HOME
DETAILS

ചെന്നിത്തലയ്ക്ക് ആഭ്യന്തരമോ ധനകാര്യമോ? മന്ത്രിക്കസേരയില്‍ ആരൊക്കെ.. സാധ്യതകള്‍ ഇങ്ങനെ

  
Web Desk
May 16, 2026 | 6:11 AM

kerala-politics-ministry-possibilities-cabinet-portfolio-analysis

തിരുവനന്തപുരം: വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫ് മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാവുമെന്ന് ഇന്നറിയാം. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസില്‍ യു.ഡി.എഫ് ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചു. 

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് അതൃപ്തിയിലായിരുന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമാകുമെന്നാണ് റിപ്പോര്‍ട്ട്. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ വീട്ടിലെത്തി ചെന്നിത്തലയുമായി സംസാരിക്കുകയും മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. അനുനയത്തിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷിയും ചെന്നിത്തലയുമായി സംസാരിച്ചതിനു ശേഷമാണ് അദ്ദേഹം മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ചത്.

ചെന്നിത്തലയ്ക്ക് ഏതു വകുപ്പ് നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആഭ്യന്തരം അല്ലെങ്കില്‍ ധനകാര്യ വകുപ്പ് ലഭിച്ചേക്കാം. ആഭ്യന്തരം വേണമെന്ന് മുഖ്യമന്ത്രി നിര്‍ബന്ധം പിടിച്ചാല്‍ ധനകാര്യം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ചെങ്കിലും ഇന്നലെ നടന്ന യു.ഡി.എഫ്. യോഗത്തില്‍നിന്ന് ചെന്നിത്തല വിട്ടുനിന്നിരുന്നു.

സമുദായ നേതാക്കള്‍ക്ക് വഴങ്ങില്ലെങ്കിലും സാമുദായിക സമവാക്യം പാലിച്ചാകണം മന്ത്രിസഭയെന്ന് ഇന്നലത്തെ യു.ഡി.എഫ് യോഗത്തില്‍ ധാരണയായി. ഒരു കൂടിച്ചേരല്‍ എന്ന നിലയ്ക്കായിരുന്നു ഇന്നലത്തെ യു.ഡി.എഫ്. യോഗം.

മുസ്്ലിം ലീഗുമായി വി.ഡി സതീശന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. ബാക്കിയുള്ള ഘടകകക്ഷി നേതാക്കളുമായി ഇന്നും ചര്‍ച്ചകള്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എറണാകുളത്തുനിന്ന് തിരിച്ചെത്തുന്നതോടെ ചര്‍ച്ചകള്‍ ആരംഭിക്കാനാണ് സാധ്യത.


മുസ് ലിം ലീഗ് മുമ്പ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍തന്നെ നല്‍കും. മന്ത്രിസഭാ പ്രാതിനിധ്യം, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച ഉഭയകകക്ഷി ചര്‍ച്ചകള്‍ക്കായി അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്ന് തിരുവനന്തപുരത്തെത്തും. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ലീഗ് നേതാക്കള്‍ ഇന്നലത്തെ യു.ഡി.എഫ്. യോഗത്തിനായി തലസ്ഥാനത്ത് എത്തിയിരുന്നു. ഇവര്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവുമായും ചര്‍ച്ച നടത്തി, സാദിഖലി തങ്ങള്‍ പാണക്കാട് എത്തിയ ശേഷമാകും ലീഗ് മന്ത്രിമാരെ പ്രഖ്യാപിക്കുക.

കോണ്‍ഗ്രസ് മന്ത്രിമാരെയും വകുപ്പുകളുടെയും കാര്യത്തിലും ഇന്ന് തീരുമാനത്തിലെത്തും. രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞു. സാമുദായിക സമവാക്യം കൂടി പരിഗണിച്ചായിരിക്കും ഇതിലേക്ക് ആരെയെങ്കിലും ഉള്‍ക്കൊള്ളിക്കുക.

കെ.സി.വേണുഗോപാല്‍, ചെന്നിത്തല പക്ഷങ്ങള്‍ മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സാമുദായിക സമവാക്യം പാലിച്ചുമാത്രമേ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളൂ. കെ.സി. വിഭാഗത്തില്‍നിന്ന് മാത്യു കുഴല്‍നാടനും ചെന്നിത്തല പക്ഷത്തുനിന്ന് ടി.ജെ വിനോദും മന്ത്രിമാരാകാന്‍ സാധ്യതയുണ്ട്.  ഘടകകക്ഷികളില്‍ ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി.ജോണ്‍, മോന്‍സ് ജോസഫ് എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഉറപ്പാണ്. 

യു.ഡി.എഫിനൊപ്പം ഉറച്ചുനിന്ന മാണി സി. കാപ്പനെ മന്ത്രിയാക്കണമെന്ന അഭിപ്രായം മുന്നണിയിലുണ്ട്. അതുപോലെ കെ.കെ രമയുടെ കാര്യത്തിലും അനുകൂല അഭിപ്രായമുള്ള സാഹചര്യത്തില്‍ ഇരുവര്‍ക്കുമായി മന്ത്രി സ്ഥാനം വീതിച്ചു നല്‍കാനുള്ള സാധ്യതയുമുണ്ട്.

 

The discussion around whether Ramesh Chennithala could be assigned the Home or Finance portfolio is currently speculative and depends on internal party negotiations and coalition dynamics in Kerala politics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ചരിത്രത്തിലാദ്യം! ഫിഫയെ വിരട്ടി ട്രംപ്, നിയമം കാറ്റിൽപ്പറത്തി ഇൻഫാന്റിനോ!'; ഫുട്ബോൾ ലോകത്ത് വൻ വിസ്ഫോടനം

Football
  •  5 days ago
No Image

വേനൽക്കാല അവധി തുടങ്ങി; സ്കൂൾ ബസുകൾ ഒഴിഞ്ഞതോടെ യുഎഇയിലെ റോഡുകളിൽ ഗതാഗതക്കുരുക്കിന് വൻ ആശ്വാസം

uae
  •  5 days ago
No Image

ഓണത്തിന് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകള്‍; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

National
  •  5 days ago
No Image

പി.എസ്‌.സിക്ക് തിരിച്ചടി; ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ പരീക്ഷാ രേഖകള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍

Kerala
  •  5 days ago
No Image

നിയമലംഘനം നടത്തിയ പ്രമുഖ സ്വകാര്യ സർവകലാശാല പൂട്ടിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; പുതിയ അഡ്മിഷനുകൾ തടഞ്ഞു

uae
  •  5 days ago
No Image

ഇലക്ട്രിക്‌ പോസ്റ്റ് ഒടിഞ്ഞുവീണ് കെ.എസ്.ഇ.ബി ലൈന്‍മാന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

പെലെയും മറികടന്ന ഗോൾവേട്ടക്കാരൻ, പക്ഷെ കൈപ്പിടിയിലൊതുങ്ങാത്ത ലോകകിരീടം; വിരോധാഭാസങ്ങൾ നിറഞ്ഞ നെയ്മർ യുഗത്തിന് അന്ത്യം; ​​In-Depth Story

Football
  •  5 days ago
No Image

കേരള സര്‍വകലാശാല പരീക്ഷയില്‍ ഗുരുതര പിഴവ്; ചോദ്യപേപ്പറില്‍ ചോദ്യത്തിനൊപ്പം ഉത്തരവും

Kerala
  •  5 days ago
No Image

ഉപഭോക്തൃ സേവനത്തിൽ വീഴ്ച; വിദേശ ബാങ്കിന് 1.82 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  5 days ago
No Image

കണ്ണൂരില്‍ കനത്ത കാറ്റും മഴയും: മരങ്ങള്‍ കടപുഴകി വീണു, ഒരാള്‍ക്ക്‌ പരുക്ക്, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

Kerala
  •  5 days ago