HOME
DETAILS

കലാലയ രാഷ്ട്രീയത്തിൽനിന്ന് വിജയക്കുതിപ്പുമായി ഷംസുദ്ദീൻ

  
Web Desk
May 21, 2026 | 2:09 AM

shamsudheen scripts a spectacular victory rising from campus politics

തിരൂർ: വിദ്യാർഥി രാഷ്ട്രീയത്തിന്റെ കലാലയ വഴികളിൽ നിന്ന് സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിസ്ഥാനത്തേക്കുള്ള അഡ്വ. എൻ. ശംസുദ്ദീന്റെ യാത്ര വിജയങ്ങളുടെ ചരിത്രമാണ്. മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വിജയക്കൊടി പാറിച്ചാണ് തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണിൽ നിന്നുള്ള ഈ നേതാവ് മന്ത്രിസഭയിലെത്തിയത്. 

തിരൂരിന്റെ രണ്ടാമത്തെ വിദ്യാഭ്യാസമന്ത്രിയെന്ന നേട്ടവും അദ്ദേഹത്തെ തേടിയെത്തി. തുഞ്ചന്റെ നാട്ടിൽ നിന്ന് ഉയർന്നുവന്ന ആദ്യ വിദ്യാഭ്യാസ മന്ത്രിയാണ് ശംസുദ്ദീൻ.നിലവിൽ ലീഗ് സംസ്ഥാന സെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമാണ്. 

ചങ്ങരംകുളം ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരത്തിലൂടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. തുടർന്ന് കോട്ടയ്ക്കൽ ഡിവിഷനിൽ നിന്ന് വിജയിച്ച് 2005ൽ മലപ്പുറം ജില്ലാ പഞ്ചായത്തംഗമായി. അതിന് ശേഷമാണ് 2011ൽ മുസ്്ലിം ലീഗ് മണ്ണാർക്കാട് മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യം അദ്ദേഹത്തെ ഏൽപിച്ചത്. സി.പി.ഐ സ്ഥാനാർഥിയായ വി. ചാമുണ്ണിയെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. നാലാം തവണയും നിയമസഭയിലെത്തിയാണ് മന്ത്രിസഭയിലേക്കുള്ള വഴി തുറന്നത്.

സംസ്ഥാന വഖ്ഫ് ബോർഡ് പ്രതിനിധി, സംസ്ഥാന വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് അംഗം, റവന്യൂ, പൊതുമരാമത്ത്, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്കുള്ള സബ്ജക്ട് കമ്മിറ്റി അംഗം, നിയമസഭാ അക്കൗണ്ട് കമ്മിറ്റി, എസ്.സി-എസ്.ടി കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു.

എം.എസ്.എഫ് നാഷണൽ ലെജിസ്ലേറ്റീവ് കോൺഫറൻസ്, മുംബൈയിൽ നടന്ന എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ദേശീയ കോൺഫറൻസ് തുടങ്ങിയ വേദികളിൽ കേരള നിയമസഭയെ പ്രതിനിധീകരിക്കുകയും ചെയ്തു. 

 

shamsudheen has achieved a remarkable political victory, tracing his roots back to student activism. his journey highlights a successful transition from leadership roles in campus politics to winning a significant position in mainstream elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജാമ്യത്തിലിറങ്ങിയ ജിതിന്‍ ഭാസ്‌കറിന് സി.പി.എം,ഡി.വൈ.എഫ്.ഐയുടെ സ്വീകരണം

Kerala
  •  7 days ago
No Image

കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നു; ഒരു ചാക്കിന് കൂടിയത് 500 രൂപയോളം; പ്രതിസന്ധിയില്‍ കോഴിക്കര്‍ഷകര്‍

Kerala
  •  7 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി

Kerala
  •  7 days ago
No Image

ഡാമുകളില്‍ വെള്ളമില്ല; പാലക്കാട്ട് ഒന്നാംവിള നെല്‍കൃഷി പ്രതിസന്ധിയില്‍

Kerala
  •  7 days ago
No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പിണറായി, അദാനിയുടേത് വഴി വിട്ട നീക്കമെന്നും പ്രതിപക്ഷ നേതാവ് 

Kerala
  •  7 days ago
No Image

സ്കൂൾ കൗൺസിലിങ്ങിൽ 16കാരിയുടെ വെളിപ്പെടുത്തൽ; പിതാവിനെതിരേ പോക്സോ കേസ്

Kerala
  •  7 days ago
No Image

ഇന്നു നാട്ടിലേക്കു വരാനിരുന്ന മലയാളി യുവാവ് കുവൈത്തിലെ താമസസ്ഥലത്തു മരിച്ചനിലയിൽ

Kuwait
  •  7 days ago
No Image

രാമക്ഷേത്രക്കൊള്ള:  മോഷ്ടിച്ച സ്വര്‍ണം ബിസ്‌ക്കറ്റാക്കി മാറ്റി?; കേസ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്

National
  •  7 days ago
No Image

വികാരഭരിതം...പ്രാര്‍ഥനാനിരതം...ഖാംനഇയുടെ ഖബറടക്ക ചടങ്ങില്‍ വിങ്ങിപ്പൊട്ടി ഇറാന്‍ സ്പീക്കറും വിദേശകാര്യമന്ത്രിയും; മുജ്തബ ചടങ്ങിനെത്തിയില്ല

International
  •  7 days ago
No Image

കാലിലെ പരിക്ക് ഒടുവില്‍ തലച്ചോറിലെ അണുബാധയായി; റാഞ്ചിയില്‍ യുവാവിന്റെ മരണത്തില്‍ ആശുപത്രിക്ക് നേരെ പ്രതിഷേധം

Kerala
  •  7 days ago