HOME
DETAILS

'കോടതിയോട് ഏറ്റുമുട്ടാന്‍ നില്‍ക്കരുത്, ഒരു സര്‍ക്കാരിനും രക്ഷിക്കാനാവില്ല'; കെ.ബിജുവിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം, മാപ്പപേക്ഷ കോടതി തള്ളി

  
July 10, 2026 | 9:50 AM

kerala-high-court-criticises-k-biju-again-rejects-apology-petition

കൊച്ചി: കശുവണ്ടി കോര്‍പറേഷന്‍ അഴിമതിയില്‍ വകുപ്പ് സെക്രട്ടറി കെ. ബിജു ഐ.എ.എസിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി. കോടതിയോട് ഏറ്റുമുട്ടനായി നില്‍ക്കരുതെന്നും നിന്നാല്‍ ഒരു  സര്‍ക്കാരിനും രക്ഷിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ആയുധമാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ കോടതി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. 

പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിലെ പരാമര്‍ശം അനുചിതമായിപ്പോയെന്നും എല്ലാ പദപ്രയോഗങ്ങളും പിന്‍വലിക്കുന്നതായും കാണിച്ചാണ് ബിജു മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നത്. കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായാണ് മാപ്പപേക്ഷ നല്‍കിയത്.

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയുള്ള ഉത്തരവില്‍ ഹൈക്കോടതി ഇടപെടലിനെക്കുറിച്ച് അവഹേളിച്ച് ഉത്തരവ് പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ടാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്.ഉത്തരവിലെ പരാമര്‍ശങ്ങള്‍ കോടതിക്കെതിരായതില്‍ ഖേദമുണ്ട്. ഉത്തരവില്‍ പിഴവ് ബോധ്യപ്പെട്ടതോടെ അത് പിന്‍വലിക്കുകയും പുതിയ ഉത്തരവിറക്കുകയും ചെയ്തുവെന്നും മാപ്പപേക്ഷയില്‍ ബിജു പറഞ്ഞു. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പരാതിക്ക് പിന്നാലെ നടപടി, പൊലിസ് കേസെടുത്തു

Kerala
  •  2 hours ago
No Image

നട്ടെല്ലിന് പൊട്ടൽ, ശരീരമാസകലം മർദനമേറ്റ പാടുകൾ: സാവരിയയുടെ മരണത്തിൽ അന്വേഷണവുമായി കേരളപൊലിസ്

Kerala
  •  2 hours ago
No Image

'പ്രൊജക്റ്റ് ഇറ്റ്': ബുർജ് ഖലീഫയുടെ ഫേസഡ് ലൈറ്റ് ഷോ ഡിസൈൻ ചെയ്യാൻ സുവർണ്ണാവസരം; എങ്ങനെ പങ്കെടുക്കാം?

uae
  •  2 hours ago
No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: ചർച്ചകൾ എൽ.ഡി.എഫ് സർക്കാരിൻെറ കാലം മുതൽ; വി.ഡി. സതീശൻ

Kerala
  •  2 hours ago
No Image

ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാറിന് വധഭീഷണി, അസഭ്യവര്‍ഷം; പൊലിസ് കേസെടുത്തു

Kerala
  •  3 hours ago
No Image

ഓപ്പറേഷന്‍ തൂഫാന്‍ ദക്ഷിണേന്ത്യയിലേക്ക്; ഡി.ജി.പിമാരുമായുള്ള യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി

Kerala
  •  3 hours ago
No Image

കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടി; പെണ്‍കുട്ടിക്ക് നല്‍കിയ പൊലിസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു

Kerala
  •  3 hours ago
No Image

അഞ്ച് വര്‍ഷമായി കസ്റ്റഡിയിലെടുത്ത ജെ.സി.ബി വിട്ടുനല്‍കാതെ വനംവകുപ്പ്; ഉടമയുടെ ആത്മഹത്യ ഭീഷണി, പിന്നാലെ ഇടപെട്ട് മന്ത്രി

Kerala
  •  3 hours ago
No Image

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: പി. വിജയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു

National
  •  3 hours ago
No Image

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ വീണ്ടും വിവാദം; എസ്.എഫ്.ഐ മുന്‍നേതാവിന്റെ നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി കെ.എസ്.യു

Kerala
  •  4 hours ago