HOME
DETAILS

വർഗീയ സ്പർധയുണ്ടാക്കാൻ ശ്രമം; രാജീവ് ചന്ദ്രശേഖറിനെതിരേ പരാതി

  
May 16, 2026 | 2:30 AM

youth congress filed complaint against rajeev chandrasekar

കൊല്ലം: മുഖ്യമന്ത്രിയെ തീരുമാനിച്ചതിന് പിന്നാലെ കേരള ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വർഗീയ സ്പർധയുണ്ടാക്കുന്ന ചിത്രം പങ്കുവച്ചതിൽ സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് നിയുക്ത എം.എൽ.എ രാജീവ് ചന്ദ്രശേഖറിനെതിരേ പരാതി നൽകിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തിൽ ചിത്രം പങ്കുവച്ചെന്നും ഇത് കോൺഗ്രസുകാരുടെ ആത്മാഭിമാനത്തിനും വിശ്വാസത്തിനും കളങ്കമേൽക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. 

സമാധാന അന്തരീക്ഷത്തിൽ ജീവിച്ചുവരുന്ന കേരളത്തിലെ ജനങ്ങളിൽ വർഗീയത ആളിക്കത്തിക്കുന്ന വാക്കുകളും ചിത്രവുമാണ് ഫേസ്ബുക്കിലൂടെ ഇവർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളിൽ ചേരിതിരിവും മതപരമായ വർഗീയതയും ഉണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിൽ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഫേസ്ബുക്ക് പോസ്റ്റ് സഹിതമാണ് പരാതി നൽകിയത്.

Following the decision on the Chief Minister, the Youth Congress filed a complaint with the state police chief over a communally provocative image shared on the official Facebook page of the Kerala BJP



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  8 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  8 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  8 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  8 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  8 days ago
No Image

ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ സൗജന്യമായി പ്രദർശിപ്പിക്കാം; കേരളത്തിന് മാത്രം പ്രത്യേക അനുമതി

Kerala
  •  8 days ago
No Image

പീഡനവും അധിക്ഷേപവും: അച്ഛന്റെ മരണത്തിൽ ഭർത്താവിനും പൊലിസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

Kerala
  •  8 days ago
No Image

എക്സ് പണിമുടക്കി; യുഎഇയിലും ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ, പോസ്റ്റുകൾ ലോഡ് ആകുന്നില്ല

uae
  •  8 days ago
No Image

വാട്‌സ്ആപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ; കുനാൽ ഷായെ ആഗോള മേധാവിയാക്കി മെറ്റ

International
  •  8 days ago
No Image

ഖത്തർ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലെ സ്ഫോടനം; ഇന്ത്യക്കാർ അടക്കം 13 പേർക്ക് ദാരുണാന്ത്യം, 66 പേർക്ക് പരുക്ക്

qatar
  •  8 days ago