HOME
DETAILS

എസ്.ഡി.പി.ഐ നേതാവിനൊപ്പമുള്ള എ.വിജയരാഘവന്റെ വീഡിയോ; പ്രചാരണം അപലപനീയമെന്ന് സി.പി.എം 

  
May 22, 2026 | 10:29 AM

cpm-reacts-avijayaraghavan-video-with-sdpi-leader-calls-campaign-misleading

മലപ്പുറം: എസ്.ഡി.പി.ഐ നേതാവിനൊപ്പമുള്ള സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി സി.പി.എം മലപ്പുറം ജില്ല സെക്രട്ടേറിയറ്റ്.ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം അപലപനീയമാണെന്ന് സി.പി.എം വ്യക്തമാക്കി. 

'സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂര്‍ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് സ. വിജയരാഘവന്‍ പങ്കെടുത്തത്. ചടങ്ങിന്റെ ഭാഗമായുള്ള ഗാനമേളയില്‍ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് പാടുന്ന സമയത്ത് സ. വിജയരാഘവന്‍ സമീപത്തെ ഹാളില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. വസ്തുതകള്‍ അന്വേഷിക്കാതെ ചില ചാനലുകള്‍ ഇത് വാര്‍ത്തയുമാക്കി. പാര്‍ടി നേതാക്കളെ തെരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്താനുള്ള ബോധപൂര്‍വ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ശ്രമങ്ങള്‍'- സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. 

'മതതീവ്രവാദ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകുന്ന രാഷ്ട്രീയ നേതാവാണ് സ. എ വിജയരാഘവന്‍. മതിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ സംഘപരിവാറും മുസ്ലിം മതതീവ്രവാദ സംഘടനകളും ഒരേ സമയം അദ്ദേഹത്തെ കടന്നാക്രമിക്കാറുണ്ട്. അതിനെ പ്രതിരോധിച്ചാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. അടിസ്ഥാനരഹിത ആരോപണങ്ങളുയര്‍ത്തി വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ പാര്‍ടി അവജ്ഞയോടെ തള്ളിക്കളയുന്നു. വാര്‍ത്ത തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണം.'-പ്രസ്താവനയില്‍ പറയുന്നു. 

 

Communist Party of India (Marxist) has condemned the circulation of a video showing A. Vijayaraghavan alongside a leader of the Social Democratic Party of India. The party described the campaign surrounding the video as misleading and politically motivated. CPM leaders reportedly stated that attempts are being made to create confusion and spread false narratives through selective promotion of the footage on social media and other platforms.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ കണ്ണീരിനും മാനുഷിക പരിഗണനകൾക്കും വിലകൽപ്പിക്കാതെ ഇസ്റാഈൽ; ഹമാസ് പൂർണ്ണമായി കീഴടങ്ങാതെ പുനർനിർമ്മാണം അനുവദിക്കില്ലെന്ന് നെതന്യാഹു

International
  •  a day ago
No Image

'സുന്ദരമായ കളി മാത്രമല്ല, വൃത്തികെട്ട ഫുട്ബോളും ഞങ്ങൾക്കറിയാം'; പരാഗ്വേയെ മലർത്തിയടിച്ച് എംബാപ്പെയുടെ വെല്ലുവിളി!

Football
  •  a day ago
No Image

'നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നല്‍കണം'; ആവശ്യവുമായി വി.എം. സുധീരന്‍

Kerala
  •  a day ago
No Image

കോന്നിയിലെ വ്യാജ പോക്സോ കേസ്: ബൈപ്പാസ് സർജറി കഴിഞ്ഞയാളെന്ന് പറഞ്ഞിട്ടും കേട്ടില്ല; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് ക്രൂരമായി മർദ്ദിച്ചതായി പരാതി

Kerala
  •  a day ago
No Image

സഊദിയിൽ വിദേശികൾക്ക് സ്വത്ത് വാങ്ങാൻ അനുമതി; നിയമം ലംഘിച്ചാൽ 10 മില്യൺ റിയാൽ വരെ കനത്ത പിഴ

Saudi-arabia
  •  a day ago
No Image

ഫുട്ബോൾ ചരിത്രത്തിൽ ബ്രസീലിന് ഇതുവരെ തോൽപ്പിക്കാനാകാത്ത ഒരേയൊരു രാജ്യം; ശാപം മാറ്റാൻ വിനിയും സംഘവും ഇറങ്ങുന്നു

Football
  •  a day ago
No Image

'എന്ത് തെറ്റാണ് ചെയ്തതെന്ന് ആദ്യം പറയണം'; എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി. കുഞ്ഞികൃഷ്ണന്‍

Kerala
  •  a day ago
No Image

ഐപാഡ് ഉപയോക്താക്കൾക്ക് വമ്പൻ സമ്മാനം; ഇനി ഫോണില്ലാതെയും വാട്സാപ്പ് ഉപയോഗിക്കാം

Tech
  •  a day ago
No Image

ലുസൈല്‍ ബസ് ഡിപ്പോ സന്ദര്‍ശിച്ച് സുസ്ഥിര വികസന അംബാസഡര്‍മാര്‍; ഖത്തറിന്റെ ഹരിത ഗതാഗത മാതൃക അടുത്തറിഞ്ഞ് യുവാക്കള്‍

qatar
  •  a day ago
No Image

അയോധ്യ രാമക്ഷേത്രത്തിന് നല്‍കിയ അഞ്ച് കോടിയുടെ സ്വര്‍ണ 'രാമചരിതമാനസം' കാണാനില്ല; പരാതിയുമായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി

National
  •  2 days ago