നിയമസഭയില്‍ ഗവര്‍ണര്‍ക്കൊപ്പം ഡി.ജി.പി; ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കൊപ്പം സംസ്ഥാന പൊലിസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ നിയമസഭയ്ക്ക് അകത്തേക്ക് പ്രവേശിച്ചത് ചട്ടലംഘനമാണെന്നും പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
അറിയാതെ സംഭവിച്ചതാകാമെന്നാണ് കരുതുന്നുവെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. മുന്‍പില്ലാത്ത കീഴ്വഴക്കമാണിത്. സാധാരണ ഗതിയില്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. അക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. സ്പീക്കര്‍ ഡി.ജി.പിയോട് ഇക്കാര്യം സംസാരിക്കുമെന്നാണ് കരുതുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
സഭയ്ക്കുള്ളിലെത്തിയതിന് പിന്നാലെ മറ്റൊരു വഴിയിലൂടെ ഇദ്ദേഹം പുറത്തേക്കും പോയി. നിയമസഭയ്ക്ക് അകത്ത് പ്രവേശിക്കാന്‍ ഡി.ജി.പിക്ക് അനുമതിയില്ല. സ്പീക്കര്‍ പരിശോധിക്കട്ടെയെന്നും സഭയ്ക്ക് അകത്ത് കടക്കാന്‍ പ്രോട്ടോകോള്‍ പ്രകാരം ഡി.ജി.പിക്ക് അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് സ്പീക്കറെന്നാണ് വിവരം. ഇത് തിരക്കിനിടയില്‍ സ്വാഭാവികമായി സംഭവിച്ചതാകാമെന്നാണ് വിലയിരുത്തല്‍.
The Opposition Leader raised allegations of a serious protocol violation after the DGP accompanied the Governor inside the Assembly. The issue sparked political controversy in the House, with the opposition questioning the legality and propriety of the move during the Assembly proceedings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."