HOME
DETAILS

സതീശന്റെ സ്ഥാനാരോഹണം: കരുതലോടെ പ്രതികരിച്ച് മുസ്‌ലിം ലീഗ്; സാമുദായിക താൽപര്യമല്ല ജനവിധിയാണ് പ്രധാനമെന്ന നിലപാടിൽ ഉറച്ച് നേതാക്കൾ

  
Web Desk
May 14, 2026 | 12:01 PM

satheesans inauguration muslim league reacts with caution avoids overjoyment to counter communal allegations

തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന പശ്ചാത്തലത്തിൽ, ആവേശം പ്രകടിപ്പിക്കാതെ അതീവ ജാഗ്രതയോടെ പ്രതികരിച്ച് മുസ്‌ലിം ലീഗ്. സതീശന്റെ വരവ് ലീഗിന്റെ സമ്മർദ്ദം മൂലമാണെന്ന തരത്തിൽ എസ്.എൻ.ഡി.പി, എൻ.എസ്.എസ് നേതൃത്വങ്ങൾ വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്. സാമുദായിക താൽപ്പര്യങ്ങളേക്കാൾ ജനവിധിക്കാണ് ലീഗ് പ്രാധാന്യം നൽകുന്നതെന്ന് നേതാക്കൾ അറിയിച്ചു.

ഹൈക്കമാൻഡിനെ അറിയിച്ചത് ജനവികാരം

തുടക്കം മുതൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലായിരുന്നു ലീഗ് നേതൃത്വം. കേരളത്തിലെ ജനവികാരം ഇതാണെന്ന് ലീഗ് ഹൈക്കമാൻഡിനെ കൃത്യമായി ധരിപ്പിച്ചിരുന്നു. എന്നാൽ ഇത് 'ലീഗിന്റെ നോമിനി' എന്ന നിലയിലുള്ള പ്രചാരണങ്ങൾക്ക് കാരണമായതോടെയാണ് നേതൃത്വം പ്രതികരണങ്ങളിൽ മിതത്വം പാലിക്കാൻ തീരുമാനിച്ചത്.

തീരുമാനം സ്വാഗതാർഹം: സാദിഖലി ശിഹാബ് തങ്ങൾ

ഹൈക്കമാൻഡിന്റെ തീരുമാനം കേരളത്തിലെ ജനഹിതത്തിന് അനുയോജ്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.

"ഹൈക്കമാന്റ് തീരുമാനം സ്വാഗതാർഹമാണ്. കേരള ജനതയ്ക്കൊപ്പം ലീഗും ഈ തീരുമാനത്തെ അംഗീകരിക്കുന്നു. ജനവിധിയെ മാനിച്ചുകൊണ്ടുള്ള നീക്കമാണിത്. വരുംദിവസങ്ങളിൽ തന്നെ ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന്."  തങ്ങൾ വ്യക്തമാക്കി.

വർഗീയ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ലീഗ്

സതീശന്റെ മുഖ്യമന്ത്രി പദത്തിന് പിന്നിൽ ലീഗിന്റെ നിയന്ത്രണമാണെന്ന വെള്ളാപ്പള്ളി നടേശന്റെയും സുകുമാരൻ നായരുടെയും ആരോപണങ്ങളെ തള്ളിക്കളയുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. സതീശന്റെ വിജയത്തിന് പിന്നിൽ ലീഗ് മാത്രമല്ല, വി.എം. സുധീരനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ച ജനവികാരവും നിർണായകമാണെന്ന് ലീഗ് വിലയിരുത്തുന്നു.

മുന്നണിയിലെ വെല്ലുവിളികൾ

സതീശൻ സർക്കാരിൽ ലീഗിന്റെ പിന്തുണ നിർണായകമാകുമെങ്കിലും 'അഞ്ചാം മന്ത്രി' എന്ന ആവശ്യത്തിൽ കോൺഗ്രസ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയണം. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം സാമുദായിക സന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടി ലീഗിന്റെ ആവശ്യങ്ങളെ പ്രതിരോധിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇത് മുന്നിൽക്കണ്ട് വരുംദിവസങ്ങളിൽ കരുതലോടെയുള്ള കരുനീക്കങ്ങൾക്കാകും മുസ്‌ലിം ലീഗ്  മുൻഗണന നൽകുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷിതമായ കാല്‍നടയാത്ര പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം നിര്‍മ്മിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

National
  •  13 days ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് എം.എൽ.എ ഏറ്റെടുക്കും

Kerala
  •  13 days ago
No Image

കോഴിക്കോട്ട് വീണ്ടും പനിമരണം; മാവൂരിൽ 54കാരി മരിച്ചു, ഷിഗെല്ലയെന്ന് സംശയം

Kerala
  •  13 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവർക്കെതിരെ പുതിയ കേസെടുക്കാൻ എസ്‌ഐടി

Kerala
  •  13 days ago
No Image

ലക്ഷദ്വീപിനെ മദ്യക്കടലാക്കരുത്: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സംഗമം ഇന്ന് ബേപ്പൂരിൽ

Kerala
  •  13 days ago
No Image

കേരള ബജറ്റ് 2026 : ഉടമകൾക്ക് തലോടൽ; തൊഴിലാളികളെ കണ്ടില്ല

Kerala
  •  13 days ago
No Image

പുതുയുഗയാത്രയിൽ മുഴങ്ങിയ ജനാഭിലാഷങ്ങൾ

Kerala
  •  13 days ago
No Image

പുതിയ ജില്ലകളും താലൂക്കുകളും പഠിക്കാൻ കമ്മിഷൻ; ജില്ല രൂപീകരിച്ചിട്ട് 42 വർഷം

Kerala
  •  13 days ago
No Image

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി; പ്രതീക്ഷയോടെ മലയോര മേഖല

Kerala
  •  13 days ago
No Image

കുന്നത്തുനാട് 'സ്ലേറ്റ്' വിദ്യാഭ്യാസ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; മുൻ എംഎൽഎ പി.വി ശ്രീനിജിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  13 days ago