HOME
DETAILS

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

  
Web Desk
May 30, 2026 | 5:45 PM

director aisha sultana facebook post on narendra modi

കൊച്ചി: ലക്ഷദ്വീപിലെ ടൂറിസം വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനാകുമ്പോഴും അവിടെ വിനോദ സഞ്ചാരികൾക്ക് മതിയായ ചികിത്സാ സംവിധാനം പോലും ഒരുക്കിയിട്ടില്ലെന്ന വിമർശനവുമായി സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സന്ദർശന വേളയിൽ മോദി ബംഗാരം ദ്വീപിലെ ബീച്ചിൽ ഇരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ഐഷ ആറ് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ബംഗാരം ദ്വീപിൽ തിരുവനന്തപുരം സ്വദേശി മുങ്ങിമരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പോസ്‌റ്റ് . ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണരൂപം -

മോദി ജി... ഈ ഫോട്ടോ ഷൂട്ട് ഓർമ്മയുണ്ടോ ? ലക്ഷദ്വീപ് വിസിറ്റ് ചെയ്തപ്പോൾ അവിടത്തെ കാഴ്ച്ചയിൽ മതിമറന്നിരിക്കുന്ന വിശ്വഗുരു. നിങ്ങൾ അന്ന് ലക്ഷദ്വീപ് വിസിറ്റ് ചെയ്തതിനു ശേഷം പറഞ്ഞത് ആ നാട്ടിലെ ജനങ്ങൾക്കാർക്കും ഒരു പ്രശ്നവും ഇല്ലെന്നാണ്. എന്നാൽ നിങ്ങൾ ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരതയുടെ കറ പറ്റികിടക്കുന്നുണ്ട്. 

1: ഒരാഴ്ച്ച മുന്നേയാണ് നിങ്ങൾ ഇരിക്കുന്ന ബംഗാരം ദ്വീപിൽ വെച്ച് ഒരാൾ മുങ്ങി മരിച്ചത്. ആ നാട്ടിലാണെങ്കിൽ ഒരു ഹോസ്പിറ്റലിന്റെ ക്ലിനിക്ക് സംവിധാനം പോലുമില്ല... മുമ്പ് ഉണ്ടായിരുന്നു, കേന്ദ്രത്തിൽ ബിജെപി എന്ന് വന്നുവോ അതോടെ ആ ക്ലിനിക്ക് സംവിധാനം കൂടി ഇല്ലാതായി. ലക്ഷദ്വീപിന് ടുറിസത്തിനുള്ള വികസനം നടത്തണമെന്ന് നിങ്ങൾ കൊട്ടിഘോഷിക്കുമ്പോൾ ആ നാട്ടിലെക്ക് എന്തും വിശ്വസിച്ചാണ് ടുറിസ്റ്റ് വരേണ്ടത്? മരിച്ചത് തിരുവനന്തപുരത്ത് കാരനായ വിങ് കമാൻഡർ ആർ. ശ്രീരാജ് ആണ്. ബംഗാരം ദ്വീപിൽ ഹോസ്പിറ്റൽ ഇല്ലാത്തത് കാരണം  അദ്ദേഹത്തെ അഗത്തി ദ്വീപിലേ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, കാരണം ബംഗാരം ദ്വീപിൽ നിന്നും അഗത്തി ദ്വീപിലെ ഹോസ്പിറ്റലിലേക്ക് എത്തിക്കാൻ ഏതാണ്ട് ഏറ്റവും ചുരുങ്ങിയത് 1.30 മണിക്കൂർ ബോട്ട് യാത്ര ചെയ്യേണ്ടി വരും... ബംഗാരം ദ്വീപിൽ ഹോസ്പിറ്റലിനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാൻ സാധിച്ചേനേ... അല്ലെ? നിങ്ങൾ ടുറിസം ആർക്ക് വേണ്ടിയാണോ നടത്തുന്നത് അവരുടെ  ജീവന് തന്നെയാണ് ടുറിസം ഭീഷണിയായികൊണ്ടിരിക്കുന്നത്... ഒരു അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെയാണ് നിങ്ങൾ ജനങ്ങളെ പറ്റിക്കുന്നത്... അല്ലെ? 

2: മോദി ജി വികസനത്തിന്റെ പേരും പറഞ്ഞു ലക്ഷദ്വീപിലേക്ക് അയച്ച പട്ടേൽ, ഇപ്പോഴും ആളുകളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടോണ്ടിരിക്കുന്നു? ഇത് ഏത് തരം വികസനമാണ്?

3: നാട്ടുകാരുടെ ഭൂമി കയ്യെറി കൊണ്ട് അവരുടെ ജീവിതമാർഗ്ഗമായ തെങ്ങുകൾ വരെ മുറിച്ചു മാറ്റാൻ ശ്രമിക്കുന്നത് ഏത് തരം വികസനത്തിന്റെ ഭാഗമാണ്? 

4:കടലിന്റെ നടുക്ക് ജീവിക്കുന്ന ആ ജനങളുടെ മത്സ്യബന്ധന മേഖലയിലേക്ക് നിങ്ങൾ എന്ത് വികസനമാണ് നടത്തിട്ടുള്ളത്? അവരെ തിരിഞ്ഞു നോക്കിയോ നിങ്ങൾ? 

5:നിരന്തരം പെട്രോളും, ഡീസലിന്റെയും വിലകൾ നിങ്ങൾ കൂട്ടി കൊണ്ടിരിക്കുമ്പോൾ ലക്ഷദ്വീപിലെ ജനങ്ങളെ നിങ്ങൾ ഇരുട്ടിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്... ഇതിന് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടാക്കാൻ സാധിച്ചോ നിങ്ങൾക്ക്? 

6: സീ പ്ലൈൻ ഒരു വികസനമായി നിങ്ങൾക്ക് തോന്നിയെങ്കിൽ, ഞങൾ ലക്ഷദ്വീപ് ജനങ്ങൾക്ക് എന്ത് കൊണ്ടാണ് സ്വാതന്ത്ര്യമായി കപ്പലിൽ യാത്രചെയ്യാനുള്ള ടിക്കറ്റുകൾ ഇപ്പോഴും കിട്ടാത്തത്? പോർട്ട് ഡിപ്പാർട്മെന്റ് അവിടെ ഉറക്കം നടിച്ചിരിക്കുകയാണോ? 

സത്യത്തിൽ ഇന്നും ആ ജനതയെ നിങ്ങൾ പച്ചയ്ക്ക് ഉപദ്രവിക്കുകയല്ലേ ചെയ്യുന്നത്...? എന്നിട്ട് ടുറിസം പോലും... വികസനം പോലും ആർക്ക്?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  2 hours ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  2 hours ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  3 hours ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  3 hours ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  4 hours ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  4 hours ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  4 hours ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  5 hours ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  5 hours ago
No Image

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീണ്ടും പോസ്റ്റ്; കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago