HOME
DETAILS

ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി ബഹ്‌റൈന്‍ രാജാവും കിരീടാവകശിയും

  
May 27, 2026 | 12:40 PM

bahrain king hamad crown prince eid greetings

 


മനാമ: ബലിപെരുന്നാള്‍ പ്രമാണിച്ച് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും പരസ്പരം ആശംസകള്‍ കൈമാറി. രാജ്യത്തിന്റെ വികസന യാത്രയും ജനങ്ങളുടെ ഐക്യവും കൂടുതല്‍ ശക്തിപ്പെടട്ടെയെന്ന ആശംസകളോടെയായിരുന്നു ഇരുവരുടെയും സന്ദേശങ്ങള്‍. ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ ഐക്യവും പരസ്പര ബഹുമാനവും പ്രതിഫലിപ്പിക്കുന്ന സന്ദേശങ്ങളായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അയച്ച ആശംസാ സന്ദേശത്തില്‍ രാജാവിന്റെ നേതൃത്വത്തില്‍ ബഹ്‌റൈന്‍ വിവിധ മേഖലകളില്‍ കൈവരിച്ച മുന്നേറ്റങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞു. സാമ്പത്തിക വളര്‍ച്ച, വികസന പദ്ധതികള്‍, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ക്ക് രാജാവിന്റെ ദൂരദര്‍ശിയായ നേതൃത്വമാണ് കരുത്തായതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കൂടുതല്‍ ശക്തമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

രാജാവിന് ദീര്‍ഘായുസ്സും ആരോഗ്യവും നേര്‍ന്ന കിരീടാവകാശി, ബഹ്‌റൈന്‍ ജനതയ്ക്ക് സമാധാനവും സമൃദ്ധിയും നിറഞ്ഞ പെരുന്നാള്‍ ആശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെ പുരോഗതി തുടര്‍ന്നും പുതിയ ഉയരങ്ങളിലെത്തട്ടെയെന്നും സന്ദേശത്തില്‍ പരാമര്‍ശിച്ചു.

കിരീടാവകാശിയുടെ ആശംസകള്‍ക്ക് മറുപടി നല്‍കിയ ഹമദ് രാജാവ്, രാജ്യസേവനത്തില്‍ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. ഭരണനേതൃത്വത്തിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് ബഹ്‌റൈനെ വികസന പാതയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി കിരീടാവകാശി തുടരുന്ന സേവനങ്ങള്‍ക്ക് നന്ദിയും അദ്ദേഹം അറിയിച്ചു.

ബലിപെരുന്നാളിനോടനുബന്ധിച്ച് ബഹ്‌റൈന്‍ രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ എന്നിവര്‍ രാജാവിനും കിരീടാവകാശിക്കും ആശംസകള്‍ അറിയിച്ചു. രാജധാനിയിലും ഔദ്യോഗിക കേന്ദ്രങ്ങളിലുമായി നടന്ന സ്വീകരണങ്ങളിലും ആശംസാ സന്ദേശങ്ങളിലും വലിയ പങ്കാളിത്തമാണ് ഉണ്ടായത്.

അതേസമയം ഗള്‍ഫ് രാജ്യങ്ങളിലെയും അറബ് ലോകത്തെയും നേതാക്കളുമായി ബഹ്‌റൈന്‍ രാജാവ് ടെലിഫോണ്‍ സംഭാഷണങ്ങളിലൂടെയും ആശംസകള്‍ കൈമാറി. ഈദ് അല്‍ അദ്ഹ ലോക മുസ്ലിം സമൂഹത്തിന് ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനവും സ്ഥിരതയും നിറഞ്ഞ ലോകത്തിനായുള്ള പ്രാര്‍ഥനകളും വിവിധ സന്ദേശങ്ങളില്‍ ഉള്‍പ്പെട്ടു.

 

Bahrain King Hamad bin Isa Al Khalifa and Crown Prince Salman bin Hamad Al Khalifa exchanged Eid Al Adha greetings, highlighting national unity, development and prosperity.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  15 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  15 days ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  15 days ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  15 days ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  15 days ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  15 days ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  15 days ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  15 days ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  15 days ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  15 days ago