HOME
DETAILS

ഹജ്ജ് തീർഥാടകർക്കായി മിനായിൽ സഊദി കിരീടാവകാശിയുടെ വാർഷിക വിരുന്ന് സൽക്കാരം; മുസ്‌ലിം ലോകത്തെ ഉന്നതർ പങ്കെടുത്തു

  
Web Desk
May 29, 2026 | 3:12 AM

Saudi hosts annual Hajj reception in Mina

മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് എത്തിയ ലോക നേതാക്കൾക്കും ഇസ്‌ലാമിക പണ്ഡിതന്മാർക്കുമായി സഊദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവിന് വേണ്ടി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മിനായിലെ റോയൽ കോർട്ട് കൊട്ടാരത്തിൽ വാർഷിക ഹജ്ജ് വിരുന്ന് സൽക്കാരം നടത്തി.

ബലിപെരുന്നാൾ (ഈദുൽ അദ്ഹ) പ്രമാണിച്ച് വിരുന്നിൽ പങ്കെടുത്തവർക്കും ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്കും കിരീടാവകാശി പെരുന്നാൾ ആശംസകൾ നേർന്നു. ഇരുഹറമുകളെയും പുണ്യസ്ഥലങ്ങളെയും സേവിക്കാനും തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാനും സാധിക്കുന്നത് സഊദി അറേബ്യക്ക് ലഭിച്ച വലിയ ഭാഗ്യമാണെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. സ്ഥാപക ഭരണാധികാരി അബ്ദുൽ അസീസ് രാജാവിൻ്റെ കാലം മുതൽക്കേയുള്ള ഈ മഹത്തായ ഉത്തരവാദിത്തം വരുംതലമുറകളിലും സഊദി തുടരുമെന്നും, തീർഥാടകരുടെ ഹജ്ജും പുണ്യകർമ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.

ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി, അൽബേനിയൻ പ്രസിഡൻ്റ് ബൈറം ബെഗായ്, ചാഡ് പ്രസിഡൻ്റ് മഹമ്മദ് ഇദ്രീസ് ഡെബി ഇത്നോ, തുർക്കി വൈസ് പ്രസിഡൻ്റ് ജാവ്ദത്ത് യിൽമാസ്, മാലദ്വീപ് വൈസ് പ്രസിഡൻ്റ് ഹുസൈൻ മുഹമ്മദ് ലത്തീഫ്, മൗറിത്താനിയ പ്രധാനമന്ത്രി മുഖ്താർ ഔൽദ്, ഗിനിയ പ്രധാനമന്ത്രി അമാദൂഊറി ബാ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ വിരുന്നിൽ അതിഥികളായി പങ്കെടുത്തു.

കഴിഞ്ഞ വർഷം ദുൽഹിജ്ജ 12 മുതൽ ആരംഭിച്ച ഹജ്ജ് ഒരുക്കങ്ങളെക്കുറിച്ചും, തീർഥാടകർക്കായി ഒരുക്കിയ അത്യാധുനിക സേവനങ്ങളെക്കുറിച്ചും ഹജ്ജ്-ഉംറ കാര്യ മന്ത്രി തൗഫീഖ് അൽ റാബിയ ചടങ്ങിൽ വിശദീകരിച്ചു. മുസ്‌ലിം വേൾഡ് ലീഗിനെ പ്രതിനിധീകരിച്ച് അൾജീരിയൻ സുപ്രീം ഇസ്‌ലാമിക് കൗൺസിൽ പ്രസിഡൻ്റ് ശൈഖ് മബ്‌റൂക് സായിദ് അൽ ഖൈറും, ഹജ്ജ് മിഷൻ ഓഫീസുകളെ പ്രതിനിധീകരിച്ച് മൊറോക്കൻ സ്റ്റേറ്റ് സെക്രട്ടറി പ്രൊഫസർ അബ്ദുൽ ജബ്ബാർ റാഷിദിയും ചടങ്ങിൽ സംസാരിച്ചു.

English summary : Saudi Crown Prince and Prime Minister Mohammed bin Salman hosted an annual reception for Muslim leaders, heads of delegations and King’s guests for this year’s Hajj at the Royal Court of Mina Palace on Thursday. Those who attended the reception also included prominent Islamic figures, guests of government agencies, and heads of Hajj affairs offices who performed Hajj this year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  12 days ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  12 days ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  12 days ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  12 days ago
No Image

അതിശക്തമായ മഴ: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

Kerala
  •  12 days ago
No Image

'അവന്‍ തെറ്റ് ചെയ്തു, അവന് അതിനുള്ള ശിക്ഷ ലഭിച്ചു' പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട  പ്രതിയുടെ മാതാവ്; മൃതദേഹം വീട്ടില്‍ കൊണ്ടുവരരുതെന്നും ആവശ്യം

National
  •  12 days ago
No Image

തീവ്രമഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  12 days ago
No Image

ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയില്‍ കരുതലായി വിഖായയും

organization
  •  12 days ago
No Image

വയനാട് മണ്ണിടിച്ചില്‍: പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Kerala
  •  12 days ago