പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: കോര്‍ കമ്മിറ്റിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, മനീഷ് തിവാരി പുറത്ത്
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍കോര്‍ കമ്മിറ്റിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പ്രമുഖ നേതാവും ചണ്ഡീഗഡ് എം.പിയുമായ മനീഷ് തിവാരിയെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും നിലനിര്‍ത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സമിതികളില്‍ നിരവധി പുതിയ നിയമനങ്ങളും പാര്‍ട്ടി നടത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവായ മനീഷ് തിവാരിക്ക് യാതൊരുവിധ സംഘടനാ ചുമതലകളും നല്‍കിയിട്ടില്ല.
അതേസമയം, സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി മനീഷ് തിവാരി രംഗത്തെത്തി. 'മികവുണ്ടാകുക എന്നത് തന്നെ ഒരു വലിയ ശാപമാണ്... ആളുകളുടെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു!' അദ്ദേഹം എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ 45 വര്‍ഷമായി കോണ്‍ഗ്രസ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ തന്നിട്ടുണ്ട്. എന്റെ ജീവിതം പാര്‍ട്ടിക്കായി സമര്‍പ്പിച്ചതാണ്. വിധി മാറ്റാന്‍ ആര്‍ക്കാണ് സാധിക്കുക... നടക്കേണ്ടത് എന്തായാലും നടക്കും'- അദ്ദേഹം തന്റെ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
है बड़ा कोई अवगुण उसमे जिसे कोई हुनर आवे I
— Manish Tewari (@ManishTewari) July 2, 2026
Wish I had an antidote ( ਗਿੱਦੜ ਸਿੰਙੀ) for the insecurities of individuals and institutions!
Having said that @INCIndia has given me enough over the past 45 years and I have also devoted my entire adult life in the service of the…
ലുധിയാനയില്‍ നിന്നും ആനന്ദ്പൂര്‍ സാഹിബില്‍ നിന്നും എം.പിയായിരുന്നു തിവാരി. നിലവില്‍ പഞ്ചാബിന് പുറത്തുള്ള ചണ്ഡീഗഡ് എം.പിയായതിനാലാണ് സമിതിയില്‍ ഉള്‍പ്പെടുത്താത്തതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളുടെ വിശദീകരണം.
അതേസമയം, കോണ്‍ഗ്രസില്‍ വലിയ സംഘടനാ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് 2020 ആഗസ്റ്റില്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 'ജി-23' നേതാക്കളില്‍ ഒരാളായിരുന്നു മനീഷ് തിവാരി.
ചരണ്‍ജിത് സിംഗ് ചന്നിയായിരിക്കും പുതിയ ഘടന പ്രകാരം പ്രചാരണ കമ്മിറ്റിയുടെ തലവന്‍. വിജയ് ഇന്ദര്‍ സിംഗ്ല തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ആന്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായിരിക്കും. സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയെ കോര്‍ കമ്മിറ്റിയുടെ ചെയര്‍മാനായും അമര്‍ സിംഗ് മാനിഫെസ്റ്റോ കമ്മിറ്റിയുടെ തലവനായും നിയമിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അമരീന്ദര്‍ സിംഗ് രാജ വാറിംഗിനെയും കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവായി പ്രതാപ് സിംഗ് ബജ്വയെയും പാര്‍ട്ടി നിലനിര്‍ത്തി. കൂടാതെ, സുഖ്വീന്ദര്‍ സിംഗ് ഡാനി, രാജ് കുമാര്‍ വെര്‍ക്ക, സംഗത് സിംഗ് ഗില്‍സിയന്‍ എന്നിവരെ പഞ്ചാബ് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. എന്നാല്‍ പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റായി അമരീന്ദര്‍ സിംഗ് രാജ വാറിങ്ങിനെ നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ ചരണ്‍ജിത് സിംഗ് ചന്നി ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ അസ്വസ്ഥരാണെന്ന് വൃത്തങ്ങള്‍ അറിയിക്കുന്നു.
the congress has announced its punjab core committee ahead of the upcoming assembly elections, leaving mp manish tiwari without an organisational role. tiwari later expressed his disappointment in a social media post.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."