HOME
DETAILS

പിണറായിക്ക് ഹസ്തദാനം നല്‍കി ടി.കെ ഗോവിന്ദന്‍; അഭിവാദ്യം ചെയ്ത് കുഞ്ഞിക്കൃഷ്ണന്‍; ഇരുവരും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു

  
Web Desk
May 21, 2026 | 6:01 AM

tk-govindan-kunjikrishnan-take-oath-greet-pinarayi-vijayan

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയില്‍ എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് വി. കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും സി.പി.എമ്മിനോട് തെറ്റിപ്പിരിഞ്ഞ് യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ഇരുവരും സഗൗരവമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. 

സത്യപ്രതിജ്ഞ ചെയ്തതിന് മുന്‍പായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് കൈ കൊടുത്തായിരുന്നു ടി.കെ ഗോവിന്ദന്‍ എത്തിയത്. 

യു.ഡി.എഫ് എം.എല്‍.എമാര്‍ കയ്യടികളോടെയാണ് ഗോവിന്ദനെ വരവേറ്റത്. സി.പി.എം ശക്തികേന്ദ്രമായ തളിപ്പറമ്പില്‍ നിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ പി.കെ ശ്യാമളയെ തോല്‍പ്പിച്ചാണ് ടി.കെ ഗോവിന്ദന്‍ എം.എല്‍.എയായത്. 12551വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഗോവിന്ദന്‍ തളിപ്പറമ്പില്‍ വിജയിച്ചത്. 

പയ്യന്നൂരില്‍ നിന്നും സഭയിലെത്തിയ കുഞ്ഞികൃഷ്ണനും സി.പി.എമ്മിനോട് ഏറ്റുമുട്ടിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം പിണറായി വിജയനെ അഭിവാദ്യം ചെയ്താണ് കുഞ്ഞിക്കൃഷ്ണന്‍ മടങ്ങിയത്. 

എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

 

During the official swearing-in ceremony, T. K. Govindan greeted Kerala Chief Minister Pinarayi Vijayan with a handshake, while Kunjikrishnan offered a respectful salute before taking oath. Both leaders completed the oath-taking ceremony with dignity and formality, drawing attention for their courteous gestures during the high-profile political event.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  4 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  4 days ago
No Image

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

90% വരെ കിഴിവുമായി നൂറോളം ബ്രാൻഡുകൾ; ദുബൈയിലെ 12 മണിക്കൂർ വമ്പൻ ഫ്ലാഷ് സെയിൽ ഇന്ന് രാത്രി 10 വരെ

uae
  •  4 days ago
No Image

പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി

Kerala
  •  4 days ago
No Image

നെന്മാറയില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മുഖത്തടിച്ചെന്ന് പരാതി; കണ്ണിന് താഴെ പരുക്ക്

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala
  •  4 days ago
No Image

അതിശക്തമായ മഴ: വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍,ജാഗ്രതാ നിര്‍ദേശം

Kerala
  •  4 days ago
No Image

ലോൺ അടച്ചുതീർത്താൽ ഒരാഴ്ചയ്ക്കകം സിബിൽ മാറും; ഇഎംഐ മുടങ്ങിയാൽ പണിയും പാളും; പുതിയ പരിഷ്കാരവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

National
  •  4 days ago
No Image

ഷാർജയിൽ പുതിയ പാർക്കിംഗ് നിയമം പ്രാബല്യത്തിൽ; ആദ്യ രാത്രിയിൽ സമ്മിശ്ര പ്രതികരണവുമായി താമസക്കാർ

uae
  •  4 days ago