്തത്തിന് ശേഷം ആദ്യമായി വിജയ് കരൂരില്‍; മരിച്ചവരുടെ കുടുംബത്തിലെ 32 പേര്‍ക്ക് സര്‍ക്കാര്‍ ജോലി ഉത്തരവ് കൈമാറും

National
  •  4 hours ago
No Image

'ഭക്ഷണത്തിന് എരിവും എണ്ണയും അധികം, ചിക്കനും പാസ്തയും വേണം, ഞാന്‍ പാചകം ചെയ്‌തോളാം'; തിഹാര്‍ ജയിലിലെ യു.എസ് പൗരന്‍ കോടതിയില്‍

National
  •  5 hours ago
No Image

സ്‌കൂളുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; പുതിയ സര്‍ക്കുലര്‍ ഇറക്കി വിജയ് സര്‍ക്കാര്‍

National
  •  5 hours ago
No Image

'എന്നെ നിശ്ശബ്ദയാക്കണമെങ്കില്‍ കൊല്ലേണ്ടിവരും'; ബി.ജെ.പിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മമത ബാനര്‍ജി

National
  •  5 hours ago
No Image

കുറഞ്ഞതൊക്കെ കൂടുകയാണോ? സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്

Business
  •  5 hours ago
No Image

ബഹിരാകാശത്തേക്ക് ചരിത്രയാത്ര; ആദ്യ മലയാളിയായി ഡോ. അനില്‍ മേനോന്‍ ജൂലൈ 14ന് ഐ.എസ്.എസിലേക്ക്

International
  •  5 hours ago
No Image

വീണ്ടും ചിറക് മുളയ്ക്കുമോ ആറന്മുള വിമാനത്താവള പദ്ധതിക്ക്? ; പ്രദേശത്ത് ഡ്രോണ്‍ സര്‍വ്വേ നടത്തി സ്ഥലയുടമ

Kerala
  •  5 hours ago
No Image

ഗുരുഗ്രാമില്‍ വെടിവെപ്പ്: നാല് കുറ്റവാളികള്‍ കൊല്ലപ്പെട്ടു; മൂന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

Kerala
  •  6 hours ago