HOME
DETAILS

'ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി?';ചെന്നിത്തലയെ വീട്ടിലെത്തി സന്ദര്‍ശിച്ച് സതീശന്‍

  
May 15, 2026 | 10:15 AM

vd-satheesan-meets-ramesh-chennithala-at-residence

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. ജോസഫ് വാഴക്കന്‍, വി.ടി ബല്‍റാം, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങി നിരവധി നേതാക്കള്‍ ചെന്നിത്തലയുടെ വീട്ടിലുണ്ടായിരുന്നു. 

ചെന്നിത്തല തന്‌റെ ജ്യേഷ്ഠസഹോദരനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ തേടിയാണ് താന്‍ എത്തിയതെന്നും സതീശന്‍ പറഞ്ഞു. ചെന്നിത്തല തന്റെ നേതാവാണെന്ന് സതീശന്‍ പറഞ്ഞു. 

ഒരു ഡിമാന്‍ഡും മുന്നോട്ടുവച്ചില്ലെന്നും വി.ഡി സതീശന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്നതടക്കമുള്ള മറ്റുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭാ രൂപീരപണത്തില്‍ എന്തെങ്കിലും ഉപാധി വെക്കുമോ എന്ന ചോദ്യത്തിന് ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി എന്നായിരുന്നു ചെന്നിത്തലയുടെ മറുചോദ്യം. 

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ചെന്നിത്തല അതൃപ്തി പരസ്യമാക്കിയിരുന്നു. 2021ല്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷമുണ്ടായിട്ടും തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നു തഴഞ്ഞെന്ന പരാതി കഴിഞ്ഞ അഞ്ച് വര്‍ഷമായി ചെന്നിത്തല ഉയര്‍ത്തിയിരുന്നു. ഇത്തവണ സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും കണക്കിലെടുത്ത് അവസരം പാര്‍ട്ടി നല്‍കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷയും അസ്ഥാനത്തായി.

അവസാന നിമിഷം തന്നെ തഴഞ്ഞ് തന്നെക്കാള്‍ വളരെ ജൂനിയറായ സതീശനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കിയതില്‍ കഴിഞ്ഞ 5 വര്‍ഷമായി ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇത്തവണ തന്റെ അവസാന അവസരത്തില്‍ ഹൈക്കമാന്‍ഡ് പദവി അനുവദിക്കുമെന്ന പ്രതീക്ഷ തെറ്റിയതോടെ ചെന്നിത്തല ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

 

Opposition Leader V.D. Satheesan visited senior Congress leader Ramesh Chennithala at his residence, leading to renewed political discussions in Kerala. During the meeting, Chennithala’s remark — “What condition is there between us?” — drew attention and fueled speculation about internal equations within the Congress party.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  10 days ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  10 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  10 days ago
No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  10 days ago
No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  10 days ago
No Image

പി.എം ശ്രീ പദ്ധതി നടപ്പാക്കുമോ പിന്മാറുമോ? മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് 

Kerala
  •  10 days ago
No Image

കൊച്ചിയില്‍ വന്‍ സുരക്ഷാവീഴ്ച: വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് അരക്കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കാണാതായി

Kerala
  •  10 days ago
No Image

നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ 

Kerala
  •  10 days ago
No Image

ഭരണമാറ്റമറിയാതെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്

Kerala
  •  10 days ago
No Image

ബജറ്റ്: പൊതുചർച്ച ഇന്ന് അവസാനിക്കും 

Kerala
  •  10 days ago