HOME
DETAILS

ദുബൈയിൽ 'സമ്മർ സർപ്രൈസസ്' വേനൽക്കാല വില്പന പൊടിപൊടിക്കുന്നു; മാളുകളിൽ വൻ തിരക്ക്, കച്ചവടത്തിൽ 30% വർദ്ധനവ്

  
July 05, 2026 | 10:51 AM

dubai-summer-surprises-retail-sales-rise-30-percent

ദുബൈ: ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) സംഘടിപ്പിക്കുന്ന 'ദുബൈ സമ്മർ സർപ്രൈസസ്' (DSS) ഷോപ്പിംഗ് മേളയുടെ ഭാഗമായുള്ള വേനൽക്കാല വൻ വില്പനയിൽ മാളുകളിലേക്ക് ജനപ്രവാഹം. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച '12 മണിക്കൂർ എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകൾ' എന്ന പ്രത്യേക ഓഫറോടെയാണ് യുഎഇയിലെ ഷോപ്പിംഗ് മാളുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയത്. വാരാന്ത്യത്തിലുടനീളം ശക്തമായ തിരക്ക് തുടരുകയാണ്.

വേനൽക്കാല അവധിക്കാലം പ്രമാണിച്ച് നാട്ടിലേക്ക് പോകുന്ന പ്രവാസികളും കുടുംബങ്ങളും യാത്രാ അവശ്യവസ്തുക്കളും സമ്മാനങ്ങളും വാങ്ങാൻ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. വസ്ത്രങ്ങൾ, പാദരക്ഷകൾ, പെർഫ്യൂമുകൾ, ഇലക്ട്രോണിക്സ് എന്നിവയ്ക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ്.

കച്ചവട രംഗത്ത് വൻ ഉണർവ്

മേള ആരംഭിച്ചതോടെ മുൻ മാസങ്ങളെ അപേക്ഷിച്ച് റീട്ടെയിൽ കച്ചവടത്തിൽ 30 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയതായി പ്രമുഖ ബ്രാൻഡുകളുടെ സെയിൽസ് മാനേജർമാർ സാക്ഷ്യപ്പെടുത്തുന്നു. വസ്ത്ര-പാദരക്ഷാ വിപണിക്ക് പുറമെ മൊബൈലുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.

മാളുകളിലെ പാർക്കിംഗുകളിലും പ്രമുഖ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലും വലിയ ക്യൂവാണ് ദൃശ്യമാകുന്നത്. ഇത്തവണ പ്രമോഷൻ കാലാവധി നീട്ടി നൽകിയിട്ടുള്ളതിനാൽ അവസാന നിമിഷത്തെ തിരക്കില്ലാതെ, പല തവണകളായി വന്ന് സമാധാനത്തോടെ ഷോപ്പിംഗ് നടത്താൻ സാധിക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുന്നുണ്ട്. വരും ആഴ്ചകളിലും മികച്ച ഓഫറുകൾ തുടരുന്നതിനാൽ വിപണിയിലെ ഈ മുന്നേറ്റം ഇനിയും ശക്തമാകുമെന്നാണ് റീട്ടെയിൽ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.

Dubai Summer Surprises is driving a retail boom, with malls witnessing heavy footfall and businesses reporting a 30% increase in sales as shoppers take advantage of seasonal offers and discounts.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ ഗോളില്‍ വമ്പന്മാരെ മലർത്തിയടിച്ച് എംബാപ്പെ; ബ്രസീലിനെയും ഇംഗ്ലണ്ടിനെയും പിന്നിലാക്കി ഫ്രാൻസിന്റെ പടയോട്ടം

Football
  •  2 hours ago
No Image

യാത്രക്കാരോട് മോശം പെരുമാറ്റം; മൂന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ അന്വേഷണം

Kerala
  •  2 hours ago
No Image

ചരിത്രം തൊട്ടുപിന്നാലെയുണ്ട്; ഇഷാന് ഒറ്റ റൺസകലെ നഷ്ടമായ അപൂർവ്വ റെക്കോർഡ് ഇനി ആര് സ്വന്തമാക്കും?

Cricket
  •  3 hours ago
No Image

ഷാർജയിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ; ഏഴ് ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ

uae
  •  3 hours ago
No Image

'വിമതര്‍ വര്‍ഗവഞ്ചകര്‍ തന്നെ; തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും മടങ്ങിവരാം'; ഓരോരുത്തരും പറയുന്നതിന് മറുപടി പറയാനില്ല; എം.വി. ഗോവിന്ദന്‍

Kerala
  •  3 hours ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 21,500ലെറെ കുഞ്ഞുങ്ങളെ; അതില്‍ ആയിരത്തിലേറെ ശിശുക്കള്‍ 

International
  •  3 hours ago
No Image

കോഴിക്കോട്ട് ലഹരിവേട്ട; ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനുമായി എട്ട് യുവാക്കൾ അറസ്റ്റിൽ

Kerala
  •  4 hours ago
No Image

പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധൻ പ്രൊഫ. കെ.കെ. അബ്ദുൽ ഗഫാർ അന്തരിച്ചു

Kerala
  •  4 hours ago
No Image

എയിംസ് പരിഗണനാ പട്ടികയില്‍ കാസര്‍കോടും; മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഉറപ്പ് ലഭിച്ചതായി ജനകീയ കൂട്ടായ്മ

Kerala
  •  4 hours ago
No Image

യുഎഇയിൽ വീട് വാടകയ്‌ക്കെടുക്കാൻ ഇനി 'ക്രെഡിറ്റ് സ്കോറും' നോക്കും; വാടകക്കാരുടെ വിവരങ്ങൾ പരിശോധിക്കാൻ പുതിയ യുഎഇ പാസ് സേവനം

uae
  •  4 hours ago

No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  8 hours ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  9 hours ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  9 hours ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  9 hours ago