HOME
DETAILS

മകന്റെ പ്രശസ്തിയില്‍ ആശങ്കയുമായി അഭിജീത് ദിപ്‌കെയുടെ മാതാപിതാക്കള്‍

  
May 23, 2026 | 3:23 AM

abhijeet dipkes parents express concern over their sons fame

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കുമ്പോഴും, അതിന്റെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ സുരക്ഷയെച്ചൊല്ലി ആശങ്കയിലായി മാതാപിതാക്കള്‍. വെറും അഞ്ചാറുദിവസങ്ങള്‍ കൊണ്ട് തന്നെ ഇന്‍സ്റ്റാഗ്രാമില്‍ രണ്ടുകോടിയിലധികം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ പേജിന്റെ പേരില്‍ മകന്‍ നിയമക്കുരുക്കിലോ അറസ്റ്റിലോ അകപ്പെടുമോ എന്നാണ് മഹാരാഷ്ട്ര ഛത്രപതി സംഭാജിനഗറിലുള്ള റിട്ട. എന്‍ജിനീയര്‍ മാഭഗവാന്‍ ദിപ്‌കെയുടെയും ഭാര്യ അനിത ദിപ്‌കെയുടെയും ഭയം. മകന്റെ പെട്ടെന്നുള്ള പ്രശസ്തി തങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്നും രാഷ്ട്രീയത്തില്‍ തുടരുന്നതിനോട് യോജിപ്പില്ലെന്നും ഇരുവരും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. 

ഇന്നത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ എത്ര വലിയ ഫോളോവേഴ്‌സ് ഉണ്ടായാലും പേടി സ്വാഭാവികമാണെന്ന് ഭഗവാന്‍ ദിപ്‌കെ പറഞ്ഞു.  ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന് അഭിജീത് തന്നെ ഒരു അഭിമുഖത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മകനെക്കുറിച്ചുള്ള ആധി കാരണം കഴിഞ്ഞ രണ്ട് രാത്രികളില്‍ തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും രാഷ്ട്രീയത്തോട് കടുത്ത വെറുപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
മകന്‍ ഡല്‍ഹിയിലോ പൂനെയിലോ മറ്റോ ഒരു സാധാരണ ജോലി ചെയ്ത് ജീവിക്കണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹമെന്ന് മാതാപിതാക്കള്‍ പറയുന്നു. അയല്‍ക്കാരാണ് മകന്റെ പേജിനെക്കുറിച്ചും അവന്‍ പെട്ടെന്ന് ഹിറ്റായ കാര്യവും ആദ്യം ഇവരെ അറിയിച്ചത്.
മകന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സുരക്ഷിതമായി ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് മാതാവ് അനിത ദിപ്‌കെക്ക് പറയാനുണ്ടായിരുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന കാര്യത്തില്‍ തങ്ങള്‍ മകനെ പിന്തുണയ്ക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രീ ക്വാർട്ടറിൽ ബ്രസീൽ തോൽക്കുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദ​ഗ്ദനെ ട്രോളി നെയ്മർ 

Football
  •  7 days ago
No Image

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ; കനത്ത മഴയ്ക്കും, കാറ്റിനും സാധ്യത 

Kerala
  •  7 days ago
No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  8 days ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  8 days ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  8 days ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  8 days ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  8 days ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  8 days ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  8 days ago