HOME
DETAILS

എസ്.എൻ.ഇ.സി; പെൺകുട്ടികളുടെ നീറ്റ്- ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ച് ആരംഭിക്കും

  
July 04, 2026 | 2:29 AM

snec to launch a neet-jee repeaters batch for girls

കോഴിക്കോട്: സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിലിന്റെ (എസ്.എൻ.ഇ. സി)  നേതൃത്വത്തിൽ പെൺകുട്ടികളുടെ നീറ്റ്-ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ച് ആരംഭിക്കാൻ  കോഴിക്കോട് സമസ്ത കാര്യാലയത്തിൽ ചേർന്ന ഗവേണിങ് കൗൺസിൽ യോഗം തീരുമാനിച്ചു.  വിദ്യാർഥിനികൾക്ക് മികച്ച അക്കാദമിക പിന്തുണയും മത്സരപരീക്ഷാ പരിശീലനവും ഉറപ്പാക്കുന്ന രീതിയിലാണ് കോഴ്സ്.

ദേശീയതലത്തിലുള്ള മത്സരപരീക്ഷാ പരിശീലനത്തിൽ പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ സമഗ്രമായ പഠനപദ്ധതി, വിഷയാടിസ്ഥാനത്തിലുള്ള ക്ലാസുകൾ, ദൈനംദിന പരിശീലന പരീക്ഷകൾ, ആഴ്ചതോറുമുള്ള ഗ്രാൻഡ് ടെസ്റ്റുകൾ, ദേശീയ നിലവാരത്തിലുള്ള മോഡൽ പരീക്ഷകൾ, വ്യക്തിഗത മെന്ററിങ്, സംശയനിവാരണ സെഷനുകൾ എന്നിവ ഉണ്ടാകും. ഓരോ വിദ്യാർഥിനിയുടെയും പഠനപുരോഗതി പ്രത്യേകം വിലയിരുത്തും. അക്കാദമിക മികവിനൊപ്പം ആത്മവിശ്വാസവും പരീക്ഷാ സന്നദ്ധതയും വളർത്തുന്നതിന് പ്രത്യേക കൗൺസിലിങ്,  മതപരമായ ശിക്ഷണം എന്നിവയും നൽകും.

ഹയർ സെക്കൻഡറി സയൻസ് (ബയോളജി) സബ്ജക്ടിൽ ഫുൾ മാർക്ക് നേടിയ വിദ്യാർഥിനികൾക്കും നീറ്റ് പരീക്ഷയിൽ 500 മാർക്കിന് മുകളിൽ നേടിയവർക്കും അക്കാദമിക് ഫീസിൽ 100% സ്കോളർഷിപ്പും ബയോളജിയിൽ  ഫുൾ A  നേടിയവർക്കും നീറ്റ് പരീക്ഷയിൽ 450 മാർക്കിന് മുകളിൽ നേടിയവർക്കും  ഫീസിൽ 50% സ്കോളർഷിപ്പും കൗൺസിൽ പ്രഖ്യാപിച്ചു.  യോഗത്തിൽ സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം അധ്യക്ഷനായി.  മുശാവറ അംഗം ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ ചെയർമാൻ പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, സാബിഖലി ശിഹാബ് തങ്ങൾ പാണക്കാട്, ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, ഇബ്രാഹിം ഫൈസി പേരാൽ, എ.എം പരീദ് എറണാകുളം, എസ്.വി മുഹമ്മദലി, സത്താർ പന്തലൂർ, മുസ്തഫ  മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, സുലൈമാൻ ദാരിമി ഏലംകുളം സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാത്തിക്കൊപ്പം ഇനി ചൂലുമെടുക്കണം...  രണ്ടാം ശനി പൊലിസിന് ഇനി 'ശുചിത്വദിനം'

Kerala
  •  3 hours ago
No Image

ഡിജിറ്റൽ സുരക്ഷ; വി.പി.എൻ കമ്പനികൾക്ക് നിയമം കർശനമാക്കുന്നു; വരിക്കാരുടെ  വിവരങ്ങൾ 5 വർഷം സൂക്ഷിക്കണം

National
  •  3 hours ago
No Image

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ ജില്ലയില്‍ അവധി 

Kerala
  •  3 hours ago
No Image

വിറച്ചു ഒന്നല്ല, രണ്ടു തവണ- ഒടുവില്‍ ജയിച്ചുകയറി അര്‍ജന്റീന

Football
  •  4 hours ago
No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  11 hours ago
No Image

കേരള സിൻഡിക്കേറ്റ് യുഡിഎഫ് കൈപ്പിടിയിൽ; ഡിവൈഎഫ്ഐ നേതാവ് അടക്കം ആറ് ഇടത് അംഗങ്ങളെ സർക്കാർ ഒഴിവാക്കി

Kerala
  •  12 hours ago
No Image

കാമികാസെ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും; 52,000 കോടിയുടെ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

National
  •  12 hours ago
No Image

വ്യാജ സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അധ്യാപക ജോലി; രണ്ട് പ്രവാസികള്‍ക്ക് ആറുമാസം തടവും നാടുകടത്തലും

bahrain
  •  12 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചു; ഒമാനില്‍ പ്രവാസിക്ക് തടവും നാടുകടത്തലും

oman
  •  12 hours ago
No Image

തൃശൂരിൽ കോൾപാടത്ത് ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി

Kerala
  •  12 hours ago