HOME
DETAILS

ത്യാഗ സ്മരണകള്‍ പുതുക്കി ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍: രാവിലെ തന്നെ പള്ളികളിലെത്തി വിശ്വാസികള്‍; ലോക മുസ്ലിംകള്‍ക്ക് ആശംസ നേര്‍ന്ന് ഭരണാധികാരികള്‍ 

  
Web Desk
May 27, 2026 | 2:03 AM

Gulf Region Celebrates Eid Al Adha Today as Rulers Exchange Greetings

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ഭക്തിയുടെയും ത്യാഗസ്മരണകളുടെയും ധന്യതയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ (ഈദ് അല്‍ അദ്ഹ) ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും സമാനതകളില്ലാത്ത ത്യാഗത്തിന്റെ ഓര്‍മ പുതുക്കലുമായി ഗള്‍ഫിലെമ്പാടുമുള്ള മസ്ജിദുകളിലും മറ്റ് പ്രത്യേക നിസ്‌കാരകേന്ദ്രങ്ങളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി പുലര്‍ച്ചെ തന്നെ വിശ്വാസികള്‍ എത്തിക്കൊണ്ടിരുന്നു. സൂര്യന്‍ ഉദിച്ച് 15 മുതല്‍ 30 മിനിറ്റ് വരെ സമയത്തിനുള്ളിലാണ് മിക്ക പള്ളികളിലും നിസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ പലരും സുബ്രി നിസ്‌കാരത്തിന് തന്നെ പള്ളികളിലെത്തി. 

പെരുന്നാളിനോടനുബന്ധിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ അറബ്- ഇസ്‌ലാമിക ലോകത്തെ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിവിധ അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ രാജാക്കന്മാര്‍ക്കും പ്രസിഡന്റുമാര്‍ക്കും അമീറുമാര്‍ക്കും ആശംസയറിയിച്ച് സന്ദേശങ്ങള്‍ അയച്ചു. ജനങ്ങള്‍ക്ക് ഉത്കൃഷ്ടമായ പുരോഗതിയും സമൃദ്ധിയും സ്ഥിരതയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും നേതാക്കള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ടെലിഫോണിലൂടെ പെരുന്നാള്‍ ആശംസകള്‍ കൈമാറി. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കും ലോകമെമ്പാടും സുരക്ഷയും ഐശ്വര്യവും നിലനില്‍ക്കാന്‍ നേതാക്കള്‍ പ്രാര്‍ത്ഥിച്ചു.

യു.എ.ഇ ഫത്‌വ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ പ്രസിഡന്റിനും യു.എ.ഇ ജനങ്ങള്‍ക്കും മുസ്ലിം ലോകത്തിനും ഈദ് ആശംസകള്‍ നേര്‍ന്നു. പെരുന്നാള്‍ നന്ദിയുടെയും ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമാണെന്നും കുടുംബബന്ധങ്ങള്‍ ദൃഢമാക്കാനും ആവശ്യമുള്ളവരെ സഹായിക്കാനും സാമൂഹിക സൗഹാര്‍ദ്ദം വളര്‍ത്താനും ഈ അവസരം വിനിയോഗിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിശുദ്ധ ഹജ്ജ് കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായും അദ്ദേഹം പ്രാര്‍ത്ഥിച്ചു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കളുമായി പെരുന്നാള്‍ ആശംസകള്‍ കൈമാറി. വിവിധ സൗഹൃദ രാജ്യങ്ങളിലെ നേതാക്കളില്‍ നിന്നും അമീറിന് ആശംസാ സന്ദേശങ്ങള്‍ ലഭിച്ചു.

ബഹ്‌റൈനില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് വലിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ സന്ദേശമയച്ചു. രാജാവിന്റെ നേതൃത്വത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. കിരീടാവകാശിയുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ബഹ്‌റൈന്‍ രാജാവും തിരിച്ചു സന്ദേശമയക്കുകയും രാജ്യത്തിനും മുസ്ലിം ലോകത്തിനും സമാധാനവും ഐശ്വര്യവും നേരുകയും ചെയ്തു.

പെരുന്നാള്‍ പ്രമാണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. അവധി ദിനങ്ങള്‍ ആസ്വദിക്കാന്‍ പൊതു പാര്‍ക്കുകളിലും വിനോദ കേന്ദ്രങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

English Summary: The Gulf countries are celebrating Eid Al Adha today with religious fervor and traditional piety. Thousands of believers gathered at various Eidgahs and mosques across the region early in the morning for special Eid prayers, followed by exchanging warm greetings of peace and harmony.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളാടി ദുരന്തം; തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ല; എം.വി ഗോവിന്ദന്‍

Kerala
  •  3 days ago
No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; ആളപായമില്ല

Kerala
  •  3 days ago
No Image

വിവാഹം കഴിഞ്ഞിട്ട് നാലുമാസം; ഭാര്യയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചു; ഇന്ത്യന്‍ ടെക്കി യു.എസില്‍ അറസ്റ്റില്‍

International
  •  3 days ago
No Image

ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും 

Kerala
  •  3 days ago
No Image

ഗൾഫിൽ വീണ്ടും സംഘർഷഭീതി; ഇറാന്റെ നിലപാടില്ലായ്മയ്ക്ക് ഇരയാകാൻ ഗൾഫ് രാജ്യങ്ങൾക്ക് കഴിയില്ലെന്ന് യുഎഇ

uae
  •  3 days ago
No Image

കേരള കലാമണ്ഡലത്തിലെ താല്‍ക്കാലിക അധ്യാപക നിയമനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

Kerala
  •  3 days ago
No Image

ലഹരി വിൽപ്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; പെരുമ്പാവൂരിൽ യുവാക്കളെ മർദിച്ച്, തലമൊട്ടയടിച്ചതായി പരാതി

Kerala
  •  3 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണത്തിൽ റെക്കോർഡ് കുതിപ്പ്; ആദ്യഘട്ട തുരങ്കനിർമ്മാണം വെറും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി ആർടിഎ

uae
  •  3 days ago
No Image

കുവൈത്തിൽ വീണ്ടും വൻ വ്യോമാക്രമണം: മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് പ്രതിരോധ സംവിധാനം; രാജ്യം അതീവ ജാഗ്രതയിൽ

latest
  •  3 days ago
No Image

കള്ളാടിയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി ഉയര്‍ന്നു; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ 

Kerala
  •  3 days ago