HOME
DETAILS

അതിവേഗ റെയില്‍ പദ്ധതിയുമായി ഇ. ശ്രീധരന്‍; ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും 

  
May 29, 2026 | 9:28 AM

e-sreedharan-high-speed-rail-project-meeting-with-chief-minister

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലായി അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി  ഇ. ശ്രീധരന്‍. പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ഇന്ന് മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തും. വൈകിട്ട് അഞ്ച് മണിയോടെ മുഖ്യമന്ത്രിയുടെ ഓഫിസിലാണ് കൂടിക്കാഴ്ച നടക്കുക.

ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം പൊന്നാനി എം.എല്‍.എ കെ.പി നൗഷാദലി ഇ.ശ്രീധരനെ വീട്ടിലെത്തി കണ്ടിരുന്നു. സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് ശ്രീധരന്‍ അറിയിക്കുകയും ചെയ്തിരുന്നു. 

നിലവിലുള്ള റെയില്‍ പാതകളോട് ബന്ധിപ്പിക്കാവുന്ന രീതിയിലാണ് ഈ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ബ്രോഡ്‌ഗേജ് അടിസ്ഥാനമാക്കിയുള്ള ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാണ് വിഭാവനം ചെയ്യുന്നത്.

പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ടിന്റെ (ഡി.പി.ആര്‍) 70 ശതമാനത്തോളം പൂര്‍ത്തിയായതായാണ് വിവരം. ഡി.പി.ആര്‍ പൂര്‍ണമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ്  തീരുമാനം.

പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി അദ്ദേഹം നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. 

 

Renowned metro engineer E. Sreedharan is set to meet Pinarayi Vijayan today to discuss a proposed high-speed rail project in Kerala. The meeting is expected to focus on improving the state's transport infrastructure and exploring the feasibility of a modern rapid rail network aimed at reducing travel time and easing traffic congestion.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  11 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  11 days ago
No Image

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  11 days ago
No Image

90% വരെ കിഴിവുമായി നൂറോളം ബ്രാൻഡുകൾ; ദുബൈയിലെ 12 മണിക്കൂർ വമ്പൻ ഫ്ലാഷ് സെയിൽ ഇന്ന് രാത്രി 10 വരെ

uae
  •  11 days ago
No Image

പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി

Kerala
  •  11 days ago
No Image

നെന്മാറയില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മുഖത്തടിച്ചെന്ന് പരാതി; കണ്ണിന് താഴെ പരുക്ക്

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala
  •  11 days ago
No Image

അതിശക്തമായ മഴ: വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍,ജാഗ്രതാ നിര്‍ദേശം

Kerala
  •  11 days ago
No Image

ലോൺ അടച്ചുതീർത്താൽ ഒരാഴ്ചയ്ക്കകം സിബിൽ മാറും; ഇഎംഐ മുടങ്ങിയാൽ പണിയും പാളും; പുതിയ പരിഷ്കാരവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

National
  •  11 days ago
No Image

ഷാർജയിൽ പുതിയ പാർക്കിംഗ് നിയമം പ്രാബല്യത്തിൽ; ആദ്യ രാത്രിയിൽ സമ്മിശ്ര പ്രതികരണവുമായി താമസക്കാർ

uae
  •  11 days ago