HOME
DETAILS

സംസ്ഥാനത്ത് ക്ഷയ രോ​ഗികളുടെ എണ്ണം കുറയുന്നു, കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

  
May 17, 2026 | 3:40 AM

tuberculosis cases decline

കോഴിക്കോട്: സംസ്ഥാനത്ത്  ആരോഗ്യമേഖലയെ ഭീതിയിലാഴ്ത്തിയ ക്ഷയരോഗികളുടെ എണ്ണം കുറയുന്നു. രോഗനിര്‍ണയത്തിനുള്ള പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതിലൂടെ  പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വലിയ വിജയമായാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.  കൊവിഡിനു ശേഷമാണ് ക്ഷയരോഗ വ്യാപനം വര്‍ധിച്ചത്. പ്രത്യേക പരിശോധനകളിലൂടെ രോഗികളെ കണ്ടെത്തി  ചികിത്സ ലഭ്യമാക്കിയതോടെയാണ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നത്. 
കൊവിഡാനന്തരം 2019ല്‍ പരിശോധനയിലൂടെ  25,291  ക്ഷയരോഗികളെയാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. 2022ല്‍ 23,046  ക്ഷയരോഗികളെയും  കണ്ടെത്തി. ഇക്കാലയളവില്‍ ബോധവൽക്കരണത്തിലൂടെയും പ്രത്യേക ഡ്രൈവുകളിലൂടെയും  പരിശോധനകള്‍ വര്‍ധിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശങ്ക  സൃഷ്ടിച്ചെങ്കിലും അവരെയും ഉള്‍പ്പെടുത്തി പരിശോധനകള്‍ നടത്തിയത് ഗുണം  ചെയ്തു.  2024ല്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 1,581 ടെസ്സ് നടത്തി 20,526 രോഗികളെ  കണ്ടെത്തി  ചികിത്സ നല്‍കി. 
2025ല്‍ 1,807 ടെസ്റ്റ് നടത്തിയെങ്കിലും 19,335  രോഗികളെ മാത്രമേകണ്ടെത്താൻ കഴിഞ്ഞുള്ളൂവെന്നാണ് ആരോഗ്യവകുപ്പ് രേഖകള്‍  വെളിപ്പെടുത്തുന്നത്.  ദിവസേന ശരാശരി ആറുപേര്‍ എന്ന നിരക്കില്‍  ക്ഷയരോഗം മൂലം മരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോഷകാഹാരക്കുറവ്, പ്രമേഹം, എച്ച്.ഐ.വി, രക്തസമ്മര്‍ദം തുടങ്ങിയ മറ്റു രോഗമുള്ളവര്‍ക്ക്  പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന ഈ  രോഗം  മരണകാരണത്തിന് ഇടയാക്കുന്നുമുണ്ട്. 
തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍  റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലാണ് കുറവ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  7 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  7 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  7 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  7 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  7 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  7 days ago
No Image

തികഞ്ഞ അപമാനം, എന്റെ ടീമെങ്കിൽ വലിച്ചിഴച്ച് പുറത്താക്കിയേനെ; പരാഗ്വേക്കെതിരെ ആഞ്ഞടിച്ച് ജോ ഹാർട്ട്

Football
  •  7 days ago
No Image

കൊണ്ടോട്ടിയിൽ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

Kerala
  •  7 days ago
No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  7 days ago
No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  7 days ago