HOME
DETAILS

വിവാഹ നിശ്ചയം കഴിഞ്ഞ് നാലാം നാൾ ദുരന്തം; 22-കാരിയെ കാട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച് ഇഷ്ടികയ്ക്ക് തല തകർത്ത് കൊലപ്പെടുത്തിയ മുൻ കാമുകൻ അറസ്റ്റിൽ

  
May 20, 2026 | 3:23 PM

shocking lucknow crime delivery agent kills ex-girlfriend days after her engagement by smashing head with brick

ലഖ്‌നൗ: വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതി മുൻ കാമുകന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ലഖ്‌നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വിജനമായ വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുൻ കാമുകനെ പൊലിസ് അറസ്റ്റ് ചെയ്തു.

ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജീവനക്കാരിയായിരുന്ന ശിവാനി എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. മെയ് 14-നായിരുന്നു പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്.

ഓഫീസിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി; ഒടുവിൽ കാട്ടിൽ മൃതദേഹം

കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഓഫീസിലെ ആവശ്യങ്ങൾക്കായി എന്ന് പറഞ്ഞാണ് ശിവാനി വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ രാത്രി വൈകിയിട്ടും മകൾ തിരികെ എത്താതിരുന്നതിനെ തുടർന്ന് ആശങ്കാകുലരായ കുടുംബാംഗങ്ങൾ പൊലിസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടയിലാണ് സുശാന്ത് ഗോൾഫ് സിറ്റിയിലെ കാട്ടിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പൊലിസ് അറിയുന്നത്. തുടർന്ന് പൊലിസ് കാണിച്ച ചിത്രങ്ങളിൽ നിന്നും അമ്മയാണ് മൃതദേഹം ശിവാനിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ശിവാനിയുടെ പിതാവ് ഒരു ദിവസവേതന തൊഴിലാളിയും അമ്മ വീട്ടുജോലിക്കാരിയുമാണ്.

കേസ് അന്വേഷിക്കുന്നതിനായി ലഖ്‌നൗ പൊലിസ് നാല് പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഇലക്ട്രോണിക് നിരീക്ഷണ ഡാറ്റയും വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ അന്വേഷണത്തിനൊടുവിലാണ് ലഖ്‌നൗവിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ബീഹാർ ചപ്ര സ്വദേശിയായ പ്രേം കുമാർ മാഞ്ചി (23) എന്ന യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിന് കാരണം പ്രതിയുടെ അസൂയയും ദേഷ്യവും

തനിക്ക് ശിവാനിയെ കഴിഞ്ഞ ഏഴെട്ട് വർഷങ്ങളായി അറിയാമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി പൊലിസിനോട് സമ്മതിച്ചു. എന്നാൽ കഴിഞ്ഞ ആറുമാസമായി ശിവാനിക്ക് അവളുടെ ഓഫീസിലെ സഹപ്രവർത്തകനായ മനീഷ് എന്നയാളുമായി ഉണ്ടായിരുന്ന സൗഹൃദം പ്രേമിനെ കടുത്ത രീതിയിൽ അസ്വസ്ഥനാക്കിയിരുന്നു. ശിവാനിയുടെ ഫോണിൽ ഇരുവരുടെയും ചിത്രങ്ങൾ കണ്ടതോടെ പ്രതി ദേഷ്യത്തിലായി. ശിവാനിയുടെ വിവാഹനിശ്ചയത്തിൽ തനിക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ മനീഷുമായുള്ള അവളുടെ അടുപ്പം സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് പ്രതി പൊലിസിന് നൽകിയ മൊഴി.

പൈപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു, തല സിമന്റ് കട്ടയ്ക്ക് തകർത്തു

ഞായറാഴ്ച രാവിലെ ശിവാനിയെ തന്റെ മോട്ടോർ സൈക്കിളിൽ കയറ്റി ആവാസ് വികാസ് കോളനിക്ക് സമീപമുള്ള വനമേഖലയിലേക്ക് പ്രേം നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് ഉണ്ടായ തർക്കത്തിനൊടുവിൽ ഒരു റബ്ബർ പൈപ്പ് ഉപയോഗിച്ച് ശിവാനിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

തുടർന്ന് മൃതദേഹം അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച ശേഷം ക്രൂരതയുടെ ആഴം കൂട്ടി സിമന്റ് കട്ട ഉപയോഗിച്ച് അവളുടെ തല അടിച്ചുതകർത്തു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി ശിവാനിയുടെ മൊബൈൽ ഫോൺ പ്രതി അടുത്തുള്ള കനാലിലേക്ക് എറിഞ്ഞു കളയുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച സിമന്റ് കട്ടയും ബൈക്കും കണ്ടെടുത്തതായും മുതിർന്ന പൊലിസ് ഉദ്യോഗസ്ഥനായ അമിത് കുമാർ ആനന്ദ് മാധ്യമങ്ങളോട് വിശദമാക്കി. പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലിസ്; കേതൻ അഗർവാൾ വധക്കേസിൽ വൻ വഴിത്തിരിവ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ!

crime
  •  4 days ago
No Image

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സതീശൻ സർക്കാർ; പ്രതിപക്ഷവും പിന്തുണച്ചേക്കും

Kerala
  •  4 days ago
No Image

യുവാക്കളെ വലയിലാക്കി എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയും,സുഹൃത്തും കോഴിക്കോട്ട് പിടിയിൽ

crime
  •  4 days ago
No Image

ട്രംപിന് വമ്പൻ തിരിച്ചടി; പൗരത്വം ജന്മാവകാശമെന്ന് സുപ്രീംകോടതി, വിവാദ ഉത്തരവ് റദ്ദാക്കി!

International
  •  4 days ago
No Image

കാഷ്യറായും സെയിൽസ്മാനായും തുടക്കം, ഇന്ന് ഇത്തിഹാദ് റെയിലിന്റെ ലൈൻ മാനേജർ; പ്രവാസികൾക്ക് അഭിമാനമായി മലയാളി യുവാവ്

uae
  •  4 days ago
No Image

റെഡ് ബോളിൽ സിംബാബ്‌വേയ്ക്ക് ചരിത്ര വിജയം; ബംഗ്ലാദേശിനെ തൂക്കിയടിച്ചത് ഇന്നിങ്‌സിനും 85 റൺസിനും!

Cricket
  •  4 days ago
No Image

ഉറങ്ങാൻ സമ്മതിക്കില്ല! ഇക്വഡോർ കളിക്കാരുടെ ഹോട്ടലിന് മുന്നിൽ പാതിരാത്രിയിൽ പാട്ടും ഡ്രമ്മുമായി മെക്സിക്കൻ ആരാധകരുടെ 'അരാജകത്വം'

Football
  •  4 days ago
No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  4 days ago
No Image

മഴ കനക്കും, ഒപ്പം ഓറഞ്ച് അലർട്ടും; കണ്ണൂരും കാസർഗോഡും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

Kerala
  •  4 days ago
No Image

അന്ന് മകന്റെ ജീവനു വേണ്ടി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  4 days ago