HOME
DETAILS

ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കില്ല, യാത്രയിൽ റോഡ് ബ്ലോക്കും ഒഴിവാക്കും; വി ഡി സതീശൻ

  
May 16, 2026 | 4:07 AM

Cliff House will not be renovated says vd satheesan

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ  മുഖ്യമന്ത്രിയായ വി ഡി സതീശൻ  ചിലവ് ചുരുക്കലിനും ജനസൗഹൃദ ഭരണശൈലിക്കും പ്രാധാന്യം നൽകുന്ന പുതിയ തീരുമാനങ്ങളുമായി മുന്നോട്ട്. പൈലറ്റും എസ്‌കോർട്ടും ഒഴികെയുള്ള വാഹനങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചതിന് പിന്നാലെ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കില്ലെന്ന തീരുമാനവും അദ്ദേഹം കൈക്കൊണ്ടു.

ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. ക്ലിഫ് ഹൗസിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ മാത്രം മതിയെന്നും അധിക ചെലവിൽ നവീകരണം വേണ്ടെന്നും വി ഡി സതീശൻ നിർദേശം നൽകി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും അനാവശ്യ ചെലവുകൾ ഒഴിവാക്കാനാണ് തീരുമാനം.

യാത്രകളുടെ സമയത്ത് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ ഗതാഗത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഈ നീക്കം.

എസ്‌കോർട്ട് വാഹനങ്ങളും പൂർണമായി ഒഴിവാക്കണമെന്ന നിലപാടാണ് വി ഡി സതീശൻ സ്വീകരിച്ചതെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് അത് അംഗീകരിച്ചില്ലെന്നാണ് വിവരം.

നവകേരള യാത്രയ്ക്ക് പിന്നാലെ മുൻമുഖ്യമന്ത്രിയുടെ യാത്രകളും സുരക്ഷാ ക്രമീകരണങ്ങളും വലിയ ചർച്ചയായിരുന്ന സാഹചര്യത്തിലാണ് വി ഡി സതീശന്റെ പുതിയ നിർദേശങ്ങൾ ശ്രദ്ധ നേടുന്നത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ചെയ്യുന്നതും ട്രാഫിക് സിഗ്‌നലുകൾ നിർത്തിവയ്ക്കുന്നതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും വി ഡി സതീശന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയതെന്നാണ് വിവരം.

V. D. Satheesan said that Cliff House will not be renovated in a lavish way, and roadblocks during travel will be avoided.”

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  3 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  3 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  3 days ago
No Image

പെനാൽറ്റിയിൽ അടിതെറ്റുന്ന '​ഗോട്ട്'; തലയിൽ ഒന്നിച്ച് വീണത് രണ്ട് നാണക്കേടിന്റെ റെക്കോർഡുകൾ

Football
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം യു.എ.ഇയിലെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിച്ചു; നിയമനങ്ങളില്‍ ഗണ്യമായ ഇടിവ് 

uae
  •  3 days ago
No Image

ദുബൈ ഖുര്‍ആന്‍ അവാര്‍ഡ്; 33 ലക്ഷം ദിര്‍ഹം സമ്മാനം; 29ാം എഡിഷന്‍ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

ദുബൈ എയര്‍ ടാക്‌സി അടുത്ത വര്‍ഷം മുതല്‍; ലോകത്തിലെ ആദ്യ വാണിജ്യ വെര്‍ട്ടിപോര്‍ട്ടിന് അംഗീകാരം 

uae
  •  3 days ago
No Image

കരാര്‍ കാറ്റില്‍ പറത്തി ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് യു.എസ്; 'തകര്‍പ്പന്‍ മറുപടി' യെന്ന് ഇറാന്‍ സൈന്യം, മേഖലയില്‍ വീണ്ടും ആശങ്ക ഉയരുന്നു

International
  •  3 days ago
No Image

'മറഡോണയെ മറികടന്ന് മെസി, ലോക റെക്കോർഡ്'; സമ്മര്‍ദത്തിലും ​ഗോളടിച്ചും, അടിപ്പിച്ചും ത്രില്ലടിപ്പിച്ച് മെസി

Football
  •  3 days ago
No Image

ഗര്‍ഭിണിയെ മാറ്റാന്‍ പറഞ്ഞതിന് ക്രൂരത; വനിത ഡോക്ടറെയടക്കം തല്ലിച്ചതച്ച് ശിവസേന നേതാവ്; 23 സെക്കന്‍ഡില്‍ 13 പ്രാവശ്യം അടിച്ചു -സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 days ago