ഹോട്ടലില്‍ കയറി 25 ലക്ഷം രൂപയുടെ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍
കൊച്ചി: ഹോട്ടലില്‍ അതിക്രമിച്ച് കയറി 25 ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ദിപു ഹജ്‌റ (26), രാജേഷ് ബുജല്‍ (26) എന്നിവരെയാണ് ചെങ്ങമനാട് പൊലിസ് പിടികൂടിയത്.
കഴിഞ്ഞ മാര്‍ച്ച് 5നും ഏപ്രില്‍ 23നും ഇടയിലാണ് സംഭവം നടന്നത്. കുറുമശ്ശേരി കൈതാരന്‍ ഗോഡൗണിന് സമീപമുള്ള ഹോട്ടലില്‍ കയറിയ പ്രതികള്‍ ഇലക്ട്രിക് വയറുകള്‍, എര്‍ത്ത് ലൈന്‍ കോപ്പറുകള്‍, ട്രാന്‍സ്‌ഫോര്‍മര്‍ കോപ്പര്‍ എന്നിവ മോഷ്ടിക്കുകയായിരുന്നു.
ഏകദേശം 25 ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയതെന്ന് പൊലിസ് അറിയിച്ചു.
പ്രതി ദിപു ഹജ്‌റക്കെതിരെ ആലുവ പൊലിസ് സ്റ്റേഷനിലും എറണാകുളം റെയില്‍വേ പൊലിസ് സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ടെന്ന് പൊലിസ് വ്യക്തമാക്കി.
ചെങ്ങമനാടും ആലുവയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി അനില്‍ കുമാര്‍, നവനീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."