ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്
പാലക്കാട്: ജോലി വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് മെമ്പറും ഡി.വൈ.എഫ്.ഐ നേതാവുമായ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പൊലിസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതി പരാതിയിലാണ് നടപടി.
ജോലി വാഗ്ദാനം ചെയ്ത് ചാത്തന്‍കുന്നിലെ പ്രതിയുടെ വീട്ടില്‍ വെച്ചും മറ്റ് വിവിധ സ്ഥലങ്ങളില്‍ വെച്ചും പലപ്പോഴായി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പൊലിസിന് മൊഴി നല്‍കിയിരിക്കുന്നത്. സുജിത്തിനെതിരെ കേസെടുത്ത് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകാതെ ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
A case has been registered against a DYFI leader following allegations that a woman was sexually exploited after being promised a job. Police have begun an investigation into the complaint, and the incident has triggered political discussions and public reactions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."