HOME
DETAILS

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

  
May 28, 2026 | 2:02 PM

Absulraheem-news-emotional-response from family

നീണ്ട 20 വർഷത്തെ ഉമ്മയുടെ കാത്തിരിപ്പിന് വിരാമം, എല്ലാ പെരുന്നാളിനും കരഞ്ഞുകലങ്ങിയ കണ്ണുമായി മകനെയോർത്ത് നെഞ്ചുനീറി കഴിയുമ്പോഴും പടച്ചോനോട് മകന് കാണാനാവണേ എന്നൊരൊറ്റ പ്രാർഥന മാത്രമേ ഉണ്ടായിരുന്നുള്ളു. അവസാനം പടച്ചോൻ പ്രാർഥന കേട്ടു. ഇന്ന ആ ഉമ്മ ലോകത്തിലെ ഏറ്റവും സന്താഷവതിയാണ്. പെരുന്നാൾ സന്തോഷം ആ മുഖത്തും കണ്ണുകളിലും നിറയുന്നുണ്ട്. 

രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷമാണ് റഹീം ഉമ്മയുടെയും കുടുംബത്തി?ന്റെയും അടുത്തേക്ക് ഇന്ന്മടങ്ങിയെത്തുന്നത്. സഊദിപൗരനായ ബാലന്റെ കൊലപാതക കേസിൽ സഊദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദ് ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീം ഇന്ന് രാവിലെയാണ് ​ജന്മനാടായ കോഴിക്കോട്ടേക്ക് എത്തിയത്.

കോഴിക്കോട് കോടമ്പുഴ സ്വദേശിയാണ് അബ്ദുൽ റഹീം. 2006 നവംബറിലാണ് ഹൗസ് ഡ്രൈവർ വിസയിൽ അബ്ദുൽ റഹീം റിയാദിൽ എത്തിയത്. വാഹനാപകടത്തെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട് വൈദ്യോപകരണങ്ങളുടെ സഹായത്തോടെ ജീവിച്ചിരുന്ന അനസ് അൽ ശഹ്റി എന്ന ബാലനെ പരിചരിക്കലായിരുന്നു റഹീമിന്റെ ചുമതല. എന്നാൽ റഹീം ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിന് ശേഷം ഡിസംബർ 24-ന് അനസ് മരണപ്പെട്ടു. ഇതേത്തതുടർന്ന് 2006 ഡിസംബർ 25-ന് റഹീം അറസ്റ്റിലായി.

അന്ന് 26 വയസുകാരനായിരുന്ന റഹീം സഊദിയിലെത്തി വെറും 28 ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ അറസ്റ്റിലായി. ഒടുവിൽ 2011ൽ സൗദി കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. ഉന്നത കോടതികളും ഈ ശിക്ഷ ശരിവെച്ചു. ഇതോടെ ഏത് നിമിഷവും ശിക്ഷ നടപ്പാക്കപ്പെട്ടേക്കാം എന്ന ഭയവും പേറിക്കൊണ്ടായിരുന്നു റഹീമിന്റെ കുടുംബം നാളുകൾ കഴിച്ചുകൂട്ടിയത്. എന്നാൽ വാർത്ത പുറംലോകമറിഞ്ഞു. കേരള ജനത മുഴുവൻ ഇടപെട്ടു. പ്രവാസികൾ സഹായിച്ചു. അങ്ങനെ ബാലന്റെ കുടുംബത്തിന് ​ദയാധനം നൽകാനുള്ള പണം എല്ലാവരും സ്വരുകൂട്ടി. 

ദയാധനം നൽകിയതിനെ തുടർന്ന് 2024 ജൂലൈയിൽ അദ്ദേഹത്തിന്റെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു. റഹീമിൻറെ മോചനത്തിനായി 34 കോടി രൂപയാണ് ലോക മലയാളികൾ സമാഹരിച്ചത്. വലിയൊരു ക്രൗഡ് ഫണ്ടിംഗ് വഴിയാണ് തുക സമാഹരിച്ചത്. സാധാരണ തൊഴിലാളികൾ, പ്രവാസികൾ, സാമൂഹിക സംഘടനകൾ, പ്രമുഖ വ്യക്തികൾ എന്നിവരിൽ നിന്നെല്ലാം സഹായങ്ങൾ ഒഴുകിയെത്തി. 

പിന്നെയും മോചനത്തിനായി കാത്തിരിപ്പ് തുടർന്നു. പലതവണകളിലായി നാട്ടിലെത്താനുള്ള അനുമതി നീണ്ടുപോയി. അവസാനം ബലിപെരുന്നാൾ ദിനത്തിൽ അവൻ ഉമ്മയ്ക്കരികിലെത്തി സന്താഷത്താൽ നിറയുന്ന നിറകണ്ണുകളുമായി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  5 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  5 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  5 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  5 days ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  5 days ago
No Image

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് പൂർണ്ണ വിലക്ക്; കർശന ഉത്തരവുമായി ഹൈക്കോടതി 

Kerala
  •  5 days ago
No Image

ഐസിസി ക്രിക്കറ്റ് ലോകകപ്പുകളിൽ വമ്പൻ മാറ്റങ്ങൾ; ടി-20യും ഏകദിനവും ഇനി പുതിയ ഫോർമാറ്റിൽ!

Cricket
  •  5 days ago
No Image

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി, മതംമാറി ഒപ്പം വരാൻ സമ്മർദ്ദം; അടൂരിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  5 days ago
No Image

മറ്റുളള താരങ്ങൾ സ്വപ്നം കാണാൻ പോലുമാകാത്ത റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്പാനിഷ് നായകൻ!

Football
  •  5 days ago
No Image

കന്യാകുമാരിയിൽ പാൻമസാല വിറ്റതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു; ടി.വി.കെ സർക്കാരിനെതിരെ പ്രതിപക്ഷം

National
  •  5 days ago