HOME
DETAILS

കാസര്‍കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

  
July 04, 2026 | 3:27 AM

three arrested in kasaragod for sexually assaulting differently-abled minor girl

 


കാസര്‍കോട്: ജില്ലയിലെ പള്ളിക്കരയില്‍ പതിനേഴുകാരിയായ ഭിന്നശേഷി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ ബേക്കല്‍ പൊലിസിന്റെ പിടിയിലായി. തച്ചങ്ങാട് സ്വദേശിയായ മുഹമ്മദ് നൗഷാദ്, കോളിയടുക്കം സ്വദേശി കെ.പി ഷെരീഫ്, കോട്ടിക്കുളം സ്വദേശി മുഹമ്മദ് സാലിഹ് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പെണ്‍കുട്ടിയെ പ്രതികള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (CWC) നല്‍കിയ ഔദ്യോഗിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബേക്കല്‍ പൊലിസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പോക്‌സോ (POCSO) കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ജില്ലാ ആശുപത്രിയില്‍ നടത്തിയ വിശദമായ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിനിരയായതായി വ്യക്തമായിട്ടുണ്ട്. കേസില്‍ ഇനി രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായും പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.

 

 

The Bekal police have arrested three men and registered five POCSO cases after a CWC report confirmed the repeated sexual assault of a 17-year-old differently-abled girl in Kasaragod over the past year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസിം

Kerala
  •  4 hours ago
No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  4 hours ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  4 hours ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  4 hours ago
No Image

എസ്.എൻ.ഇ.സി; പെൺകുട്ടികളുടെ നീറ്റ്- ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ച് ആരംഭിക്കും

Kerala
  •  4 hours ago
No Image

ലാത്തിക്കൊപ്പം ഇനി ചൂലുമെടുക്കണം...  രണ്ടാം ശനി പൊലിസിന് ഇനി 'ശുചിത്വദിനം'

Kerala
  •  4 hours ago
No Image

ഡിജിറ്റൽ സുരക്ഷ; വി.പി.എൻ കമ്പനികൾക്ക് നിയമം കർശനമാക്കുന്നു; വരിക്കാരുടെ  വിവരങ്ങൾ 5 വർഷം സൂക്ഷിക്കണം

National
  •  4 hours ago
No Image

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ ജില്ലയില്‍ അവധി 

Kerala
  •  5 hours ago
No Image

വിറച്ചു ഒന്നല്ല, രണ്ടു തവണ- ഒടുവില്‍ ജയിച്ചുകയറി അര്‍ജന്റീന

Football
  •  6 hours ago
No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  12 hours ago