HOME
DETAILS

ഒമാനില്‍ കാറിനുള്ളില്‍ നാല് സഹോദരങ്ങള്‍ മരിച്ച സംഭവം; കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമെന്ന് സ്ഥിരീകരണം

  
May 15, 2026 | 2:32 PM

oman four bangladeshi brothers death carbon monoxide

 


മസ്‌കത്ത്: ഒമാനില്‍ കാറിനുള്ളില്‍ നാല് ബംഗ്ലാദേശി സഹോദരങ്ങള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണകാരണം കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ മസ്‌നഹ വിലായത്തിലെ മുലദ്ദ പ്രദേശത്തായിരുന്നു ദാരുണ സംഭവം.

ബംഗ്ലാദേശിലെ ചിറ്റഗോങ് ജില്ലയിലെ രംഗുനിയ സ്വദേശികളായ മുഹമ്മദ് റാഷിദ്, മുഹമ്മദ് ഷഹദ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാഹിദ് എന്നിവരാണ് മരിച്ചത്. നാലുപേരും ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം കഴിയുകയായിരുന്ന ഇവര്‍ ഏറെക്കാലമായി പ്രവാസജീവിതത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സംഭവ ദിവസം നാലുപേരും ഒന്നിച്ച് പുറത്തിറങ്ങിയതായാണ് വിവരം. പിന്നീട് ഒരു ക്ലിനിക്കിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ പ്രതികരണമില്ലാത്ത നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന ചിലരാണ് സംശയം തോന്നി അധികൃതരെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനം ഏറെ നേരം പ്രവര്‍ത്തിച്ച നിലയില്‍ ആയിരുന്നുവെന്നും അതില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം കാറിനുള്ളില്‍ നിറഞ്ഞതുമാണ് മരണത്തിന് കാരണമായതെന്നും കണ്ടെത്തിയത്. അടച്ചിട്ട വാഹനത്തിനുള്ളില്‍ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിച്ച നിലയില്‍ ഏറെ നേരം തുടരുന്നത് അപകടകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ് രംഗത്തെത്തി. പ്രത്യേകിച്ച് വാഹനം സ്റ്റാര്‍ട്ട് ചെയ്ത നിലയില്‍ അടച്ചിട്ട ഇടങ്ങളിലോ പാര്‍ക്കിംഗ് സ്ഥലങ്ങളിലോ ഏറെ സമയം കഴിയരുതെന്നും ഉറങ്ങരുതെന്നും മുന്നറിയിപ്പില്‍ പറഞ്ഞു. കാര്‍ബണ്‍ മോണോക്‌സൈഡ് നിറമോ ഗന്ധമോ ഇല്ലാത്ത വിഷവാതകമായതിനാല്‍ ആളുകള്‍ക്ക് അപകടം മനസ്സിലാകാതെ പോകാന്‍ സാധ്യത കൂടുതലാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

നാലുപേരുടെയും മരണവാര്‍ത്ത ഒമാനിലെ പ്രവാസി സമൂഹത്തെയും ബംഗ്ലാദേശിലെ സ്വദേശ ഗ്രാമത്തെയും ദുഃഖത്തിലാഴ്ത്തി. അടുത്തിടെ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Royal Oman Police confirmed that four Bangladeshi brothers found dead inside a parked car in Oman died due to carbon monoxide poisoning. The incident occurred in Al Musannah in South Al Batinah.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  8 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  8 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  8 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  8 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  8 days ago
No Image

ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ സൗജന്യമായി പ്രദർശിപ്പിക്കാം; കേരളത്തിന് മാത്രം പ്രത്യേക അനുമതി

Kerala
  •  8 days ago
No Image

പീഡനവും അധിക്ഷേപവും: അച്ഛന്റെ മരണത്തിൽ ഭർത്താവിനും പൊലിസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

Kerala
  •  8 days ago
No Image

എക്സ് പണിമുടക്കി; യുഎഇയിലും ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ, പോസ്റ്റുകൾ ലോഡ് ആകുന്നില്ല

uae
  •  8 days ago
No Image

വാട്‌സ്ആപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ; കുനാൽ ഷായെ ആഗോള മേധാവിയാക്കി മെറ്റ

International
  •  8 days ago
No Image

ഖത്തർ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലെ സ്ഫോടനം; ഇന്ത്യക്കാർ അടക്കം 13 പേർക്ക് ദാരുണാന്ത്യം, 66 പേർക്ക് പരുക്ക്

qatar
  •  8 days ago