കെ-ടെറ്റ് പുനപരിശോധനാ ഹരജികള്‍ സുപ്രിംകോടതി തള്ളി; പരീക്ഷ പാസാകാനുള്ള സമയപരിധി ഒരു വര്‍ഷം നീട്ടി
ന്യൂഡല്‍ഹി: അധ്യാപക നിയമനത്തിന് കെടെറ്റ് (K-TET) നിര്‍ബന്ധമാക്കിയ സുപ്രിംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരുള്‍പ്പെടെ നല്‍കിയ പുനഃപരിശോധനാ ഹരജികള്‍ സുപ്രിംകോടതി തള്ളി. തുറന്ന കോടതിയില്‍ വാദം കേട്ട ശേഷണാണ് സുപ്രിംകോടതി പുനപരിശോധനാ ഹരജികള്‍ തള്ളിയത്.
കേരള സര്‍ക്കാരും വിവിധ സംഘടനകളും ഉള്‍പ്പടെ 45ഓളം പുനഃപരിശോധന ഹരജികള്‍ ആണ് ജസ്റ്റിസ് മാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചത്. കേരളത്തിന് പുറമെ മറ്റ് അഞ്ച് സംസ്ഥാനങ്ങള്‍ കൂടി സമാനമായ ഹരജി നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് അധ്യാപകര്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് സുപ്രിംകോടതി നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അധ്യാപകര്‍ക്ക് കെടെറ്റ് നിര്‍ബന്ധമാക്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഉത്തരവിനെതിരെ അധ്യാപക സംഘടനകളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.
പ്രതിഷേധം കണക്കിലെടുത്ത് കെടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിക്കുകയും പിന്നാലെ സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കുകയുമായിരുന്നു.
അധ്യാപക നിയമനത്തിനും പ്രൊമോഷനുമടക്കം കെടെറ്റ് നിര്‍ബന്ധമാക്കിയ സുപ്രിംകോടതി വിധി നടപ്പാക്കുന്നതോടെ നെറ്റ്, എംഫില്‍, പി.എച്ച്.ഡി അടക്കമുള്ള ഉയര്‍ന്ന യോഗ്യതയോടെ ടെറ്റ് പാസാകാതെ ജോലിയില്‍ പ്രവേശിച്ച സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന അധ്യാപകരെ ഇത് ബാധിക്കും. ഇവര്‍ ടെറ്റ് പാസായാല്‍ മാത്രമേ ജോലിയില്‍ തുടരാനും പ്രൊമോഷനും അര്‍ഹരാവുകയുള്ളൂ.
The Supreme Court has dismissed the review petitions related to the K-TET examination. At the same time, the court extended the time limit for candidates to pass the eligibility test by one more year, providing relief to aspiring teachers and affected candidates in Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."